ഇന്ത്യന്‍ സൈനിക തലവനെ വധിച്ച് സൈന്യത്തില്‍ കലാപം സ്യഷ്ടിക്കാന്‍ ആര്‍എസ്എസ് പദ്ധതിയിട്ടിരുന്നു . ഞെട്ടിക്കുന്ന രേഖകള്‍ പുറത്ത്‌

5882

ഇന്ത്യന്‍ സൈന്യത്തിലെ കമാന്‍ഡര്‍ ഇന്‍ ചീഫ് ആയിരുന്ന കെഎം കരിയപ്പയെ വധിക്കാനും സൈന്യത്തില്‍ കലാപമുണ്ടാക്കാനും ആര്‍എസ്എസ് 1950ല്‍ പദ്ധതിയിട്ടിരുന്നു എന്ന് വെളിവാക്കുന്ന രേഖകള്‍ പുറത്തായി.അടുത്തിടെ സ്ഥാനമൊഴിഞ്ഞ അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമയുടെ നിര്‍ദേശ പ്രകാരം അമേരിക്കന്‍ ചാരസംഘടനയായ സിഐഎ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ആര്‍എസ്എസിനേയും നരേന്ദ്ര മോദി സര്‍ക്കാരിനേയും പ്രതിക്കൂട്ടിലാക്കുന്ന വിവരങ്ങളുള്ളത്.ജനസാഥി എന്ന ഹിന്ദി പത്രമാണ് ഇതുസംബന്ധിച്ചുള്ള റിപ്പോട്ട് പുറത്ത് വിട്ടത്. എന്നാല്‍ രാജ്യത്തെ മുഖ്യധാരാമാധ്യമങ്ങള്‍ ഈ വാര്‍ത്ത തമസ്‌ക്കരിച്ചിരിക്കുകയാണ്.രാജ്യസ്‌നേഹം  ആവിശ്യത്തിനും അനാവിശ്യത്തിനും ഉയര്‍ത്തിക്കാട്ടുന്ന ആര്‍ എസ് എസിന്റെ മറ്റൊരു മുഖമാണ്  റിപ്പോട്ടിലൂടെ പുറത്ത് വരുന്നത്.ഇന്ത്യന്‍ സൈന്യത്തിലെ കമാന്‍ഡര്‍ ഇന്‍ ചീഫ് ആയിരുന്ന കെഎം കരിയപ്പയെ വധിക്കാനും സൈന്യത്തില്‍ കലാപമുണ്ടാക്കാനും ആര്‍എസ്എസ് 1950ല്‍ പദ്ധതിയിട്ടിരുന്നു എന്നാണ് രഹസ്യരേഖകള്‍ സൂചിപ്പിക്കുന്നത്.ജനറല്‍ കരിയപ്പയ്ക്ക് നേരെ പിന്നീട് വധശ്രമം നടന്നിരുന്നു. ഈ കേസില്‍ ആറ് ആര്‍എസ്എസ് പ്രവര്‍ത്തകരെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നതായും പുറത്തു വന്ന രേഖകള്‍ പറയുന്നു.യാത്രക്കിടെയാണ് കരിയപ്പയ്‌ക്കെതിരെ വധശ്രമം നടന്നത്. ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ക്കടക്കം ഇതില്‍ പങ്കുണ്ടെന്നും സിഐഎ പുറത്ത് വിട്ട രേഖയില്‍ വ്യക്തമാക്കുന്നു.സിഖുകാരെ ജനറല്‍ കരിയപ്പയ്ക്ക് എതിരെ തിരിക്കാന്‍ ആര്‍എസ്എസ് ശ്രമങ്ങള്‍ നടത്തി.

കരിയപ്പയ്ക്ക് സിഖുകാരോട് വിദ്വേഷമുണ്ടെന്ന് പ്രചരിപ്പിച്ച് അദ്ദേഹത്തിന്റെ കൊലപാതകത്തിലൂടെ സൈന്യത്തിലെ ദക്ഷിണ-ഉത്തര മേഖലകളിലെ ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഭിന്നിപ്പ് സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം.

കേരളം, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നിവടങ്ങിലെ ഉദ്യോഗസ്ഥര്‍ ജനറലിന്റെ വിശ്വസ്തരായിരുന്നു. പിന്നീട് ആര്‍.എസ്.എസിന്റെ നേതൃത്വത്തിലേക്ക് മഹാരാഷ്ട്ര ബ്രാഹ്മണര്‍ എത്തിയതോടെ കരിയപ്പയ്ക്ക് എതിരായ നീക്കം ഉപേക്ഷിച്ചുവെന്നും രേഖകള്‍ വ്യക്തമാക്കുന്നു.

ഇന്ത്യന്‍ സൈന്യത്തിലെ ആദ്യ കമാന്‍ഡര്‍ ഇന്‍ ചീഫ് ആയിരുന്നു കെഎന്‍ കരിയപ്പ. 1949ല്‍ ബ്രിട്ടീഷ് ആര്‍മി ഓഫീസര്‍ ആയിരുന്ന ജനറല്‍ റോയ് ബുച്ചറില്‍ നിന്നാണ് കരിയപ്പ സൈന്യത്തിന്റെ ചുമതല ഏറ്റെടുത്തത്.