സൗജന്യ റേഷന്‍ വിതരണം നാളെ മുതല്‍

181

കോവിഡ് പാക്കേജ് ആയി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ റേഷന്‍ വിതരണം നാളെ മുതല്‍ ആരംഭിക്കും. ഇന്ന് വൈകുന്നേരം നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഈ വിവരം അറിയിച്ചത്’സൗജന്യ റേഷന്‍ വിതരണം നാളെ മുതല്‍ ആരംഭിക്കും. എല്ലാ ദിവസവും രാവിലെ മുതല്‍ ഉച്ചവരെ മുന്‍ഗണന വിഭാഗക്കാര്‍ക്കും ഉച്ചയ്ക്ക് ശേഷം മുന്‍ഗണനേതര വിഭാഗക്കാര്‍ക്കും റേഷന്‍ നല്‍കും. കടയില്‍ ഒരു സമയത്ത് അഞ്ച് പേര്‍ മാത്രമേ ഉണ്ടാകാവൂ. ഇതിനായി ടോക്കണ്‍ വ്യവസ്ഥകള്‍ പോലുള്ളവ സ്വീകരിക്കുക’, മുഖ്യമന്ത്രി പറഞ്ഞു.കൂടാതെ, സര്‍ക്കാര്‍ കണക്കാക്കിയ ശാരീരിക അകലം പാലിക്കണം. റേഷന്‍ വീടുകളില്‍ എത്തിക്കാന്‍ സന്നദ്ധരായി മുന്നോട്ട് വരുന്നവരെ പ്രോത്സാഹിപ്പിക്കാന്‍ ആവില്ല. ജനപ്രതിനിധികളോ രജിസ്റ്റര്‍ ചെയ്ത സന്നദ്ധ പ്രവര്‍ത്തകരുടെയോ സഹായം മാത്രമേ റേഷന്‍ വ്യാപാരികള്‍ സ്വീകരിക്കാവൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.നേരിട്ടെത്തി റേഷന്‍ വാങ്ങാനാകാത്തവര്‍ക്ക് സാധനങ്ങള്‍ നേരിട്ട് വീട്ടിലെത്തിച്ച നല്കണം. സാധനങ്ങളുടെ വിതരണം നടത്തേണ്ടത് നിശ്ചയിക്കപ്പെട്ടിട്ടുള്ളവര്‍ മാത്രമാകണം. 0,1 അക്കങ്ങളില്‍ അവസാനിക്കുന്ന റേഷന്‍ കാര്‍ഡുടമകള്‍ക്ക് ഏപ്രില്‍ 1നും, 2,3 ല്‍ അവസാനിക്കുന്ന റേഷന്‍ കാര്‍ഡുടമകള്‍ക്ക് ഏപ്രില്‍ 2 നും, 4,5 ല്‍ അവസാനിക്കുന്ന റേഷന്‍ കാര്‍ഡുടമകള്‍ക്ക് ഏപ്രില്‍ 3 നും, 6,7 ല്‍ അവസാനിക്കുന്ന റേഷന്‍ കാര്‍ഡുടമകള്‍ക്ക്
ഏപ്രില്‍ 4 നും, 8,9 ല്‍ അവസാനിക്കുന്ന റേഷന്‍ കാര്‍ഡുടമകള്‍ക്ക് ഏപ്രില്‍ 5നും റേഷന്‍ ലഭിക്കും.ഈ സമയങ്ങളില്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്ക് പിന്നീട് വാങ്ങാനുള്ള സമയം ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.