കോൺഗ്രസ്. മുതുവിള മണ്ഡലം പ്രസിഡന്റ് നിര്യാതനായി

347

കല്ലറ തെങ്ങും കോട് സുന്ദർ ഭവനിൽ പരേതനായ വി കെ സോമന്റെ മകൻ എസ്. പ്രദീപ് ലാൽ (55) നിര്യാതനായി. ഇന്ത്യൻ നാഷണൽ കോൺഗ്രസ്. മുതുവിള മണ്ഡലം പ്രസിഡന്റ് ,ഡി.സി.സി.അംഗം, കല്ലറ അഗ്രികൾച്ചർ ഇംപ്രൂവ്‌മെന്റ് കോപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.മുതുവിള , കല്ലറ മണ്ഡലം കമ്മിറ്റി ഓഫീസുകളിൽ പൊതു ദർശനത്തിനു വച്ചശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. അടൂർ പ്രകാശ്എം പി, മുൻ ഡപ്യൂട്ടി സ്പീക്കർ പാലോട് രവി, കെ.പി.സി.സി. ജനറൽ സെക്രട്ടറി ടി.ശരത്ചന്ദ്രപ്രസാദ്, മുൻ മനുഷ്യാവകാശ കമ്മിഷന്‍ അംഗം കെ.മോഹൻകുമാർ, ഡി.സി.സി. പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ തുങ്ങിയ നേതാക്കൾ അന്ത്യോപചാര ചടങ്ങുകളിൽ പങ്കെടുക്കാനെത്തി. ഭാർഗ്ഗവി മാതാവ്. സഹോദരങ്ങൾ. സുന്ദർലാൽ, പ്രേംലാൽ,സുകേശിനി, ജീവൻലാൽ. സഞ്ചയനം.. വെള്ളിയാഴ്ച രാവിലെ 8.30 ന്.