നാ​ത്തൂൻ​മാർ ത​മ്മിലു​ള്ള പോ​ര് മൂ​ത്തു, ഒ​ടു​വിൽ പ​ട്ടി​യെ വി​ട്ട് ക ടി​പ്പിച്ചിട്ടും ക​ലി​പ്പ് തീ​രാ​ത്ത വീ​ട് കയ​റി വെട്ടി.സംഭവം തിരുവനന്തപും പെരിങ്ങമ്മലയിൽ

1488

നാത്തൂൻമാർ തമ്മിലുള്ള പോര് മൂത്തു, ഒടുവിൽ പട്ടിയെ വിട്ട് കടിപ്പിച്ചിട്ടും കലിപ്പ് തീരാത്ത ഒരു നാത്തൂൻ മറ്റൊരാളെ വീട് കയറി വെട്ടി. പട്ടിയുടെ കടിയും നാത്തൂ ന്റെ വെട്ടുമേറ്റ പെരിങ്ങമ്മല ഇടിഞ്ഞാർ പേത്തല കരിക്കകം കിഴക്കിൻകര പുത്തൻവീട്ടിൽ മോളി (45) തിരുവനന്തപരും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിസ്ത തേടി. സംഭവത്തെപ്പറ്റി പൊലീസ് പറയുന്നതിങ്ങനെ: ഏറെനാളാ യി മോളിയും ഭർത്തൃസഹോദരിയായ ചന്ദ്രികയും തമ്മിൽ പിണക്കത്തിലായിരുന്നു. കഴിഞ്ഞ ദിവസം ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി.വാക്കേറ്റത്തിനിടെ ചന്ദ്രിക വളർത്തുനായയെ അഴിച്ചുവിട്ട് മോളിയെ ക ടിപ്പിച്ചു. കാലിൽ പട്ടിയുടെ കടിയേറ്റ മോളി വീട്ടിലേക്ക് ഓടിക്കയറുന്നതിനിടെ കൈവശമുണ്ടായിരുന്ന പുല്ലരിയുന്ന കത്തിയുമായി പിന്തു ടർന്ന ചന്ദ്രികയും പിൻതുടർന്നു. തുടർന്ന കൈയ്യിൽ വെട്ടി പരിക്കേൽപ്പിയ്ക്കുകയായിരുന്നു. സംഭവത്തിൽ മോളിയുടെ നാത്തൂൻ ചന്ദിക, ഭർത്താവ് അനിൽ എന്നിവർക്കെതിരെ പാലോട് പൊലീസ് കേസെടുത്തു.