ചീഫ് ജസ്‌റ്റിസിന്റെ ഓഫീസ് ഇനിമുതല്‍ വിവരാവകാശ പരിധിയില്‍

1585

സുപ്രീം കോടതി ചീഫ് ജസ്‌റ്റിസിന്റെ ഓഫീസ് ഇനിമുതല്‍ വിവരാവകാശ പരിധിയില്‍. ദില്ലി ഹൈക്കോടതി വിധി ശരി വച്ച്‌ സുപ്രീം കോടതി തന്നെയാണ് സുപ്രധാനമായ ഉത്തരവ് പുറപ്പെടുവിച്ചത്. ചീഫ് ജസ്‌റ്റിസ് ഓഫീസ് പൊതു അതോറിറ്റിയെന്ന പരാമര്‍ശത്തോടെയാണ് കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്. സുതാര്യത പൊതുസമൂഹം ആഗ്രഹിക്കുന്നതാണെന്നും കോടതി വ്യക്തമാക്കി.