വാളുകളുമായി ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

1138

വാളുകളുമായി ആര്‍.എസ്.എസ് പ്രവര്‍ത്തകരെ കണ്ണൂര്‍ ധര്‍മടം പൊലീസ് അറസ്റ്റ് ചെയ്തു. മേലൂര്‍ വടക്ക് ശിവശക്തിയില്‍ സുബിനേഷ് (33), കെ.ടി പീടികയിലെ ദേവരാജന്‍ (32) എന്നിവരെയാണ് എസ്.ഐ നളിനാക്ഷനും സംഘവും അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്ന് വടിവാള്‍, കത്തിവാള്‍, ഇരുമ്പുപൈപ്പ് എന്നിവയും പിടികൂടി. സംഘത്തിലുണ്ടായിരുന്ന ഒരാള്‍ ഓടിരക്ഷപ്പെട്ടു.

വെള്ളിയാഴ്ച അര്‍ധരാത്രിയോടെ മേലൂര്‍ മുച്ചിലോട്ടുകാവ് പരിസരത്തുനിന്നാണ് ഇവര്‍ അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തത്തെിയത്. പിടിയിലാകുമെന്ന് ഉറപ്പായതോടെ പൊലീസിനെ ഭീഷണിപ്പെടുത്തുകയും വാള്‍വീശി രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്‌തെങ്കിലും രണ്ടുപേരെ പൊലീസ് പിടികൂടി.

മേലൂര്‍ ചെഗുവേര ക്‌ളബ് ആക്രമിച്ച കേസിലെ ഒന്നാം പ്രതിയാണ് സുബിനേഷെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. ബുധനാഴ്ച മമ്പറം പറമ്പായി പള്ളിക്ക് സമീപത്തുനിന്ന് ആയുധങ്ങളുമായി ആര്‍.എസ്.എസ് സംഘത്തെ പൊലീസ് പിടികൂടിയിരുന്നു. ഇതിന് പിറകെയാണ് മേലൂരിലും ആയുധങ്ങളുമായി അറസ്റ്റിലായത്.