ലോക്ക്ഡൗണ്‍ ലംഘിച്ച്‌ പുറത്തിറങ്ങി രശ്മി നായരും പശുപാലനും ,വാക്കേറ്റം.

202

പ്രോട്ടോകോള്‍ ലംഘിച്ച്‌ പുറത്തിറങ്ങിയ ആക്ടിവിസ്റ്റ് രശ്മി നായരും ആരോഗ്യവകുപ്പ് പ്രവര്‍ത്തകനും തമ്മില്‍ വാക്കേറ്റം. ബുധനാഴ്ച ഉച്ചയോടെ പത്തനാപുരം കല്ലുംകടവിലായിരുന്നു സംഭവം. ടൗണിലേക്ക് പോകാന്‍ എത്തിയതായിരുന്നു രശ്മി നായരും ഭര്‍ത്താവ് രാഹുല്‍ പശുപാലനും. ഈ സമയം വാഹനപരിശോധനയുടെ ഭാഗമായി കല്ലുംകടവില്‍ െവച്ച്‌ പൊലീസും ആരോഗ്യവകുപ്പും ഇവരുടെ വാഹനം തടഞ്ഞു നിര്‍ത്തുകയായിരുന്നു. വാഹനപരിശോധനയുടെ ഭാഗമായി കല്ലുംകടവില്‍ വച്ച്‌ പൊലീസും ആരോഗ്യവകുപ്പും ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞുനിര്‍ത്തുകയും ആരോഗ്യ മുന്‍കരുതലുകള്‍ സ്വീകരിക്കാത്തത് ചോദ്യം ചെയ്യുകയും ചെയ്തു.എന്നാല്‍ തങ്ങളോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചുകൊണ്ട് രശ്മിയും പശുപാലനും സംഘത്തിലുണ്ടായിരുന്ന പത്തനാപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കൃഷ്ണരാജിനോട് തട്ടിക്കയറി. ഇവര്‍ എറണാകുളത്തുനിന്ന് വരുകയാണെങ്കില്‍ ക്വാറന്റൈനില്‍ പോകണം എന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്‍ നിര്‍ദേശിച്ചെതിനെ തുടര്‍ന്നായിരുന്നു ഇത്.

മാസ്ക്കോ മറ്റ് മുന്‍കരുതലുകളോ എടുക്കൊതെയായിരുന്നു യാത്ര എന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞിരുന്നു. പട്ടാഴി വടക്കേക്കര ഗ്രാമപഞ്ചായത്ത് അംഗത്തെ വിളിച്ച്‌ രശ്മിയും ഭര്‍ത്താവും ഇവിടെ തന്നെ താമസിക്കുകയാണെന്ന് ഉറപ്പാക്കിയശേഷം പൊലീസ് ഇവരെ വിട്ടയച്ചു.

എന്നാല്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനും മാസ്ക് ധരിക്കാത്തതിനും ഇവര്‍ക്കെതിരെ കേസ് എടുക്കാതിരുന്നതിനും പിഴ പോലും ഈടാക്കാതെ ഇരുന്നതിനും പൊലീസിനെതിരെ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. സ്വന്തം വീട് പട്ടാഴി ആണെങ്കിലും ഇവര്‍ ഇരുവരും എറണാകുളത്ത് സ്ഥിരതാമസക്കാരാണ്. കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് രശ്മിക്കും പശുപാലനുമെതിരെ കേസ് നിലവിലുണ്ടെങ്കിലും ഇരുവരും ഇപ്പോള്‍ ജാമ്യത്തിലാണ്.