ബൈജു എഴുപുന്ന ചതിച്ചു; ആരോപണവുമായി പാര്‍വതി ഓമനക്കുട്ടന്‍

771

നടനും സംവിധായകനുമായ ബൈജു എഴുപുന്നയ്ക്കെതിരെ നടിയും മുൻ മിസ് ഇന്ത്യ റണ്ണർ അപ്പുമായ പാർവതി ഓമനക്കുട്ടൻ. താൻ ആദ്യമായി അഭിനയിച്ച മലയാള ചലച്ചിത്രത്തിൽ പറ്റിക്കപെട്ടു എന്നാണ് പാർവതി പറയുന്നത്.

തന്‍റെ ആദ്യ മലയാള സിനിമയായ സിനിമയായ “കെ ക്യു”വിലാണ് തന്നെ കബളിപ്പിച്ചതെന്നും പാർവതി പറയുന്നു. ചിത്രത്തില്‍ നായികയാവണമെന്നു പറഞ്ഞ് ബൈജു തന്നെ സമീപിച്ചപ്പോള്‍ തമിഴിലെ സൂപ്പര്‍ സ്റ്റാറാണ് നായകനെന്നാണ് പറഞ്ഞിരുന്നത്.

ഇത് വിശ്വസിച്ച് താൻ കരാറിൽ ഒപ്പിടുകയായിരുന്നു. എന്നാൽ ചിത്രീകരണം തുടങ്ങിയതോടെയാണ് ബൈജു തന്നെയാണ് ചിത്രത്തിലെ നായകനെന്ന് അറിയുന്നത്. അത് തന്നെ വളരെയധികം വിഷമിപ്പിച്ചെന്ന് പാര്‍വതി പറയുന്നു. മലയാളത്തിലും തമിഴിലുമായാണ് ചിത്രം നിര്‍മിക്കുന്നതെന്നും ബൈജു അറിയിച്ചിരുന്നു.

ചിത്രീകരണം മുടങ്ങാതിരിക്കാന്‍ വേണ്ടിയാണ് അഭിനയിച്ച് പൂര്‍ത്തിയാക്കിയതെന്നും പാര്‍വതി പറഞ്ഞു. ബൈജു ഇക്കാര്യത്തില്‍ തന്നെ ചതിക്കുകയായിരുന്നു. പിന്നീട്, സിനിമ മുടങ്ങാതിരിക്കാന്‍ വേണ്ടിയായിരുന്നു താന്‍ അത് പൂര്‍ത്തിയാക്കിയതെന്നും, ഇത് പുറത്തിറങ്ങരുതെന്ന് ആത്മാര്‍ഥമായി ആഗ്രഹിച്ചിരുന്നെന്നും പാര്‍വ്വതി ഒരു മാഗസിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.