തടയണ പൊളിക്കാതെ അന്‍വറിനു രക്ഷയില്ല.

139

പി വി അന്‍വര്‍ എംഎല്‍എയുടെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള ചീങ്കണ്ണിപ്പാലയിലെ തടയണ ഇന്ന് പൊളിച്ച്‌ നീക്കണമെന്ന് ഹൈക്കോടതി. ഭൂവുടമ തടയണ പൊളിച്ചുനീക്കാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച്‌ പൊളിക്കണമെന്ന ഹൈക്കോടതിയുടെ നിര്‍ദേശo

മുന്‍പ് തടയണ പൊളിച്ചുനീക്കാന്‍ 15 ദിവസത്തെ സാവകാശം വേണമെന്ന ജില്ലാ കലക്ടറുടെ ആവശ്യം കോടതി കണക്കിലെടുത്തിരുന്നു. മുന്‍ ഉത്തരവുകള്‍ നടപ്പാക്കാതിരുന്നതിനെ തുടര്‍ന്ന് നേരത്തേ ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് തടയണ പൊളിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. തടയണയുടെ വശംപൊളിച്ചു വെള്ളം ഒഴുക്കിവിടണമെന്നും ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയിരുന്നതാണ്. എന്നിട്ടും ഉത്തരവ് നടപ്പാക്കാത്ത പശ്ചാത്തലത്തിലാണ് സര്‍ക്കാരിനോട് തടയണ പൊളിച്ചുനീക്കാന്‍ കോടതി ആവശ്യപ്പെട്ടത്. ഇതോടെ തടയണ പൂര്‍ണമായും പൊളിച്ചുനീക്കാനാണു ശ്രമിക്കുന്നത്. സമീപത്തെ ആദിവാസി കോളനിയിലേക്കുള്ള നീരൊഴുക്ക് തടഞ്ഞായിരുന്നു പി വി അന്‍വര്‍ തടയണ നിര്‍മ്മിച്ചിരുന്നത്. പ്രതിഷേധം ശക്തമായതോടെ 2015ല്‍ അന്നത്തെ മലപ്പുറം കളക്ടര്‍ ടി ഭാസ്കരന്‍ തടയണ പൊളിക്കാന്‍ ഉത്തരവിട്ടു. ഇതിന് പിന്നാലെയാണ് ഈ സ്ഥലം ഭാര്യാപിതാവിന്‍റെ പേരിലേക്ക് അന്‍വര്‍ മാറ്റിയത്.

കക്കാടംപൊയിലില്‍ അന്‍വറിന്‍റെ വാട്ടര്‍ തീം പാര്‍ക്കിലേക്ക് വേനല്‍കാലത്ത് വെള്ളമെത്തിക്കാന്‍കൂടി ഉദ്ദേശിച്ചുള്ളതായിരുന്നു ഈ തടയണ. ചീങ്കണ്ണിപ്പാലിയിലെ ബോട്ടിംഗ് കേന്ദ്രത്തിലേക്കും വെള്ളം ഒഴുക്കിയിരുന്നു.