സെമി കാണാതെ പാക്കിസ്ഥാന്‍ പുറത്ത്

455

പാക്കിസ്ഥാന്‍ സെമി ഫൈനലില്‍ പ്രവേശിക്കാനാകാതെ ലോകകപ്പ് ക്രിക്കറ്റില്‍ നിന്നും പുറത്തായി. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ 315 റണ്‍ നേടിയെങ്കിലും മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് ഏഴ് റണ്‍സ് പിന്നിട്ടപ്പോഴേ പാക്കിസ്ഥാന്റെ പുറത്താകല്‍ ഉറപ്പിച്ചിരുന്നു.
നേരത്തേ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാക്കിസ്ഥാന്‍ നിശ്ചിത 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തിലാണ് സ്‌കോര്‍ 315ല്‍ എത്തിച്ചത്. ഓപണര്‍ ഇമാം ഉള്‍ ഹഖിന്റെ സെഞ്ച്വറിയും ബാബര്‍ അസമിന്റെ 94 റണ്‍സ് പ്രകടനവുമാണ് പാക്കിസ്ഥാനെ മികച്ച സ്‌കോറിലെത്തിച്ചത്. റണ്‍ നിരക്കിന്റെ വ്യത്യാസത്തിലാണ് പാക്കിസ്ഥാന്‍ ടൂര്‍ണമെന്റില്‍ നിന്നും പുറത്താകുന്നത്. 300ന് മുകളില്‍ റണ്‍സിന് ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയാല്‍ മാത്രമേ ഇംഗ്ലണ്ടിനെ മറികടന്ന് പാക്കിസ്ഥാന് സെമിഫൈനലില്‍ പ്രവേശിക്കാന്‍ സാധിക്കുമായിരുന്നുള്ളൂ.