പോണ്‍ വീഡിയോ കാണണോ?​ മുഖം സ്കാന്‍ ചെയ്യണo

376

ഓണ്‍ലൈനില്‍ പോണ്‍ വീഡിയോ കാണുന്നതിന് കര്‍ശന നിയന്ത്രണവുമായി ഓസ്ട്രേലിയന്‍ സര്‍ക്കാര്‍. ഓണ്‍ലൈനില്‍ പോണ്‍ വീഡിയോ കാണുന്നവര്‍ അവരവരുടെ മുഖം സ്കാന്‍ ചെയ്യണമെന്ന് ആഭ്യന്തരമന്ത്രാലയം സര്‍ക്കാരിന് മുന്നില്‍ നിര്‍ദ്ദേശം വച്ചു. പോണ്‍ വീഡിയോ കാണുന്നവര്‍ക്ക് പ്രായപൂര്‍ത്തിയായിട്ടുണ്ടോയെന്ന്തെളിയിക്കുന്നതിനാണിത്. ദ ന്യൂയോര്‍ക്ക് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്

നിലവില്‍ ഓസ്‌ട്രേലിയയില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് പോണ്‍വീഡിയോ കാണുന്നതിനു നിയന്ത്രണമില്ലായിരുന്നു. എന്നാല്‍, ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നിര്‍ദേശമനുസരിച്ച്‌ 18 വയസ് പൂര്‍ത്തിയായവര്‍ക്ക് മാത്രമായിരിക്കും പോണ്‍ വീഡിയോകള്‍ കാണാനാവുക. ഇതനുസരിച്ച്‌ ഓണ്‍ലൈനില്‍ പോണ്‍ വീഡിയോ കാണുന്നവര്‍ മുഖം സ്കാന്‍ ചെയ്യണം. അവരുടെ സര്‍ക്കാര്‍ തിരിച്ചറിയല്‍ രേഖയിലെ പ്രായവുമായി പൊരുത്തപ്പെടുന്നുണ്ടോയെന്ന് ഇതിലൂടെ പരിശോധിക്കും.
ഇതിനായൊരു ഫേസ്ബുക്ക് വെരിഫിക്കേഷന്‍ സര്‍വീസ് വികസിപ്പിക്കാന്‍ ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുണ്ട്. ഇതുവഴി ഒരു വ്യക്തിയുടെ പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയിലെ ഫോട്ടോകളുമായി മുഖം പൊരുത്തപ്പെടുത്തിക്കൊണ്ട് അവരുടെ വ്യക്തിത്വം സ്ഥിരീകരിക്കാന്‍ കഴിയും.അതേസമയം, പുതിയ നിര്‍ദേശവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കൊന്നും പ്രതികരിക്കാന്‍ ആഭ്യന്തര മന്ത്രാലയം തയ്യാറായിട്ടില്ല.

പോണ്‍ വീഡിയോകള്‍ കാണുന്നവരുടെ പ്രായം തെളിയിക്കുന്നതിന് പുതിയ രീതി കൊണ്ടുവരുന്നതിനെക്കുറിച്ച്‌ അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ഓസ്ട്രലിയന്‍ സര്‍ക്കാരിന്റെ നീക്കം. ബ്രിട്ടനാണ് ആദ്യം ഇത്തരമൊരു നിര്‍ദേശം കൊണ്ടുവന്നത്. എന്നാല്‍ സ്വകാര്യതയ്ക്കുമേലുളള കടന്നുകയറ്റമാണ് പുതിയ നിര്‍ദേശമെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നുമുളള പ്രതിഷേധങ്ങള്‍ ശക്തമായതോടെ അവര്‍ ഈ നീക്കം ഉപേക്ഷിച്ചിരുന്നു.