മു​തി​ര്‍​ന്ന പാ​കി​സ്​​താ​ന്‍ ​​പൊ​ലീ​സ്​ ഒാ​ഫി​സ​റും അം​ഗ​ര​ക്ഷ​ക​നും കൊ​ല്ല​പ്പെ​ട്ടു

499

പഷാവര്‍: പാകിസ്താനില്‍ ചാവേര്‍ സ്ഫോടനത്തില്‍ മുതിര്‍ന്ന പൊലീസ് ഒാഫിസറും അംഗരക്ഷകനും കൊല്ലപ്പെട്ടു. അഡീഷനല്‍ ഇന്‍സ്പക്ടര്‍ ജനറല്‍ (എ.െഎ.ജി) അഷ്റഫ് നൂറും കൂടെയുണ്ടായിരുന്ന കോണ്‍സ്റ്റബിളുമാണ് കൊല്ലപ്പെട്ടത്. ഇവര്‍ സഞ്ചരിച്ച വാഹനത്തിനുനേരെ അജ്ഞാതന്‍ സ്ഫോടന വസ്തുക്കള്‍ നിറച്ച ബൈക്ക് ഇടിച്ച്‌കയറ്റുകയായിരുന്നു. പഷാവര്‍ നഗരത്തിലാണ് സംഭവം. അകമ്ബടിയായുണ്ടായിരുന്ന ആറോളം സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരെ ഹയാത്താബാദ് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.ചാവേറിനെ സംബന്ധിച്ച വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

ആക്രമണത്തിെന്‍റ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെന്ന് പാക്മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെത്തു. പാക് പ്രധാനമന്ത്രി ഷാഹിദ് ഖാന്‍ അബ്ബാസി ആക്രമണത്തെ അപലപിച്ചു. കഴിഞ്ഞ മാസം മൂന്ന് പൊലീസുകാര്‍ താലിബാന്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ പാകിസ്താനില്‍ കൊല്ലപ്പെട്ടിരുന്നു.