അന്ന് യുവതികളെ കയറ്റാൻ പൊലീസ്, ഇന്ന് തടയാൻ …

187

അന്ന് യുവതികളെ കയറ്റാൻ പൊലീസ് ഇന്ന് തടയാൻ .. .യുവതികളില്ലെന്ന് ഉറപ്പു വരുത്താന്‍ നിലയ്ക്കല്‍-പമ്ബ കെഎസ്‌ആര്‍ടിസി ബസ്സുകളില്‍ വനിതാ പൊലീസിന്റെ കര്‍ശന പരിശോധന; യാത്രികരായ സ്ത്രീകളുടെ ഐഡന്റി കാര്‍ഡും പരിശോധിച്ചു; നിലയ്ക്കലില്‍ മാത്രം നിയോഗിച്ചിരിക്കുന്നത് നൂറോളം വനിതാ പൊലീസുകാരെ. ദര്‍ശനത്തിനെത്തിയ പത്ത് യുവതികളെ പമ്ബയില്‍ നിന്ന് തിരിച്ചയച്ചു. ആന്ധ്രപ്രദേശ് വിജയവാഡ സ്വദേശികളായ യുവതികളുടെ പ്രായം പരിശോധിച്ച ശേഷമാണ് പമ്ബയില്‍ നിന്ന് പോലീസ് സംഘത്തെ തിരിച്ചയച്ചത്. ആന്ധ്രയില്‍ നിന്നെത്തിയ സംഘത്തിന്റെ ഒപ്പമുണ്ടായിരുന്ന യുവതികളെ കണ്ടപ്പോള്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് പ്രായം പരിശോധിക്കുകയായിരുന്നു. പോലീസ് നിര്‍ദേശം അനുസരിച്ച്‌ യുവതികള്‍ എതിര്‍പ്പുകളൊന്നും ഉയര്‍ത്താതെ മടങ്ങുകയും ചെയ്തു.

പരിശോധന വനിതാ പൊലീസാണ് കെ.എസ്.ആര്‍.ടി.സി ബസ്സുകളില്‍ കയറി നടത്തുന്നത്.ഒരു തലത്തിലും സ്ത്രീകള്‍ നിലയ്ക്കല്‍ വിട്ട് പോകരുത് എന്ന നിര്‍ദേശമാണ് പൊലീസ് നല്‍കുന്നത്. നൂറോളം വനിതാ പൊലീസുകളെ മാത്രം നിലയ്ക്കലില്‍ നിയോഗിച്ചിട്ടുണ്ട്. 4000 തീര്‍ത്ഥാടകരാണ് ആദ്യത്തെ രണ്ട് മണിക്കൂറില്‍ സന്നിധാനത്തേക്ക് എത്തിയത്. നിലയ്ക്കലില്‍ നിന്ന് പമ്ബയിലേക്ക് പോകുന്ന വാഹനങ്ങളിലെല്ലാം പൊലീസ് കയറിയിറങ്ങുകയാണ്. സ്ത്രീകള്‍ ഉണ്ടെങ്കില്‍ തിരിച്ചുപോകുക എന്ന നിര്‍ദേശമാണ് പൊലീസ് നല്‍കുന്നത്. ഇന്ന് യാതൊരു രീതിയിലുള്ള പ്രതിഷേധമോ മറ്റോ ഇവിടെ ഉണ്ടായിട്ടില്ല. അതേസമയം പമ്ബയില്‍ യുവതികളെ തടഞ്ഞത് അറിയില്ലെന്നും ക്രമസമാധാനയുമായി ബന്ധപ്പെട്ട കാര്യം പൊലീസാണ് നോക്കുന്നതെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു പറഞ്ഞു.