എറണാകുളത്ത് വടുതലയിൽ പീഡിപ്പിക്കപ്പെട്ട 12 വയസുകാരിയുടെ മൊഴി പുറത്ത്.

239

താൻ പീഡിപ്പിക്കപ്പെടുന്ന ദൃശ്യങ്ങൾ മൊബൈൽ ഫോൺ ഉപയോഗിച്ച് ചിത്രീകരിച്ചത് അറസ്റ്റിലായ ദമ്പതിമാരായ വർഷയും ബിബിനും ചേർന്നാണെന്നാണ് പെൺകുട്ടി പൊലീസിന് മൊഴി നൽകി. ഈ ദൃശ്യങ്ങൾ ചിത്രീകരിച്ച ശേഷം ഇത് കാണിച്ചുകൊണ്ട് ഇവർ തന്നെ ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി പൊലീസിനോട് വെളിപ്പെടുത്തി. വർഷയുടെയും ബിബിന്റെയും ഉടമസ്ഥതയിലുള്ള കടയിലെ ജോലിക്കാരനായ ലിപിനാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. പെൺകുട്ടിയും കുടുംബവും ദമ്പതികളുടെ വീട്ടിൽ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു. എന്നാൽ പെൺകുട്ടിയെ ദൃശ്യങ്ങൾ തങ്ങൾ മൊബൈലിൽ നിന്നും നീക്കം ചെയ്തിരുന്നു എന്നാണ് ചോദ്യം ചെയ്യലിനിടെ ദമ്പതിമാർ പൊലീസിനോട് പറഞ്ഞത്. ഇരുവരുടെയും മൊബൈൽ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം ദൃശ്യങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ് ഇപ്പോൾ. ദമ്പതിമാർ പൊലീസിന്റെ പിടിയിലായതിന്റെ പിന്നാലെ കേസിലെ ഒന്നാം പ്രതിയായ ലിപിൻ കോടതിയിൽ കീഴടങ്ങിയിട്ടുണ്ട്. പെൺകുട്ടി ഒന്നിലധികം തവണ പീഡിപ്പിക്കപ്പെട്ടതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപികുന്നത്.