പോണ്‍ താരം മിയ ഖലീഫ ഒരു മലായാള ചിത്രത്തിൽ ?

1785

ലോകമെമ്ബാടുമായി സണ്ണിലിയോണിനേക്കാൾ ആരാധകരുള്ള പോണ്‍ താരം മിയ ഖലീഫ ഒരു മലായാള ചിത്രത്തില്‍ എത്തിയേക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഒമര്‍ ലുലു സംവിധാനം ചെയ്ത ചങ്ക്സ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലാണ് മിയ ഖലീഫ അഭിനയിക്കുന്നത്.ചങ്ക്സ് ദി കണ്‍ക്ലൂഷന്‍ എന്നായിരിക്കും ചിത്രത്തിന്റെ പേര്. വെറുതെ വന്നുപോകുന്ന റോളാവില്ല, മറിച്ച്‌ ഒരു ക്യാരക്ടര്‍ റോളിലാകും അവര്‍ എത്തുക എന്ന് ചിത്രത്തിന്റെ സംവിധായകന്‍ ഒമര്‍ ലുലു ഒരു മാധ്യമത്തോട് പറഞ്ഞു.ഒരു ബോളിവുഡ് കമ്ബനിയാണ് ചിത്രം നിര്‍മിക്കുന്നതെന്നും അവസാനവട്ട ചര്‍ച്ചകളിലാണെന്നും ഒമര്‍ പറയുന്നു. നിലവില്‍ മിയ പ്രൊജക്ടിനോട് അനുകൂലമായി പ്രതികരിച്ചിട്ടുണ്ട്. നേരത്തെ ചങ്ക്സില്‍ പ്രവര്‍ത്തിച്ച അണിയറ പ്രവര്‍ത്തകര്‍തന്നെയാണ് രണ്ടാം ഭാഗത്തിലും പിന്നണിയില്‍.അടുത്ത വര്‍ഷം പകുതിയോടെ ഷൂട്ടിംഗ് ആരംഭിക്കാനാണ് പദ്ധതി. നേരത്തെ പുറത്തിറങ്ങിയ ചങ്ക്സ് ഒന്നാം ഭാഗം ശരാശരി അഭിപ്രായത്തോടെ മികച്ച പ്രതികരണം നേടി. ഒമര്‍ ആദ്യം സംവിധാനം ചെയ്ത ഹാപ്പി വെഡ്ഡിംഗ്സ് എന്ന ചിത്രം തീയേറ്ററുകളില്‍ നന്നായി സ്വീകരിക്കപ്പെട്ടിരുന്നു.