വാനിന്റെ മധ്യഭാഗത്ത്  ഒരുക്കിയിരുന്ന പ്രത്യേക സ്ഥലത്തില്‍  കിടത്തി കൂട്ടബലാല്‍സംഗം ചെയ്യാനായിരുന്നു സംഘത്തിന്റെ പദ്ധതി;കുറ്റപത്രത്തില്‍ പറയുന്നു

1222

ടെമ്ബോ ട്രാവലറിലിട്ട് നടിയെ  ക്രൂരമായി  പീഡിപ്പിക്കാനായിരുന്നു പള്‍സര്‍ സുനിയോടും സംഘത്തോടും ദിലീപിന്റെ നിര്‍ദേശമെന്ന് കുറ്റപത്രത്തില്‍ പറയുന്നു.ഇതിനായി വാനിന്റെ മധ്യഭാഗത്ത്  ഒരുക്കിയിരുന്ന പ്രത്യേക സ്ഥലത്തില്‍  കിടത്തി കൂട്ടബലാല്‍സംഗം ചെയ്യാനായിരുന്നു പള്‍സര്‍ സുനിയുടേയും സംഘത്തിന്റെ പദ്ധതിയെന്നും  പറയുന്നു.  ദിലീപ് മറ്റൊരു കാര്യം ഒന്നാംപ്രതിയായ സുനിയോട്    പദ്ധതി ഒരുക്കുന്നതിന് മുന്‍പ് ആവശ്യപ്പെട്ടിരുന്നു.

അത് : ‘ആക്രമിക്കപ്പെട്ട നടി വിവാഹിതയായി സിനിമാരംഗം വിട്ടുപോകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് കൃത്യം താമസിക്കാതെ നടത്തണം.’ ഗൂഢാലോചനപ്രകാരമുള്ള കുറ്റകൃത്യം എത്രയും പെട്ടെന്ന് നടത്തുന്നതിന് ദിലീപ്  സുനിയെ ഇങ്ങനെ  പ്രേരിപ്പിക്കുകയായിരുന്നെന്നും കുറ്റപത്രത്തില്‍ പറയുന്നു.

ഹണി ബീ ടു എന്ന ചിത്രത്തിന്റെ ഗോവയിലെ ലൊക്കേഷനില്‍വച്ചും നടിയെ ആക്രമിക്കാന്‍ സംഘം പദ്ധതിയിട്ടിരുന്നു.ദിലീപ് നല്‍കിയ ബലാത്സംഗക്വട്ടേഷന്‍ ഏറ്റെടുത്താണ് പള്‍സര്‍ സുനി ആക്രമണം നടത്തിയതെന്നും കുറ്റപത്രം വ്യക്തമാക്കുന്നു.പള്‍സര്‍ സുനിയടക്കമുള്ള മറ്റ് പ്രതികള്‍ക്ക് നടിയോട് വ്യക്തിപരമായി വൈരാഗ്യമില്ലത്തതും കുറ്റപത്രത്തില്‍ എടുത്തു പറയുന്നു.

ഇതൊരു ക്വട്ടേഷന്‍ ആണെന്നും നഗ്ന വീഡിയോ എടുക്കണമെന്നും സഹകരിച്ചില്ലെങ്കില്‍ തമ്മനത്തുള്ള ഫ്ളാറ്റില്‍ കൊണ്ടുപോയി മയക്കുമരുന്ന് കുത്തിവച്ച്‌ നഗ്നവീഡിയോ എടുക്കമെന്നും സുനി ഭീഷണിപ്പെടുത്തുകയും തുടര്‍ന്ന് നിസഹായാവസ്ഥയിലായ നടിയെ സുനി ലൈംഗികമായി ഉപയോഗിക്കുകയായിരുന്നെന്ന് കുറ്റപത്രത്തില്‍ പറയുന്നു.