വെഞ്ഞാറമൂട്ടില്‍ വെള്ളം കോരുന്നതിനിടെ കഴ ഒടിഞ്ഞ് കിണറ്റില്‍ വീണ് ഗ്യഹനാഥന്‍ മരിച്ചു

1642

വെഞ്ഞാറമൂട് തൈക്കാട് പാലവിളയില്‍ കനത്ത മഴയില്‍ വെള്ളം കോരുന്നതിനിടെ കിണറ്റില്‍ വീണ് ഗ്യഹനാഥന്‍ മരിച്ചു .തിരുവനന്തപുരം വെഞ്ഞാറമൂട് പിരപ്പന്‍കോടിന് സമീപമാണ് കനത്ത മഴയില്‍ കിണറ്റില്‍ നിന്നും വെള്ളം കോരുന്നതിനിടെ  കിണറ്റിലെ കഴ ഒടിഞ്ഞ് കിണറ്റിനുള്ള്ില്‍ വീണ്ഗ്യഹനാഥന്‍മരിച്ചത്. പിരപ്പന്‍കോട് പാലവിള വസന്ത നിവാസില്‍ സുരേഷ് (47) ആണ് മരിച്ചത്. ഇന്ന് രാവിലെ 6 മണിയോടെയായിരുന്നു സംഭവം.ക്ഷേത്രത്തില്‍ പോകുവാന്‍ കുളിയ്ക്കുന്നതിന് വെള്ളം കോരുകയായിരുന്നു. ഭിത്തിയില്ലാത്ത കിണറ്റിന്റെ കരയില്‍ നിന്നും വെള്ളം കോരുകയായിരുന്നു. കഴ ഒടിഞ്ഞ് സുരേഷ് വെള്ളം നിറഞ്ഞ കിണറ്റിലേക്ക് വീഴുകയായിരുന്നു.ഭാര്യ ബിന്ദു, മക്കൾ സുബി, സുധി

തേസമയം,kinar സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ മഴക്കെടുതി രൂക്ഷമാണ്. ഇതിനോടകം തന്നെ 25 പേരാണ് മഴക്കെടുതിയില്‍ മരിച്ചത്.

ഇടുക്കി അതീവ ജാഗ്രതയിലാണ്. ഇടുക്കിയില്‍ നാലിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്.

വെള്ളിയാഴ്ച രാവിലെ ഇടുക്കിയിലെ പണിയന്‍കുടിയില്‍ മണ്ണിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു.

വ്യാഴാഴ്ച ഇടുക്കി അടിമാലിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഇല്ലാതായത് ഒരു കുടുംബത്തിലെ അഞ്ച് പേരാണ്. ദേവീകുളം താലൂക്കിലെ മന്നംകണ്ടത്ത് മഴയിലും മണ്ണിടിച്ചിലിലും പെട്ട് ഏഴ് പേരും മരിച്ചു.

മലപ്പുറത്ത് നിലമ്പൂരിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരു കുടുംബത്തിലെ ആറ് പേര്‍ മരിച്ചു. ഒരാളെ കാണാതായി. സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പാച്ചിലിലും മറ്റുമായി വയനാട്ടില്‍ മൂന്ന് പേരും എറണാകുളത്ത് രണ്ട് പേരും കോഴിക്കോട് ഒരാളും മരണപ്പെട്ടു.