പാലോട് ബസ് കുഴിയിലേക്ക് മറിഞ്ഞു: 35 പേര്‍ക്ക് പരിക്ക്; രണ്ടുപേരുടെ നില ഗുരുതരം

300

കനത്തമഴയില്‍ നിയന്ത്രണം വിട്ട് കെഎസ്‌ആര്‍ടിസി ബസ് കുഴിയിലേയ്ക്ക് മറിഞ്ഞു നിരവധി പേര്‍ക്ക് പരിക്ക്. രണ്ടുപേരുടെ നില ഗുരുതരം.സംഭവത്തില്‍ ബസ് ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പെടെ മുപ്പത്തഞ്ചോളം യാത്രക്കാര്‍ക്ക് പരിക്കേറ്റു. കുളത്തുപ്പുഴയില്‍ നിന്നു നെടുമങ്ങാട് ഭാഗത്തേയ്ക്ക് പോകുകയായിരുന്ന കെഎസ്‌ആര്‍ടിസി ഓര്‍ഡിനറി ബസാണ് മറിഞ്ഞത്. ഇന്നു രാവിലെയായിരുന്നു സംഭവം.കുളത്തുപ്പുഴ-നെടുമങ്ങാട് പാതയില്‍ കരിമണ്‍കോട് വളവില്‍ വച്ചായിരുന്നു അപകടം. കനത്ത മഴയില്‍ നിയന്ത്രണം വിട്ട ബസ് കുഴിയിലേയ്ക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയിലും നെടുമങ്ങാട് ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു.