പാങ്ങോട് ഭരതന്നൂർ പീഡനക്കേസിലെ പ്രതിയായ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രദീപ് എന്‍ജിഒ അസോസിയേഷന്‍ അംഗമല്ലെന്ന് സംഘടനാനേതൃത്വം.

194

പാങ്ങോട് ഭരതന്നൂർ പീഡനക്കേസിലെ പ്രതിയായ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രദീപ് എന്‍ജിഒ അസോസിയേഷന്‍ അംഗമല്ലെന്ന് സംഘടനാനേതൃത്വം. ഇത്തരത്തിലുളള വ്യാജപ്രചാരണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. മനപൂര്‍വ്വം സാമൂഹിക മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും സംഘടന ഭാരവാഹികള്‍ അറിയിച്ചു.അതേസമയം പ്രദീപ് എന്‍ജിഒ പ്രവര്‍ത്തകനാണോയെന്ന ചോദ്യത്തിനുള്ള ചെന്നിത്തലയുടെ വിവാദ മറുപടിക്കെതിരെ വ്യാപക പ്രതിഷേധം. ഡിവൈഎഫ്‌ഐകാര്‍ക്ക് മാത്രമേ പീഡിപ്പിക്കാന്‍ പാടുള്ളു എന്ന് എവിടെയെങ്കിലും എഴുതി വച്ചിട്ടുണ്ടോയെന്നായിരുന്നു ചെന്നിത്തലയുടെ വിവാദ പ്രസ്‍താവന. യുഡിഎഫ് യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു വിവാദ പ്രസ്‍താവനചെന്നിത്തലയുടെ വാക്കുകള്‍ കടുത്ത പ്രതിഷേധത്തിനാണ് തിരികൊളുത്തിയത്. സ്ത്രീവിരുദ്ധമായ പ്രസ്താവന പിന്‍വലിക്കാന്‍ പ്രതിപക്ഷ നേതാവ് തയ്യാറാകണമെന്ന് മന്ത്രി കെ കെ ശൈലജ ആവശ്യപ്പെട്ടു.