രാമലീല ആറുദിവസ്സം കൊണ്ട് നേടിയത് ഞെട്ടിക്കുന്ന കളക്ഷന്‍

2942

ദിലീപിന്റെ രാമലീല ഒരാഴ്ച്ച പിന്നിടവെ ചിത്രത്തിന് വമ്പന്‍ കളക്ഷന്‍. രാമലീലയുടെ ആദ്യദിന കളക്ഷന്‍ 2.13 കോടി രൂപയായിരുന്നു. കഴിഞ്ഞ ആറു ദിവസവും രാമലീലയ്ക്കു തിയേറ്ററില്‍ മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. 131 തിയേറ്റുകളിലാണു കേരളത്തില്‍ രാമലീല പ്രദര്‍ശനത്തിന് എത്തിയത്.മാധ്യമങ്ങളുടെയും എതിരാളികളുടെയും ക്രുപ്രചരണങ്ങളെ അിജീവിച്ചാണ് ഈ ഞെട്ടിക്കുന്ന കളക്ഷന്‍

ഇന്ത്യയൊട്ടാകെ 191 തിയേറ്റുകളില്‍ ചിത്രം എത്തി. അരുണ്‍ ഗോപി സംവിധാനം ചെയത് ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിച്ച ചിത്രത്തിനു 16 കോടിയായിരുന്നു നിര്‍മ്മാണ ചിലവ്. ചിത്രം ആറു ദിവസം പ്രദര്‍ശനം പിന്നിട്ടപ്പോള്‍ 18 കോടി രൂപയാണ് കളക്ഷന്‍ നേടിരിക്കുന്നത്. ചിത്രത്തിനോട് അനുബന്ധിച്ചു പ്രചരിപ്പിച്ച പോസ്റ്ററുകളിലും ട്രെയ്‌ലറുകളിലും ദിലീപിന്റെ യഥാര്‍ത്ഥ ജീവിതവുമായി സാമ്യം ഉണ്ടായിരുന്നതും ഏറെ ചര്‍ച്ചയായിരുന്നു.