പതിനേഴുകാരന്‍ പീഡിപ്പിച്ചെന്ന് പരാതിപ്പെട്ട ഇരുപത്തിയേഴുകാരി ഒടുവില്‍ പീഡനത്തിന് റിമാന്‍ഡിലായി

2351

പീരുമേട്: പതിനേഴുകാരനെ പീഡിപ്പിച്ച ഇരുപത്തിയേഴുകാരിയെ കോടതി റിമാന്‍ഡ് ചെയ്തു. തന്നെ അസഭ്യം പറഞ്ഞെന്നും ആക്രമിച്ചെന്നും ആരോപിച്ച് പീരുമേട് സ്വദേശിയായ യുവാവിനെതിരെ യുവതി പരാതി നല്‍കിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് യുവാവിന് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് പൊലീസ് കണ്ടെത്തിയത്. കുമളി ചേറ്റുപാറ സ്വദേശിനി ശ്രീജയാണ് പിടിയിലായത്.

പതിനഞ്ച് ദിവസത്തോളം പീരുമേടുള്ള വീട്ടില്‍ ഇവര്‍ ഒരുമിച്ച് താമസിച്ചു വരുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്നാണ് പീഡനക്കേസില്‍ പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തത്. രണ്ടു പേരും തമ്മില്‍ ഉണ്ടായ വാക്കു തര്‍ക്കത്തെ തുടര്‍ന്നാണ് യുവതി പരാതിയുമായെത്തിയത്.