മകൾക്ക് കോവിഡ് പോസറ്റീവ്;എസ് ഐയെ സസ്പെൻഡ് ചെയ്തതു.

187

കൊട്ടാരക്കര പുത്തൂർ പോലീസ് സ്റ്റേഷനിലെ ക്രൈം എസ്.ഐ.യുടെ മകൾക്ക് കോവിഡ് പോസറ്റീവ്,
മകളെ സ്രവ പരിശോധനയ്ക്ക് കൊണ്ടുപോയ ശേഷം ഡ്യൂട്ടിയ്ക്ക് വന്ന എസ്.ഐയെ സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്തു.സ്റ്റേഷനിൽ പൊതുജനങ്ങൾക്ക് പ്രവേശന വിലക്ക്.കൊട്ടാരക്കര,പുത്തൂർ പോലീസ് സ്റ്റേഷനിലെ ക്രൈം എസ്.ഐ സുരേഷ് ബാബുവിനെയാണ് കൊല്ലം റൂറൽ പോലീസ് മേധാവി എസ്.ഹരിശങ്കർ സസ്പെൻഡ് ചെയ്തത്.

ഡെൽഹിൽ സിവിൽ സർവീസ് കോച്ചിംഗിലുള്ള മകൾ ജൂൺ 15ന് ആണ് തിരുവല്ലയിലുള്ള വീട്ടിലെത്തിയത്. ജൂൺ 29 ന് കോറ ഡൈൻ തിരേണ്ടതാണ്. ജൂൺ25 ന് സ്രവ പരിശോധനയ്ക്ക് മകളെ തിരുവല്ല ആശുപത്രിയിൽ കാറിൽ സുരേഷ് ബാബു കൊണ്ടുപോയി. വിവരങ്ങൾ മറച്ച് വച്ച് തിരികെ 25 26, തീയതികളിൽ സ്റ്റേഷൻ ഡ്യൂട്ടിയ്ക്ക് വന്നു.26 ന് പരിശോധനാ ഫലംപോസറ്റീവ് ആയതോടെയാണ് അന്ന് എസ്.ഐ പുത്തൂർ സ്റ്റേഷനിൽ നിന്നും തിരികെ പോയത്.27 ന് വീണ്ടും സ്യൂട്ടിക്ക് വന്നു. മകൾ വീട്ടിലെകോറെ ഡൈനിൽ ആയപ്പോൾ വനിതാ പോലീസുകാരിയായ മാതാവാണ് മകളോടൊപ്പം ഉണ്ടായിരുന്നത്.
ജൂൺ 29ന് (ഇന്ന്) എസ്.ഐയുടെ പരിശോധനാ ഫലം വരും. നെഗറ്റീവ് ആയാൽ പോലീസിന് ആശ്വാസമാകും. ഫലം മറിച്ചായാൽ പുത്തൂർ പോലീസ് സ്റ്റേഷൻ അടച്ചിടേണ്ടി വരും.പോലീസുകാരും കുടുംബാംഗങ്ങളും കോറെ ഡൈ യിനിൽ പോകേണ്ടി വരും. ഇന്ന് ഫലം നെഗറ്റീവ് ആയാലും 28 ദിവസം പോലീസുകാർ സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കും.പുത്തൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.അരുൺ വിശദശമായ റിപ്പോർട്ട് റൂറൽപോലീസ് മേധാവിക്ക് നല്കി കഴിഞ്ഞു.