കുലസ്ത്രീകളെ കൂകി ഓട്ടിച്ചു..!മന്ത്രി എ സി മൊയ്തീൻ്റെ വേദിയിൽ നാമജപവുമായി എത്തിയ സ്ത്രീകളെ കൂക്കിവിളിച്ച് മറ്റു സ്ത്രീകൾ

681

മന്ത്രി എസി മൊയ്തീന്‍ പങ്കെടുത്ത ചടങ്ങില്‍ നാമജപ പ്രതിഷേധവുമായി രംഗത്തെത്തിയ സ്ത്രീകളെ മറ്റ് സ്ത്രീക്ള്‍ കൂകി ഓട്ടിച്ചു. തിരുവനന്തപും കാട്ടക്കട പൂവച്ചലിലെ ചടങ്ങിലാണ് ് മന്ത്രി എ സി മൊയ്തീന്‍ പങ്കെടുക്കവെ നാമജപ പ്രതിഷേധവുമായി സ്ത്രീകള്‍.എത്തിയത്. പ്രതിഷേധവുമായി എത്തിയ സ്ത്രീകളെ കൂക്കിവിളിച്ച് മറ്റ് സ്ത്രീകള്‍.

വേദിയിലേക്ക് തള്ളിക്കയറാനായി എത്തിയ അഞ്ചോളം വരുന്ന ബിജെപിക്കാരായ സ്ത്രീക്‌ളാണ് നാമജപ പ്രതീഷേധത്തില്‍ പങ്കെടുത്ത്. എന്നാല്‍ ഇവരെ കൂക്കിവിളിച്ചാണ് സദസ്സിലിരുന്ന മറ്റു സ്ത്രീകള്‍ എതിരേറ്റത്.മന്ത്രി സംസാരിക്കാന്‍ ഒരുങ്ങവെ സ്വാമിയെ അയ്യപ്പോ എന്ന നാമജപ വിളികളോടെയാണ് യുവതികള്‍ വേദിയിലേയ്ക്ക് കയറിവന്നത്. ‘അവര്‍ പൊയ്‌ക്കോളും ആരോ നിര്‍ബന്ധിച്ചു പറഞ്ഞയപ്പിച്ചതാണ്’ എന്ന് മന്ത്രി പറയുന്നുണ്ട്.

സദസ്സിലിരിക്കുന്ന സ്ത്രീകളെ നാമജപം ചൊല്ലാന്‍ ഈ അഞ്ചു സ്ത്രീകളും പ്രേരിപ്പിക്കുന്നുണ്ടെങ്കിലും ഇവരെ കൂക്കിവിളിച്ചാണ് സദസ്സിലിരുന്ന മറ്റു സ്ത്രീകള്‍ എതിരേറ്റത്. സ്ത്രീകളുടെ കൂവലിലിനെ തുടര്‍ന്ന് നാമജപ പ്രതിഷേധവുമായെത്തിയവര്‍ മടങ്ങിപ്പോകുകയായിരുന്നു.പൂവച്ചിലില്‍ പ്ലാസ്റ്റിക്ക് പ്രഡ്ഡിംഗ് യൂണിറ്റിന്റെ ഉദ്ഘാടനത്തിനിടെയാണ് സംഭവം