വിമാനം തകർന്ന് ഡോക്ടർ ദമ്പതിമാർക്ക് ദാരുണ അന്ത്യം. അപടത്തിൽ പെട്ടത് സ്വന്തം ഉടമസ്ഥതയിലുള്ള വിമാനം.

2089

ഹൂസ്റ്റണ്‍ : അമേരിക്കയിൽ സ്വകാര്യ വിമാനം തകര്‍ന്ന് ഇന്ത്യന്‍ വംശജരായ ഡോകടര്‍ ദമ്ബതിമാര്‍ കൊല്ലപ്പെട്ടു. മനോരോഗ വിദഗ്ദരായ ഉമാമഹേശ്വര കലാപടപ്പ് (63) ഭാര്യ സീതാ ഗീത കലാപടപ്പ്(61) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ സ്വന്തം ഉടമസ്ഥതിയുലുള്ളതായിരുന്നു അപകടത്തിൽ പെട്ട വിമാനം. യു.എസ്സിലെ ഒഹിയോയയിലാണ് സംഭവം.ശനിയാഴ്ച്ച രാവിലെ 10.36നും 12.30നും ഇടയിലാണ് അപകടം നടന്നതെന്നാണ് നിഗമനം. ഉമാമഹേശ്വരയായിരുന്നു വിമാനം പറത്തിയിരുന്നത്.ഒഹിയോവിലെ ബെവര്‍ളി ഗ്രാമത്തിന് സമീപമുള്ള ജലസംഭരണിയില്‍ നിന്ന് വിമാനത്തിെന്‍റ അവശിഷ്ടങ്ങള്‍ ലഭിച്ചു.അപകട കാരണം വ്യക്തമല്ല. അന്വേഷണം നടക്കുകയാണെന്ന് വ്യോമയാന അധികൃതര്‍ അറിയിച്ചു. ആന്ധ്രപ്രദേശിലെ മച്ചിലപട്ടണം സ്വദേശികളായ ഇരുവരും ഇന്ത്യാനയിലെ ലോഗന്‍സ്പോര്‍ട്ടിലാണ് താമസം.അമേരിക്കയിലെ അറിയപ്പെടുന്ന ഫോട്ടോഗ്രാഫര്‍ കൂടിയായ ഉമാമഹേശ്വര ഫോട്ടോഗ്രാഫിയില്‍ ഒട്ടേറെ ദേശീയ, അന്തര്‍ദേശീയ പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.