സഹമത്സരാര്‍ഥിയുമായി സ്വിമ്മിംഗ് പൂളില്‍ വച്ച് ശാരീരിക ബന്ധത്തിലേര്‍പ്പെട്ട വിവാദത്തില്‍ പുതിയ ട്വിസ്റ്റ്; രാജാവിന്റെ റഷ്യന്‍ സുന്ദരി ഭാര്യ ‘ഗര്‍ഭിണി’യെന്ന്

825

മുന്‍ മിസ് മോസ്‌കോ ആയിരുന്ന സുന്ദരിയെ വിവാഹം കഴിച്ച മലേഷ്യന്‍ രാജാവിന്റെ കിരീടം തെറിച്ച വാര്‍ത്ത വന്‍ ചര്‍ച്ചയായിരുന്നു. രാജാവ് വിവാഹം കഴിച്ച റഷ്യന്‍ സൗന്ദര്യറാണിയും റിയാലിറ്റി ഷോ താരവുമായ ഒക്‌സാന ഒരു റിയാലിറ്റി ഷോയില്‍ സഹമത്സരാര്‍ത്ഥിയുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടുന്ന വീഡിയോ പുറത്തായതോടെയാണ് രാജാവിന് കുരുക്ക് വീണത്. ഇപ്പോള്‍ സംഭവത്തില്‍ പുതിയ ട്വിസ്റ്റുണ്ടായിരിക്കുകയാണ്. രാജാവിന്റെ സുന്ദരിയായ ഭാര്യ ഓക്സാന വിവോഡിന ഗര്‍ഭിണിയാണെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സുല്‍ത്താന്‍ മുഹമ്മദ് അഞ്ചാമന്‍ രാജാവ് സ്വമേധയാ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് വാര്‍ത്ത പുറത്ത് വരുന്നത്.

മാത്രമല്ല രാജാവും സൗന്ദര്യ റാണിയും വിവാഹ ദിനത്തില്‍ ആടിപ്പാടുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമത്തില്‍ തരംഗമാവുന്നത്. സുല്‍ത്താന്‍ മുഹമ്മദ് രാജി വച്ചതോടെ വിവിധ പ്രവിശ്യകളുടെ തലവന്മാര്‍ പുതിയ രാജാവിനെ തിരഞ്ഞെടുക്കുന്നതിനായി ഒത്തുചേര്‍ന്നു. വടക്കന്‍ പ്രവിശ്യയായ പെരക്കിലെ സുല്‍ത്താന്‍ നസ്റിന്‍ ഷാ ആണ് താല്‍ക്കാലികമായി പദവി വഹിക്കുന്നത്. പുതിയ രാജാവിനെ വൈകാതെ തിരഞ്ഞെടുക്കും. നവംബര്‍ മുതല്‍ ചികില്‍സാര്‍ഥം അവധിയിലായിരുന്ന സുല്‍ത്താന്‍ മുഹമ്മദ് അഞ്ചാമന്‍ (49), റഷ്യന്‍ സൗന്ദര്യറാണിയും റിയാലിറ്റി ഷോ താരവുമായ ഒക്‌സാന വിവോഡിനയെ (25) വിവാഹം ചെയ്തിരുന്നു.

ഇരുവരുടെയും വിവാഹ ചിത്രങ്ങള്‍ നേരത്തേ പുറത്തുവന്നിരുന്നു. 2015 ലെ മിസ് മോസ്‌കോ ആയിരുന്നു ഒക്‌സാന. അഞ്ച് വര്‍ഷം രാജാവായി വാഴേണ്ടിയിരുന്ന ഇദ്ദേഹം പൊടുന്നനെ സ്ഥാനമൊഴിഞ്ഞതിന്റെ കാരണം കൊട്ടാരം ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. മലേഷ്യന്‍ രാജവംശത്തിന്റെ ചരിത്രത്തില്‍ ഇത്തരമൊരു രാജി ഇതാദ്യമാണ്. മലേഷ്യയിലെ നോര്‍ത്ത് ഈസ്റ്റ് കെലന്‍ടാന്‍ സ്റ്റേറ്റിലെ ഭരണാധികാരിയായി സുല്‍ത്താന്‍ അധികാരമേറ്റിരുന്നത് 2016 ഡിസംബറിലായിരുന്നു. മലേഷ്യയില്‍ ചെറുപ്പത്തില്‍ രാജാവാകുന്നവരില്‍ ഒരാളെന്ന ബഹുമതിയും ഇതിലൂടെ ഇദ്ദേഹത്തെ തേടിയെത്തിയിരുന്നു.ഇക്കഴിഞ്ഞ നവംബറിലായിരുന്നു സുല്‍ത്താന്‍ മുഹമ്മദ് റഷ്യന്‍ സുന്ദരി ഓക്‌സാനയെ ആഡംബരപൂര്‍ണമായ ചടങ്ങില്‍ വച്ച് വിവാഹം ചെയ്തിരുന്നത്.

രാജാവിനെ വിവാഹം ചെയ്യുന്നതിനായി ഓക്‌സാന തന്റെ മോഡലിങ് കരിയര്‍ പോലും ഉപേക്ഷിച്ചിരുന്നു. എന്നാല്‍ ടിവി ഷോയില്‍ പങ്കെടുക്കുന്നതിനിടെ മറ്റൊരു മത്സരാര്‍ത്ഥിയുമായി സ്വിമ്മിംഗ് പൂളില്‍ വച്ച് ഓക്‌സാന ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന വീഡിയോ അതിനിടെ പുറത്തായതാണ് രാജാവിന്റെ കിരീടം തെറിപ്പിക്കുന്നതിന് വഴിയൊരുക്കിയിരിക്കുന്നത്. എന്തായാലും ഒക്‌സാന ഗര്‍ഭിണിയാണെന്നറിഞ്ഞതോടെ കിരീടം പോയെങ്കിലും സുല്‍ത്താന്‍ സന്തോഷത്തിലാണെന്നാണ് വിവരം.