ഹരികുമാറിന്റേത് വെറുമൊരു ആത്മഹത്യ അല്ല മാധ്യമ ഭീകരത നടത്തിയ കൊലപാതകമാണ്

6969

ഹരികുമാറിന്റേത് വെറുമൊരു ആത്മഹത്യ അല്ല മാധ്യമ ഭീകരത നടത്തിയ കൊലപാതകമാണ്. നെയ്യാറ്റിന്‍കര ഡി വൈ എസ് പി ഹരികുമാറിന്റെ ആത്മഹത്യക്ക് കാരണം മാധ്യമ വേട്ടയാണെന്ന് തുറന്ന് പറഞ്ഞ് സി പി എം നേതാവ്. പച്ചയായ ഒരു മനുഷ്യന്റെ ദുര്‍ബല നിമിഷത്തില്‍ സംഭവിച്ചുപോയ ഒരബദ്ധത്തെ മുതലെടുത്ത് ഹരികുമാറിന്റെ ചോരയ്ക്കും ജീവനും വേണ്ടി നമ്മുടെ നാട്ടിലെ മാധ്യമ പ്രവര്‍ത്തകര്‍ നടത്തിയ ഒരിക്കലും നീതീകരിക്കാനാകാത്ത പ്രവര്‍ത്തിയായിരുന്നു അദ്ദേഹത്തിന്റെ ജീവനെടുത്തതെന്ന് അഭിഭാഷകനും സി പി എം നെടുമങ്ങാട് ഏര്യാസെക്രട്ടറിയുമായ ആര്‍ ജയദേവന്‍ അബിപ്രയപ്പെട്ടു. അദ്ദേഹത്തിന്റെ ഫെസ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം…

പ്രിയ സുഹൃത്ത് ഹരികുമാറിന് വിട

നെടുമങ്ങാട് എസ്ഐ എന്ന നിലയിൽ രണ്ടര വര്ഷത്തെ സേവനത്തിനിടയിൽ ഒരു അഭിഭാഷകൻ എന്ന നിലയിലാണ് ഞാൻ ഹരികുമാറിനെ പരിയച്ചയപെട്ടത് ,ഒരു പോലീസ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ പ്രത്യേക രാഷ്ട്രീയ ചായ്‌വും കൂടാതെ എല്ലാവര്ക്കും സുസമ്മതനായിരുന്നു ഹരികുമാർ. സാധാരണക്കാർ യാതൊരു ഭയവും കൂടാതെ ഹരികുമരിന്റെ മുന്നിൽ വന്ന് പരാതികൾ ബോദിപ്പിക്കുകയും പരിഹാരം തേടുകയും ചെയ്തിട്ടുണ്ട്. ഒരു മാഫിയ വൽക്കരണവും നാളിതുവരെ പറഞ്ഞു കേട്ടിട്ടില്ല. DYSP ആയി നെടുമങ്ങാട്ടേക്ക് ഹരികുമാർ വരാൻ ആഗ്രഹിച്ചിരുന്നു എന്നെനിക്കറിയാം ഞങ്ങൾക്കും അതിൽ താത്പര്യവും ഉണ്ടായിരിന്നു. ഇതിനിടയിലാണ് ഹരികുമാർ നെയ്യാറ്റിൻകരയിൽ നിയമിതനായതും അപമാനിതനായി മാധ്യമ വേട്ടയ്ക്കും വിഷ്ണുപുരം മാഫിയയുടെ ട്രാപ്പിൽ പെട്ട് അബദ്ധത്തിൽ കേസിലക്കപ്പെടുകയും ചെയ്തത്.മാധ്യമ വേട്ടയ്ക് മുന്നിൽ ഒരുന്നത പോലീസ് ഉദ്യോഗസ്ഥന് പോലും ആത്മഹത്യ അല്ലാതെ മറ്റൊരു മാർഗം ഇല്ലാതായി.സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ നാട്ടിൽ ധീരവും സത്യസന്ധവും സ്വതന്ത്രവും വസ്തു നിഷ്ഠവുമായ പത്ര വർത്തകളാണോ ഹരികുമാറിനെതിരെ പുറത്ത് വന്നത്? അപസർപ്പക കഥകൾ പടച്ചുവിട്ടവർ ഒരു പച്ച മനുഷ്യനെ ആണ് വേട്ടയാടിയത് സ്വന്തം കുടുംബത്തിലെ നീറുന്ന വേദനയ്‌ക്കൊടുവിൽ താങ്ങാനാവുന്നതായിരുന്നില്ല ജാതി-മാഫിയ-കുത്തക മാധ്യമ കൂട്ടുകെട്ടിന്റെ പെരും കള്ളങ്ങൾ, പ്രത്യേകം പേജുകൾ തന്നെ പടച്ചു ഒരു മനുഷ്യന്റെ ചോരയ്ക്കും ജീവനും വേണ്ടി നമ്മുടെ നാട്ടിലെ മാധ്യമ പ്രവർത്തകർ നടത്തിയ ഒരിക്കലും നീതീകരിക്കാനാകാത്ത പ്രവർത്തിയായി പോയി.ഹരികുമാറിന്റെ ചേതനയറ്റ ശരീരത്തിലെ ഒരറ്റം ഭക്ഷിച് നിങ്ങൾ തൃപ്തിയടയുമെന്ന് പ്രതീക്ഷിക്കുന്നു. ഫ്രാഡുകളെ ദിവ്യാത്മാക്കളാക്കുന്നതും അബദ്ധം പിണഞ്ഞവരെ കാപാലികനാക്കുന്നതും ഏതു മാധ്യമ ധർമ്മമാണ്? ജീവിതത്തിൽ അബദ്ധം സംഭവിക്കാത്തവർ ആരുണ്ട് ? “പാപം ചെയ്യാത്തവർ കല്ലെറിയട്ടെ”.

ഹരികുമാറിന്റേത് വെറുമൊരു ആത്മഹത്യ അല്ല മാധ്യമ ഭീകരത നടത്തിയ കൊലപാതകമാണ് IPC 302 ?,IPC304(A) ?

പച്ചയായ ഒരു മനുഷ്യന്റെ ദുർബല നിമിഷത്തിൽ സംഭവിച്ചുപോയ ഒരബദ്ധത്തെ പട്ടിയെ പേപട്ടി ആക്കി തല്ലി കൊന്നത് പോലെ ഇതും ഒരു കൊലപാതകവും തന്നെയാണ്. ആത്മാഭിമാനവുള്ളവന്റെ ജീവത്യാഗം

നമസ്കരിക്കുന്നു ഈ പുത്തൻ മാധ്യമ പ്രവണതയോട്

ആർ ജയദേവൻ

https://www.facebook.com/profile.php?id=100009836027727