ലോ അക്കാദമി വിഷയത്തില്‍ രശ്മി ആര്‍ നായര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റ് ശ്രദ്ദേയമാകുന്നു.ലക്ഷ്മി നായര്‍ എന്ന സ്ത്രീയോട് ഒരു സാധാരണ മലയാളിക്കുണ്ടാകുന്ന ‘കിട്ടാകെറുവ്’

10457

തിരുവന്തപുരം ലോ അക്കാദമി വിഷയത്തില്‍ വ്യതിരിക്തമായ നിലപാടുമായി  ചുംബനസമരനായിക  രശ്മി ആര്‍ നായര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റ് ശ്രദ്ദേയമാകുന്നു.  ലോ അക്കാദമി വിഷയത്തില്‍ പലരും കണ്ടിട്ടും കാണാതെ പോയ സത്യങ്ങള്‍ രശ്മി തന്റെ ഫെയ്‌സ്ബുക്കിലൂടെ പങ്ക് വയ്ക്കുന്നു. രശ്മിയുടെ രശ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ് പ്രസക്തഭാഗങ്ങള്‍

ഒരു ശരാശരി സ്വാശ്രയ കോളേജില്‍ നടക്കുന്നതില്‍ കൂടുതല്‍ ഒന്നും ലോ അക്കാഡമിയില്‍ നടക്കുന്നില്ല. സ്വാശ്രയ കോളേജില്‍ പഠിച്ച ഒരാളെന്ന നിലക്ക് നിസംശയം പറയാം. ഇതിപ്പോ ലക്ഷ്മി നായര്‍ പ്രിന്‍സിപ്പല്‍ സ്ഥാനം രാജി വച്ചാല്‍ കേരളത്തിലെ സ്വാശ്രയ പ്രശ്‌നം മുഴുവനും തീരും എന്ന രീതിയില്‍ ആണ് ഓരോരുത്തരുടെ പ്രതികരണം. സ്വാശ്രയ പ്രശ്‌നം ലക്ഷ്മി നായരിലേക്ക് ചുരുങ്ങുന്നതിന്റെ / ചുരുക്കുന്നതിന്റെ കാരണങ്ങള്‍ ഞാന്‍ മനസിലാക്കിയിടത്തോളം ഇതൊക്കെയാ.

1.ലക്ഷ്മി നായര്‍ എന്ന സ്ത്രീയോട് ഒരു സാധാരണ മലയാളിക്കുണ്ടാകുന്ന ‘കിട്ടാകെറുവ്’, അതിനി സരിതയാണെങ്കിലും രശ്മി ആണെങ്കിലും ഈ വിഭാഗത്തിന് വലിയ മാറ്റമൊന്നും ഉണ്ടാകില്ല.

2.ലക്ഷ്മി നായരുടെ സിപിഎം/കൈരളി ബന്ധം രാഷ്ട്രീയമായി കോണ്‍ഗ്രസും ബിജെപി യും ഉപയോഗിക്കുന്നു. അതില്‍ തെറ്റൊന്നുമില്ല അതാണല്ലോ രാഷ്ട്രീയം.

3.സ്വാശ്രയ കോളേജ് പ്രശ്‌നം ലക്ഷ്മി നായരിലേക്ക് ഒതുങ്ങിയപ്പോള്‍ ലാഭം ഉണ്ടായത് ആര്‍ക്കൊക്കെ, അതിനു പ്രമുഖ മാധ്യമങ്ങളും പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളും ആരുടെയൊക്കെ കയ്യില്‍ നിന്നും അച്ചാരം വാങ്ങി എന്ന് അന്വേഷിച്ചു നോക്ക്.