ഇവരും മനുഷ്യരാണ്.. പെരിങ്ങമ്മല ഇക്ബാല്‍ കോളജിലെ പെണ്‍കൂട്ടികളോട് കാണിക്കുന്നത് ക്രൂരത.

599

ഇവരും മനുഷ്യരാണ്.. പെരിങ്ങമ്മല ഇക്ബാല്‍ കോളജിലെ പെണ്‍കൂട്ടികളോട് കാണിക്കുന്നത് ക്രൂരത. 700ഓളം വിദ്യാര്‍ത്ഥിനികള്‍ പഠിക്കുന്ന തിരുവനന്തപുരം ജില്ലയിലെ പാലോട് പെരിങ്ങമ്മലയിലെ ഈ കോളജില്‍ പൊട്ടിപ്പൊളിഞ്ഞ ഒരുശുചിമുറിമാത്രമാണ് പെണ്‍കുട്ടികള്‍ക്ക് ഉള്ളത്. റോഡിനോട് ചേര്‍ന്ന് ചുവരുകള്‍ അടന്ന് മാറിയ മറ്റൊരു ശുചിമുറി മനുഷ്യന്‍കയറാന്‍ അറയ്ക്കുന്ന രീതിയിലാണ്. ആവിശ്യത്തിന് ശുചിമുറി വേണമെന്ന വിദ്യാര്‍ത്ഥികളുടെ അപേക്ഷ മനേജ്‌മെന്റെ് നിഷ്‌ക്കരുണം നിഷേധിക്കുകയാണിവിടെ . വര്‍ഷങ്ങളായിനൂറുകണക്കിന് വിദ്യാര്‍ത്ഥിനികള്‍ക്കായി ഒരു ശുചിമുറിമാത്രമുള്ള ഈ കോളജിന്റെ അധിക്യതര്‍ വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും വെല്ലുവിളിക്കുകയാണ് ഇപ്പോള്‍. നിരവധിതവണ വിദ്യാര്‍ത്ഥിനികള്‍ തങ്ങള്‍ക്ക് അവശ്യം വേണ്ട ശുചിമുറികളൊരുക്കി തരണമെന്നാവിശ്യം മലയേരമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഈ കോളജിന്റെ അധിക്യതര്‍ ചെവിക്കൊള്ളാതിരിക്കുകയാണ്.