ബന്ധുനിയമനക്കേസ്: മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്ന് വിജിലന്‍സിന് പ്രതിപക്ഷ നേതാവിന്റെ കത്ത്‌

173

എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം നടന്ന ബന്ധുനിയമനങ്ങളില്‍  മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് വിജിലന്‍സിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കത്ത്. ഇ പി ജയരാജന്‍ പ്രതിയായ ബന്ധുനിയമനത്തില്‍ പിണറായി വിജയനനും അറിവുണ്ടെന്നും, ഇക്കാര്യം കൂടി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിപക്ഷ നേതാവ്  വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്തയച്ചിട്ടുള്ളത്.

വ്യവസായ വകുപ്പില്‍ ബന്ധുവിനെ നിയമിക്കാന്‍ ഇ പി ജയരാജന്‍ നിര്‍ദേശിച്ചുകൊണ്ടുള്ള ഫയല്‍ മുഖ്യമന്ത്രിയ്ക്ക് കൈമാറണമെന്ന് വ്യവസായ വകുപ്പ് സെക്രട്ടറിയായ പോള്‍ ആന്റണി കുറിച്ചിരുന്നു. ബന്ധുവിനെ നിയമിക്കാനുള്ള ഫയല്‍ മുഖ്യമന്ത്രിക്ക് കൈമാറണമെന്ന് പോള്‍ ആന്റണി കുറിച്ചിരുന്നു.

മറ്റൊരു ഫയലില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അയച്ച ഫയലിന്റെ മറുപടി എന്താണെന്ന് അറിയണമെന്ന് പോള്‍ ആന്റണി കുറിച്ചിരുന്നു. കൂടാതെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലും നിയമനം മുഖ്യമന്ത്രി അറിഞ്ഞിരുന്നതായി വ്യക്തമാക്കിയിരുന്നു.

ഈ സാഹചര്യത്തില്‍ ബന്ധുനിയമനത്തില്‍ മുഖ്യമന്ത്രിയുടെ പങ്ക് കൂടി അന്വേഷിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി അറിയാതെ നിയമനം നടക്കില്ലെന്നും ചെന്നിത്തല ആരോപിച്ചു.

LEAVE A REPLY