Monday, September 21, 2020
Home Blog Page 3

കടകംപള്ളി സുരേന്ദ്രന്റെ മകന് കോവിഡ് സ്ഥിരീകരിച്ചു

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മകന് കോവിഡ് സ്ഥിരീകരിച്ചു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ മന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.  മന്ത്രിയുടെ ഔദ്യോഗിക വസതിയിലെ ജീവനക്കാരില്‍ ഒരാള്‍ക്ക് കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെ നടത്തിയ പരിശോധനയിലാണ് കടകംപള്ളിയുടെ മകന് കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ മന്ത്രിയുടെ ഔദ്യോഗിക വസതിയിലെ എല്ലാവരും സ്വയം നിരീക്ഷണത്തിലായിരുന്നു. കടകംപള്ളിയുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആണ്. കടകംപള്ളി സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് ഔദ്യോഗിക വസതിയിലെ ജീവനക്കാരില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ എന്റെ മകന് കൊവിഡ് പോസിറ്റീവാണെന്ന്...

ഓഗസ്റ്റ് മൂന്ന് മുതല്‍ കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത

ഓഗസ്റ്റ് മൂന്ന് മുതൽ കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഓഗസ്റ്റ് നാലോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപം കൊള്ളും. ഇത് തീവ്രന്യൂനമർദ്ദമായാൽ സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യയുണ്ടെന്നും മുന്നറിയിപ്പുണ്ട്. മുൻകരുതൽ നടപടിയുടെ ഭാഗമായി ഓഗസ്റ്റ് മൂന്ന്, നാല് തിയതികളിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കും. കഴിഞ്ഞ രണ്ട് വർഷവും ഓഗസ്റ്റിൽ രൂപംകൊണ്ട ന്യൂനമർദ്ദത്തിന്റെ ഭാഗമായാണ് സംസ്ഥാനത്ത് അതിശക്തമായ മഴയും പ്രളയവുമുണ്ടായത്. മണിക്കൂറിൽ 40 മുതൽ 50 കി മി...

കിളിമാനൂര്‍ പോലീസ് പിടികൂടിയ മോഷണക്കേസ് പ്രതിക്ക് കോവിഡ്

മോഷണക്കേസ് പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു. പനപ്പാംകുന്ന് സ്വദേശിയായ പ്രതി നിലവില്‍ വര്‍ക്കലയിലെ എസ്.ആര്‍. ആസ്പത്രിയില്‍ ക്വാറന്റൈനിലായിരുന്നു. ജൂലായ് 17-നാണ്  കിളിമാനൂർ സരളാ ആശുപത്രി ക്ക്സമീപം പാർക്ക് ചെയ്തിരുന്ന കാറിൽ ഇരുന്ന ഒരുകുട്ടിയുടെ മാല പൊട്ടിച്ച് കടന്ന പനപ്പാംകുന്ന് സ്വദേശിയായ മൊഷ്ടാ വിനെ കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു കൊടതി  നിർദ്ദേശ പ്രകാരംഅയാളെ സാബ് പരിശോധന ക്ക് ശേഷം ക്വാറൻറയിൻകേന്ദ്രത്തിലാക്കിയിരുന്നു ഇന്ന് സാബ്ഫലം വന്നപ്പോൾ മൊഷ്ടാവിന് പോസിറ്റീവ്. കിളിമാനൂർ പൊലീസ് സ്റ്റേഷനിലെ 16 പോലീസ് ഉദ്യോഗസ്ഥർ ഇന്ന് കൊവിഡ് പരിശോധന നടത്തി അതിൻറെഫലം പ്രതീക്ഷിക്കുന്നു മറ്റുള്ള പോലീസുകാർ...

ഫിറോസ് കുന്നുംപറമ്ബില്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി

അമ്മയുടെ ചികിത്സക്കായി സാമൂഹ്യ മാധ്യമങ്ങളിലൂടെ സഹായം തേടിയ വര്ഷയെ ഭീഷണിപ്പെട്ടുത്തിയ കേസില് പ്രതിയായ ഫിറോസ് കുന്നുംപറമ്ബില് ഹൈക്കോടതിയില് മുന്കൂര് ജാമ്യം തേടി. ജാമ്യാപേക്ഷ കോടതി പൊലീസിന്റെ വിശദീകരണത്തിനായി തിങ്കളാച്ചത്തേക്ക് മാറ്റി. മാതാവിന്റെ കരള് മാറ്റ ശസ്ത്രക്രിയക്ക് സമൂഹമാധ്യമങ്ങളിലൂടെ സമാഹരിച്ച പണത്തിന്റെ പങ്ക് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നാണ് ഫിറോസിനെതിരായ പരാതി.തളിപ്പറമ്ബ് സ്വദേശി വര്ഷയുടെ പരാതിയിലാണ് ചേരാനെല്ലൂര് പൊലീസ് കേസെടുത്തിട്ടുള്ളത്.

ഹൃദയശസ്ത്രക്രിയയ്ക്ക് ലക്ഷദ്വീപിൽ നിന്നു കൊച്ചിയില്‍ എത്തിച്ച നവജാതശിശു മരിച്ചു

ഹൃദയശസ്ത്രക്രിയയ്ക്ക് ലക്ഷദ്വീപിൽ നിന്നു കൊച്ചിയില്‍ എത്തിച്ച നവജാതശിശു മരിച്ചു. ഒന്‍പതു ദിവസം പ്രായമായ കുഞ്ഞിനെ ഞായറാഴ്ച ഉച്ചയ്ക്കു ശേഷമാണ് ഹെലികോപ്റ്ററില്‍ എത്തിച്ചത്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ ഹെലികോപ്റ്ററിൽ ഇന്ന് ഉച്ചയോടെയാണ് കുഞ്ഞിനെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിച്ചത്. തുടർന്ന് പ്രത്യേക സജ്ജീകരണങ്ങളൊരുക്കിയ ആംബുലൻസിൽ ലിസി ആശുപത്രിയിലേക്കു യാത്ര ചെയ്യുന്നതിനിടെയാണ് കുഞ്ഞ് മരണത്തിനു കീഴടങ്ങിയത്. പെട്ടെന്നുണ്ടായ ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചു. ഉച്ചയ്ക്കു രണ്ടുമണിക്കാണ് കുട്ടിയെ ലക്ഷദ്വീപിലെ അഗത്തിയിൽ നിന്നു നെടുമ്പാശേരിയിലെത്തിച്ചത്. തുടർന്നു ലക്ഷദ്വീപ് മെഡിക്കൽ ബോർഡിന്റെ നേതൃത്വത്തിൽ ആംബുലൻസിൽ ലിസിയിലേക്കു കൊണ്ടുവരികയായിരുന്നു. മുൻകൂട്ടി അറിയിപ്പു ലഭിച്ചിരുന്നതിനാൽ കുട്ടിയെത്തിയാലുടൻ ചികിത്സ ആരംഭിക്കാനുള്ള...

ചെന്നിത്തല—ബിജെപി ഒളിച്ചുകളിക്ക് ഉമ്മൻചാണ്ടി വെള്ളപൂശുന്നു – കോടിയേരി

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ബിജെപിയും തമ്മിലുള്ള ഒളിച്ചുകളിക്ക് വെള്ളപൂശാനാണ് ഉമ്മൻചാണ്ടി രംഗത്ത് ഇറങ്ങിയിരിക്കുന്നതെന്ന് സിപിഐ എംസംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ബിജെപി സംസ്ഥാന പ്രസിഡന്റ് രാവിലെ ഉന്നയിക്കുന്ന ആരോപണങ്ങൾ ഉച്ചയ്ക്ക് ശേഷം ഏറ്റുപറയുകയാണ് പ്രതിപക്ഷനേതാവ് ചെയ്യുന്നത്. സ്വർണ്ണകള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നും കസ്റ്റംസ് ഉദ്യോഗസ്ഥനെ വിളിച്ചുവെന്ന ആരോപണം കെ സുരേന്ദ്രൻ ഉന്നയിച്ചു. ഉടനെ ചെന്നിത്തല അത് ഏറ്റെടുത്തു. ഇതിലെന്തെങ്കിലും വസ്തുത ഉണ്ടോയെന്ന് പരിശോധിച്ചു കൊണ്ടല്ല ഈ ആരോപണം ഏറ്റെടുത്തത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ആരും വിളിച്ചിട്ടില്ല എന്ന്...

കാസര്‍ഗോഡ് വിവാഹത്തില്‍ പങ്കെടുത്ത 43 പേര്‍ക്ക് കൊവിഡ്; വരനും വധുവിനും രോഗം

കാസര്‍ഗോഡ് ചെങ്കളയില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത 43 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍. വരനും വധുവിനും കൊവിഡ് സ്ഥിരീകരിച്ചു. ജൂലൈ 17ന് ചെങ്കള പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ താമസിക്കുന്ന വ്യക്തിയുടെ വീട്ടിലാണ് വിവാഹം നടന്നത്. ഈ വിവാഹ ചടങ്ങില്‍ പങ്കെടുത്ത എല്ലാവരും 14 ദിവസം സ്വയം നിരീക്ഷണത്തില്‍ വീടുകളില്‍ കഴിയേണ്ടതും രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ തൊട്ടടുത്ത പ്രാഥമികാരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടേണ്ടതുമാണെന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു അറിയിച്ചു. കൊവിഡ് നിര്‍വ്യാപന മാനദണ്ഡങ്ങള്‍ പാലിക്കാതെ വിവാഹ ചടങ്ങുകള്‍ സംഘടിപ്പിച്ച ആള്‍ക്കെതിരെ കേരള പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം നടപടി സ്വീകരിക്കും. രണ്ടു...

പാലത്തായി കേസ് തുടരന്വേഷണം ; അന്വേഷിക്കുന്നത് വനിതാ ഐപിഎസുകാരി ഉൾപ്പെട്ട സംഘം

പാലത്തായി കേസില്‍ അന്വേഷണ സംഘം വിപുലീകരിച്ചു. കേസില്‍ തലശ്ശേരി അഡീഷനല്‍ സെഷന്‍സ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടതോടെയാണ് രണ്ടു വനിത ഐ.പി.എസ്. ഉദ്യോഗസ്ഥരെക്കൂടി ഉള്‍പ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചത്. കാസര്‍കോട് ജില്ലാ പോലീസ് മേധാവി ഡി. ശില്‍പ, കണ്ണൂര്‍ നാര്‍കോടിക്‌സ് ബ്യൂറോ എഎസ്പി രേഷ്മ രമേഷ് എന്നിവര്‍ സംഘത്തിലുണ്ട്. വനിത ഐ.പി.എസ്. ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ പെണ്‍കുട്ടിയുടെ മൊഴിയെടുക്കും. പോക്സോ ചുമത്തണോയെന്ന കാര്യത്തിലും കുട്ടിയുടെ മൊഴി നിര്‍ണായക ഘടകമാകും. കേസിന്റെ തുടരന്വേഷണം തിങ്കളാഴ്ച ആരംഭിക്കും. പെണ്‍കുട്ടിയുടെ മൊഴിയും സാഹചര്യത്തെളിവുകളും തമ്മില്‍ വൈരുദ്ധ്യം നിലനില്‍ക്കുന്നതാണ് ഇപ്പോള്‍ അന്വേഷണസംഘത്തെ വല‌യ്ക്കുന്നത്. പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി...

കേരളത്തില്‍ ഇന്ന് 1038 പേര്‍ക്ക് കോവിഡ്

കേരളത്തില്‍ ഇന്ന് 1038 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.കേരളത്തില്‍ ഇന്ന് 1038 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 15032 ആണ്. 785 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 57 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇന്ന് ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന  പേരുടെ 272 പരിശോധനാഫലം നെഗറ്റീവ് ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 87 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 109 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. തിരുവനന്തപുരം 226 , കൊല്ലം...

പറയാന്‍ അനുവദിക്കുന്നില്ല..!ഏഷ്യാനെറ്റ് ന്യൂസിലെ ചര്‍ച്ചകള്‍ സി പി എം ബഹിഷ്‌ക്കരിക്കും

ഏഷ്യാനെറ്റ് ന്യൂസ് ചാനലില്‍ ചര്‍ച്ച പരിപാടികള്‍ ബഹിഷ്‌കരിച്ച് സിപിഐഎം പ്രതിനിധികള്‍. സംവാദത്തിന്റെ ജനാധിപത്യ മര്യാദകള്‍ പൂര്‍ണമായും ലംഘിക്കപ്പെട്ട ഘട്ടത്തിലാണ് ഈ തീരുമാനമെന്ന് സിപി എം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. വാർത്താകുറിപ്പ് .. ചാനല്‍ ചര്‍ച്ചകള്‍ രാഷ്ട്രീയ പാര്‍ടി പ്രതിനിധികള്‍ തങ്ങളുടെ നിലപാട് അവതിരിപ്പിക്കുന്ന വേദിയാണ്. എന്നാല്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവറിലെ കഴിഞ്ഞ ദിവസങ്ങളിലെ ചര്‍ച്ച സിപിഐ എം പ്രതിനിധികള്‍ക്ക് വസ്തുതകള്‍ അവതരിപ്പിക്കാനും പാര്‍ട്ടിയുടെ നിലപാടുകള്‍ വ്യക്തമാക്കാനും സമയം തരാത്ത രീതിയിയിലേക്ക് മാറിയിരിക്കുന്നു. ഈ ജനാധിപത്യ വിരുദ്ധതയില്‍ പ്രതിഷേധിച്ചാണ് ഈ ചാനലിലെ ചര്‍ച്ചകളില്‍ സിപിഐ എം പങ്കെടുക്കേണ്ടെന്ന് തീരുമാനിച്ചത്. സാധാരണനിലയില്‍...
3

Latest article

എം.​വി.​നി​കേ​ഷ് കു​മാ​റി​ന്‍റെ കാർ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടു

പ്രമുഖ മാദ്ധ്യമപ്രവര്‍ത്തകനും, റിപ്പോര്‍ട്ടര്‍ ചാനലിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എഡിറ്ററുമായ എം.വി. നികേഷ് കുമാറിന്‍റെ വാഹനം അപകടത്തില്‍പ്പെട്ടു. ഞായറാഴ്ച രാവിലെ റിപ്പോര്‍ട്ടര്‍ ചാനല്‍ ഓഫീസിലേക്ക് പോകും വഴി ആണ് അപകടം.നികേഷ് സഞ്ചരിച്ച ഹോണ്ട...

റേറ്റിംഗില്‍ അടിപതറി ഏഷ്യാനെറ്റ് ന്യൂസ്: ട്വന്റി ഫോറിന് അട്ടിമറി മുന്നേറ്റം

വാര്‍ത്താ ചാനലുകളുടെ റേറ്റിംഗില്‍ വര്‍ഷങ്ങളായി ഒന്നാം സ്ഥാനം നിലനിര്‍ത്തുന്ന ഏഷ്യാനെറ്റ് ന്യൂസിന് കുത്തക ഇളക്കുന്നതാണ് ഒടുവില്‍ പുറത്തുവന്ന ബാര്‍ക് റേറ്റിംഗ് കണക്കുകള്‍. എല്ലാ പ്രായക്കാരും എല്ലാ ടൈം ബാന്‍ഡും ഉള്‍പ്പെടുന്ന യൂണിവേഴ്‌സ് കാറ്റഗറിയില്‍...

രാഹുല്‍ഗാന്ധി കേരളമുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആയേക്കും?

യു.ഡി.എഫിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുടെ സ്ഥാനത്തേക്ക് മുന്‍ മുഖ്യമന്ത്രി കൂടിയായ ഉമ്മന്‍ചാണ്ടിയുടെ പേരാണ് കൂടുതല്‍ ഉയര്‍ന്ന് കേള്‍ക്കുന്നത്.ആരോഗ്യ കാരണങ്ങളാല്‍ സജീവ രാഷ്ട്രീയത്തില്‍ നിന്നും മാറി നിന്ന ഉമ്മന്‍ ചാണ്ടി ഇപ്പോള്‍ വീണ്ടും സംസ്ഥാന രാഷ്ട്രീയത്തില്‍...