ആളുകളുടെ മനസ്സില്‍ ശരിയായ പ്രകാശം എത്തിക്കുകയാണ് വേണ്ടതെന്ന്‌ മുഖ്യമന്ത്രി

152

ഞായറാഴ്ച വൈദ്യുതി വിളക്കുകള്‍ അണച്ച് ചെറുവെളിച്ചങ്ങള്‍ തെളിയിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ . സാധാരണക്കാരായ ലക്ഷക്കണക്കിന് ആളുകളുടെ മനസ്സില്‍ ശരിയായ പ്രകാശം എത്തിക്കുകയാണ് വേണ്ടതെന്നു് മുഖ്യമന്ത്രി പറഞ്ഞു
അമൃതാനന്ദമയിക്കെതിരെ ദേശദ്രോഹ നിയമമനുസരിച്ച് കേസെടുക്കണമെന്ന് ആവിശ്യം Matha Amritanandamayi

മുഖ്യമന്ത്രിയുടെ വാക്കുകൾ

പ്രകാശം പരത്തുക എന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തോട് വിയോജിപ്പില്ല. പ്രശ്നം സാധാരണ തൊഴിലാളികൾ, കച്ചവടക്കാര്, അങ്ങനെ സമൂഹത്തിന്‍റെ തീർത്തും സാധാരണക്കാരായ ലക്ഷക്കണക്കിന് പേരുടെ മനസ്സിൽ ശരിയായ പ്രകാശം എത്തിക്കാൻ അതിന് നല്ല സാമ്പത്തിക പിന്തുണ വേണം. അത് വരുമായിരിക്കും. വരട്ടെ എന്ന് പ്രതീക്ഷിക്കുന്നു.

ആദ്യം പ്രകാശം വരട്ടെയെന്നായിരിക്കും പ്രധാനമന്ത്രി ചിന്തിച്ചത്. സാമ്പത്തികസഹായം പിന്നാലെ വരുമായിരിക്കും. രാജ്യം മുഴുവൻ അതിനോട് സഹകരിക്കുമായിരിക്കും.