പോത്തന്‍കോടുള്ള കോവിഡ് ബാധിതന്റെ റൂട്ട് മാപ്പ് തയാറായി.

255

പോത്തന്‍കോടുള്ള കോവിഡ് ബാധിതന് രോഗം എങ്ങനെ കിട്ടിയെന്ന് ഇത് വരെയും കണ്ടെത്തായില്ല. രോഗി സന്ദര്‍ശിച്ച പ്രദേശങ്ങളുള്‍പ്പെടുത്തി തയാറാക്കിയ റൂട്ട് മാപ്പ് പുറത്തു വിട്ടിരിക്കുകയാണ് ജില്ലാ ഭരണകൂടം. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്ബ് സമീപത്തെ കല്യാണത്തിനും മരണാനന്തര ചടങ്ങുകളിലും പങ്കെടുത്തിരുന്നു. അവിടെ കാസര്‍ഗോഡ്, ചെന്നൈ സ്വദേശികള്‍ എത്തിയതായും പറയപ്പെടുന്നു. ഇവര്‍ വഴിയാണോ രോഗം പിടിപ്പെട്ടതെന്ന് പരിശോധിക്കും. ഇവരാരാണെന്ന് കണ്ടെത്താനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. സ്ഥിരമായി സമീപത്തെ പള്ളിയില്‍ പോകുന്നയാളാണ്. വീടിന് സമീപത്തെ കടയില്‍ വന്നിരിക്കാരുണ്ട്. പനിയെ തുടര്‍ന്ന് സമീപത്തെ ആശുപത്രിയില്‍ പോയതായും ബന്ധുക്കള്‍ പറഞ്ഞു. വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയില്‍ പോയ ശേഷമാണ് അവിടെ നിന്നും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 23ന് പ്രവേശിപ്പിച്ചത്. ഇയാള്‍ വെന്റില്‍ലെറ്ററില്‍ തുടരുകയാണ്. റൂട്ട് മാപ്പ് ഉടന്‍ പുറത്ത് വിടുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. വീട്ടുകാര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.