സ്ത്രീവേഷത്തിൽ കണ്ട മൃതദേഹം പുരുഷന്റേത് !

298

സന്ധ്യ കഴിഞ്ഞാല്‍ ശശി ശശി അല്ലാതാകും. സ്ത്രീ വേഷം കെട്ടി, ആഭരണങ്ങള്‍ അണിഞ്ഞ് , സിന്ദൂരപൊട്ടും തൊട്ട് കണ്മഷിയും ചാന്തും ചാര്‍ത്തി ശശി ആള്‍ത്താമസമില്ലാത്ത ഇടങ്ങളിലൂടെ സഞ്ചരിക്കും. ഇരുട്ടായാല്‍ ശശി സ്ത്രീയോ യക്ഷിയോ ഒക്കെയായി മാറും.മേക്ക് അപ്പ് സാധനങ്ങള്‍ അടങ്ങിയ ഹാന്‍ഡ് ബാഗ് കയ്യില്‍ കരുതും.ക്രമേണ സ്ത്രീയില്‍ നിന്നും യക്ഷിയായി രൂപവും ഭാവവും മാറും.

കണ്ണൂര്‍ കുന്നത്തൂര്‍പ്പാടി മുത്തപ്പന്‍ ദേവസ്ഥാനത്തിന് സമീപം സ്ത്രീവേഷത്തില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം മാസങ്ങള്‍ക്ക് മുന്‍പ് മലപ്പട്ടം അടൂരില്‍ നിന്ന് കാണാതായ ആശാരിത്തൊഴിലാളിയായ ശശിയുടേതാണ് മൃതദേഹമെന്നാണ് നിഗമനം. രാത്രിയില്‍ സ്ത്രീ വേഷമണിഞ്ഞ് നടക്കുന്ന ശീലമുണ്ടായ ഇയാളെ മുന്‍പ് നാട്ടുകാര്‍ പിടികൂടിയതിനെത്തുടര്‍ന്ന് നാടുവിട്ടിരുന്നുവെന്ന് പൊലീസ് പറഞ്ഞു.ശശിയുടെ മരണത്തില്‍ ഞെട്ടിയിരിക്കുകയാണ് സുഹൃത്തുക്കളും.

നാട്ടിലെ അറിയപ്പെടുന്ന ആശാരിപ്പണിക്കാരനാണ് ശശി. ഒരു ഉപദ്രവവും ഇന്നേ വരെ ശശി നാട്ടുകാര്‍ക്ക് വരുത്തിയിട്ടില്ല. സന്ധ്യ കഴിഞ്ഞാല്‍ ശശി ശശി അല്ലാതാകും. സ്ത്രീ വേഷം കെട്ടി, ആഭരണങ്ങള്‍ അണിഞ്ഞ് , സിന്ദൂരപൊട്ടും തൊട്ട് കണ്മഷിയും ചാന്തും ചാര്‍ത്തി ശശി ആള്‍ത്താമസമില്ലാത്ത ഇടങ്ങളിലൂടെ സഞ്ചരിക്കും. ഇരുട്ടായാല്‍ ശശി സ്ത്രീയോ യക്ഷിയോ ഒക്കെയായി മാറും.മേക്ക് അപ്പ് സാധനങ്ങള്‍ അടങ്ങിയ ഹാന്‍ഡ് ബാഗ് കയ്യില്‍ കരുതും.

ക്രമേണ സ്ത്രീയില്‍ നിന്നും യക്ഷിയായി രൂപവും ഭാവവും മാറും. താന്‍ ഒരു യക്ഷിയാണെന്ന ഭാവമായിരിക്കും ശശിക്ക് അപ്പോള്‍. ഉറക്കം ഏതെങ്കിലും ശ്മശാനത്തിലായിരിക്കും. ശശിയുടെ ഈ സ്വഭാവവൈകൃതങ്ങള്‍ അടുത്തിടെയാണ് നാട്ടുകാര്‍ തിരിച്ചറിയുന്നത്.ഒരു തവണ രാത്രി സ്ത്രീ വേഷത്തില്‍ കണ്ടതിനെ തുടര്‍ന്ന് ചിലര്‍ ഇയാളെ മര്‍ദ്ദിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് മറ്റൊരു സ്ഥലത്തേക്ക് വാടക വീട്ടിലേക്ക് താമസം മാറി. കഴിഞ്ഞ ശനിയാഴ്ച കണ്ണൂര്‍ ജില്ലയിലെ കുമ്ബത്തൂര്‍പാടി വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയവരാണ് മൃതശരീരം കണ്ടത്.

സ്ത്രീ വേഷം കെട്ടിയ ശശിയുടേതാണ് മൃതദേഹം എന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞെങ്കിലും ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ ഡി എന്‍ എ ടെസ്റ്റ് കൂടി വേണ്ടി വരും. മൃതദേഹത്തിന് സമീപത്ത് നിന്നും ലഭിച്ച മൊബൈല്‍ ഫോണില്‍ നിന്ന് ലഭിച്ച ഫോട്ടോകളാണ് മരിച്ചത് ശശിയാണ് എന്ന നിഗമനത്തില്‍ എത്തിച്ചത്.മരണം കൊലപാതകമെന്ന് സൂചന.