പഴയ കാക്കി നിക്കറിലും ഷര്‍ട്ടിലുമാണ് പ്രധാനമന്ത്രിയുടെ മനസ് ;പിണറായി വിജയന്‍.

299

ശബരിമല വിഷയത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ പ്രധാനമന്ത്രിയെന്ന പദവിയോട് മാന്യത പുലര്‍ത്തുന്നുണ്ടെങ്കില്‍ തന്റെ അനുയായികള്‍ കാണിച്ച കോപ്രായങ്ങള്‍ തെറ്റാണെന്ന് പറയാനുള്ള ആര്‍ജവം കാണിക്കുകയായിരുന്നു പ്രധാനമന്ത്രി ചെയ്യേണ്ടിയിരുന്നതെന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഇന്നും പഴയ കാക്കി നിക്കറിലും ഷര്‍ട്ടിലുമാണ് പ്രധാനമന്ത്രിയുടെ മനസ് ഉല്ലസിച്ചുകൊണ്ടിരിക്കുന്നത്. പ്രചാരക് സഭയാണ് പ്രധാനമന്ത്രി സ്ഥാനത്തെക്കാള്‍ വലുതെന്നുമാണ് കാണുന്നത്- മുഖ്യമന്ത്രി വിമര്‍ശിച്ചു.

ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യയുടെ പത്താമത് ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആര്‍ എസ് എസിന്റേയോ സംഘപരിവാറിന്റേയോ വക്താവായല്ല പ്രധാനമന്ത്രി പ്രവര്‍ത്തിക്കേണ്ടത്. രാജ്യത്തെ മത നിരപേക്ഷത ഉയര്‍ത്തിപ്പിടിക്കേണ്ട പ്രധാനമന്ത്രിയടക്കം മൗനമായിരിക്കുന്നു.

നമ്മുടെ രാജ്യം ബഹുസ്വരത നിലനില്‍ക്കുന്നിടമാണ്. അത് തകര്‍ക്കാനാണ് ശ്രമിക്കുന്നത്. രാജ്യത്തെ എല്ലാ ഹിന്ദു ആരാധനാലയങ്ങളിലും സ്ത്രീക്കും പുരുഷനും തുല്യ അവകാശമാണ്. പുരുഷന് ആരാധിക്കാന്‍ അവകാശമുണ്ടെങ്കില്‍ സ്ത്രീക്കും അവകാശമുണ്ട്. വിവേചനമില്ലാതെ തുല്യത നല്‍കുന്നതായിരുന്നു സുപ്രീംകോടതി വിധി. അത് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. അത് നടപ്പാക്കുകയും ചെയ്യുന്നു.

ഇവിടെ സുപ്രീംകോടതി വിധി പ്രകാരമെത്തിയ സ്ത്രീകളെ അക്രമിക്കുകയായിരുന്നു. രാജ്യത്തെ ഭരണാധികാരിയെന്ന നിലക്ക് ആ അതിക്രമങ്ങളെ പ്രധാനമന്ത്രി അപലപിക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്- മുഖ്യമന്ത്രി പറഞ്ഞു.