Home Blog Page 246

പാട്ടുകളുടെ രാജകുമാരന്‍,കൊല്ലം ഷാഫി മനസ്തുറക്കുന്നു

പാട്ടുകളുടെ രാജകുമാരന്‍.മാപ്പിളപാട്ട് ആസ്വാദകരുടെ ഇടയില്‍ സൂപ്പര്‍ സ്റ്റാറാണ് കൊല്ലം ഷാഫി. നൂറ്കണക്കിന് ആല്‍ബംപാട്ടുകളിലൂടെ ശ്രദ്ധേയനായ കൊല്ലം ഷാഫിയുമായുള്ള എക്‌സ്‌ക്യൂസീവ് അഭിമുഖം. പാട്ടുകളുടെ രാജകുമാരന്‍.കൊല്ലം ഷാഫി മനസ്തുറക്കുന്നു https://www.youtube.com/watch?v=3tj3fKAxDIA&spfreload=5

അദ്ധ്യാപികയുടെ തുറന്ന് പറച്ചില്‍

കേരളത്തില്‍ ഏറെ കോളിളക്കം സ്യഷ്ടിച്ച കുട്ടിയെ പട്ടിക്കൂട്ടിലടച്ചതായ സംഭവത്തില്‍ കുറ്റാരോപിതയായ അദ്ധ്യാപികയുടെ തുറന്ന് പറച്ചില്‍ .കുടപ്പനക്കുന്നിലെ സ്‌ക്കൂളില്‍ എല്‍ കെ ജി വിദ്യാര്‍ത്ഥിയെ അദ്ധ്യാപിക പട്ടിക്കൂട്ടില്‍ പൂട്ടിയിട്ടു എന്നായിരുന്നു വാര്‍ത്ത. ഈ സംഭവത്തിനോട് സ്‌ക്കൂള്‍ പ്രിന്‍സിപ്പാല്‍ ശശികല  എക്‌സ്പ്രസ്മലയാളിയോട് നടത്തിയ പ്രതികരണമാണ് ഈ അഭിമുഖം https://www.youtube.com/watch?v=esSMSu1FyIQ

മറയില്ലാതെ സന

മറയില്ലാതെ സന.എല്ലാത്തിനെകുറിച്ചും സന മനസ്സ് തുറക്കുന്നു.സാമൂഹ്യപ്രവര്‍ത്തകയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ സന മറയില്ലാതെ തന്റെ നിലപാടുകള്‍ വിശദീകരിക്കുന്നു .ഒരു മുസ്ലീം വിശ്വാസിയായ തനിക്ക് വ്യക്തിസ്വാതന്ത്ര്യത്തിന് വേണ്ടി വാദിച്ചതിനാലുണ്ടായ ദുരനുഭവങ്ങളാണ് ഈ അഭിമുഖത്തിലുള്ളത്‌ https://www.youtube.com/watch?v=J8PaZqa9qOA

ചലച്ചിത്രമേളയ്ക്കിടെ ദേശീയഗാനത്തിന് എഴുന്നേല്‍ക്കാത്ത ആറുപേര്‍ അറസ്റ്റില്‍

കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ സിനിമാപ്രദര്‍ശനത്തിനിടെ ദേശീയഗാനം കാട്ടിയപ്പോള്‍ എഴുന്നേല്ക്കാത്ത ആറുപേര്‍ അറസ്റ്റില്‍. അഞ്ചു പുരുഷന്മാരും ഒരു സ്ത്രീയുമാണ് അറസ്റ്റിലായത്. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദേശപ്രകാരം തിരുവനന്തപുരം മ്യൂസിയം പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്ത വനിത അടക്കമുള്ള ആറ് ഡെലിഗേറ്റുകള്‍ക്കെതിരെ 158-ാം വകുപ്പ് പ്രകാരമാണ് കേസെടുത്തത്. തുടര്‍ന്ന് ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു. ചലച്ചിത്ര മേളയില്‍ ക്ലാഷ് എന്ന സിനിമയുടെ പ്രദര്‍ശനത്തിനിടെയാണ് സംഭവം . സുപ്രീംകോടതി വിധി അനുസരിച്ച് സിനിമാ തിയേറ്ററുകളില്‍ ദേശീയ ഗാനം പ്രദര്‍ശിപ്പിക്കുമ്പോള്‍ എഴുന്നേറ്റ് നിന്ന് ആദരം പ്രകടിപ്പിക്കാത്തവര്‍ക്കെതിരെ നടപടി...

അരിസ്റ്റോ സുരേഷ് വിവാഹിതനാകുന്നു; നാല്പത്തിയേഴാം വയസ്സില്‍ .

ആക്ഷന്‍ ഹീറോ ബിജുവിലൂടെ മലയാളികളുടെ പ്രീയങ്കരനായ അരിസ്‌റ്റോ സുരേഷ് വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നു.ചിത്രത്തില്‍ 'മുത്തെ പൊന്നേ ' എന്നപാട്ട് പാടിയാണ് സുരേഷ് ശ്രദ്ദേയനായത്. തിരുവനന്തപുരത്ത് നടക്കുന്ന ഐഎഫ്എഫ്‌കെയില്‍ എത്തിയപ്പോഴായിരുന്നു സുരേഷ് കല്യാണക്കാര്യം പരസ്യമാക്കിയത്. നാല്‍പ്പത്തിഏഴാം വയസ്സിലാണ് സുരേഷ് വിവാഹിതന്‍ ആകുന്നതു.തിരുവനന്തപുരത്ത്  പോസ്റ്ററൊട്ടിച്ചും ചുമടെടുത്തുമെല്ലാം നടക്കുന്നതിനിടെയിലും ചെറു കവിതകള്‍ എഴുതിയിരുന്ന സുരേഷ് , അവയ്ക്ക് താളം നല്‍കി, പാടി കാസ്റ്റുമിറക്കിയിട്ടുണ്ട് . അപ്പോഴൊന്നും മലയാളിയുടെ താരമായി സുരേഷ് മാറിയില്ല. എന്നാല്‍ ആക്ഷന്‍ ഹീറോ ബിജുവിലൂടെ മലയാളികളുടെ മനസ്സിലേക്ക് മുത്തേപൊന്നേ.. പിണങ്ങല്ലേ എന്ന ഗാനം കടന്നു വന്നു....

തീയറ്ററില്‍ ദേശീയഗാനത്തിനിടെ എഴുന്നേറ്റ് നിന്നില്ലന്നാരോപിച്ച് വിദ്യാര്‍ത്ഥിനികളടക്കം മൂന്ന് പേര്‍ക്ക് ക്രൂരമര്‍ദ്ദനം

ചെന്നെയില്‍ തിയറ്ററില്‍ ദേശീയഗാനം ആലപിക്കുന്നതിനിടെ എഴുന്നേറ്റ് നിന്നില്ലെന്ന് ആരോപിച്ച് 20 അംഗ സംഘം രണ്ട് വിദ്യാര്‍ത്ഥിനികളടക്കം മൂന്ന് പേരെ ക്രൂരമായി മര്‍ദ്ദിച്ചു. വിജി എന്ന യുവാവും, ശബരീത, ശ്രീത എന്നീ വിദ്യാര്‍ത്ഥിനികളുമാണ് സംഘത്തിന്റെ മര്‍ദ്ദനത്തിനിരയായത്. ചെന്നൈ കാശി തിയറ്ററില്‍ 'ചെന്നൈ 28 11' എന്ന സിനിമയുടെ പ്രദര്‍ശനത്തിനിടെയാണ് അക്രമം ഉണ്ടായത്. സിനിമയുടെ ഇടവേള സമയത്ത് വിജയകുമാര്‍ എന്നൊരാള്‍ പേര്‍ വിജിയുടെ കോളറിന് കയറി പിടിക്കുകയും ദേശീയ ഗാനം ആലപിക്കുമ്പോള്‍ എന്ത് കൊണ്ട് എഴുന്നേറ്റില്ല എന്ന് ചോദിച്ച് വിദ്യാര്‍ത്ഥിനികളടക്കമുള്ളവരെ മര്‍ദ്ദിക്കുകയുമായിരുന്നു. അവര്‍ തങ്ങളെ കൈയ്യേറ്റം ചെയ്‌തെന്നും...

കാഞ്ഞിരപ്പള്ളിയില്‍ വിവാഹദിനത്തില്‍ വധു കാമുകനൊപ്പം കടന്നു.

വിവാഹ ദിവസം പിതാവിനെയും സഹോദരനെയും തന്ത്രപൂര്‍വ്വം സ്ഥലത്തു നിന്നു മാറ്റിയശേഷം വധു വിവാഹവേഷത്തില്‍ കാമുകനൊപ്പം ഒളിച്ചോടി. കഴിഞ്ഞ ദിവസം കോട്ടയം  പൊന്‍കുന്നത്തായിരുന്നു സംഭവം. പിതാവിനെ പൂവ് വാങ്ങാനും സഹോദരനെ തൂവാല വാങ്ങാനും പറഞ്ഞയച്ചശേഷമാണു യുവതി കാമുകനൊപ്പം കടന്നുകളഞ്ഞത്. അട്ടിക്കല്‍ സ്വദേശിനിയുവതിയും മുണ്ടക്കയം സ്വദേശി യുവാവും തമ്മില്‍ പൊന്‍കുന്നത്തെ ഒരു ഹാളില്‍ ഇരാവിലെ 11നു വിവാഹം നടത്താനാണു വീട്ടുകാരും ബന്ധുക്കളും നിശ്ചയിച്ചിരുന്നത്. വിവാഹത്തിനു മുന്നോടിയായി യുവതി വിവാഹവേഷത്തില്‍ രാവിലെ അച്ഛനും സഹോദരനുമൊപ്പം പൊന്‍കുന്നത്ത് ക്ഷേത്രദര്‍ശനത്തിനെത്തി. ഇവിടെനിന്നു യുവതി തന്ത്രപൂര്‍വ്വം ഇരുവരെയും സ്ഥലത്തുനിന്നു മാറ്റിയശേഷം മുങ്ങുകയായിരുന്നു. പൂവ്...

സീരിയല്‍ നടിയെ വിമാനത്തില്‍ പീഡിപ്പിക്കാന്‍ ശ്രമം

സീരിയല്‍ നടിയെ  വിമാനത്തില്‍ സഹയാത്രികന്‍ മാനഭംഗപ്പെടുത്തിയതായി പരാതി. ഹിന്ദി ചാനാലായ കളേഴ്‌സ് ടി വിയിലെ  ഉത്തരന്‍ എന്ന പരമ്പരയിലെ താരമായ ടിന ദത്തയ്ക്കാണ് മാനഭംഗം നേരിട്ടത്. വെള്ളിയാഴ്ച രാവിലെ ജെറ്റ് എയര്‍വെയ്‌സിലായിരുന്നു സംഭവം. താരം മുംബൈയില്‍നിന്നും രാജ്‌കോട്ടിലേക്ക് പോകുകയായിരുന്നു.30നമ്പര്‍ സീറ്റിളിരിക്കുകയായിരുന്ന നടിയെ 31ാംമ്പര്‍ സീറ്റിലെ യാത്രക്കാരനായ യുവാവ് മേശമായി പെരുമാറുകയായിരുന്നുവത്രെ. നടി മാനേജര്‍ക്കൊപ്പമായിരുന്നു യാത്ര ചെയ്തിരുന്നത്. ടിനയുടെ തൊട്ടടുത്ത സീറ്റില്‍ യാത്ര ചെയ്ത രാജേഷ് എന്നയാളാണ് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത്. ഇയാള്‍ ടിനയുടെ ശരീരഭാഗങ്ങളില്‍ കയറിപിടിക്കുകയായിരുന്നു. ടിന പ്രതികരിച്ചതോടെ വിമാന ജീവനക്കാര്‍ ഇടപെട്ടു. എന്നാല്‍ ഇയാള്‍ക്കെതിരെ...

അര്‍ധ നഗ്‌നയായ കന്യാസ്ത്രീയെ കേന്ദ്രമാക്കി വരച്ച ചിത്രമടങ്ങിയ മാസിക മനോരമ പിന്‍വലിച്ചത് വിവാദമാകുന്നു.

യേശു ക്രിസ്തുവിന്റെ അന്ത്യ അത്താഴവുമായി സാമ്യപ്പെടുത്തി അര്‍ധ നഗ്‌നയായ കന്യാസ്ത്രീയെ കേന്ദ്രമാക്കി വരച്ച ചിത്രംഅടങ്ങിയ ഭാഷാപോഷിണി സാഹിത്യ മാസികയുടെ ഡിസംബര്‍ ലക്കം അച്ചടിച്ചശേഷം മലയാള മനോരമ പിന്‍വലിച്ചു. ടോം വട്ടക്കുഴി വരച്ച ചിത്രം െ്രെകസ്തവ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയേക്കാമെന്ന കാരണത്താലാണ് മാസിക പിന്‍വലിച്ചത്. മാസികയില്‍ സി ഗോപന്റെ നാടകത്തിനൊപ്പമാണ് ചിത്രം ചേര്‍ത്തിരുന്നത്. തപാല്‍ വരിക്കാര്‍ക്കുള്ള കോപ്പികള്‍ ഏറെ പേര്‍ക്ക് അയച്ച ശേഷമാണ് പിന്‍വലിക്കല്‍ തീരുമാനം ഉണ്ടായത്. മാസിക പിന്‍വലിച്ച മനോരമയുടെ നടപടിയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ വിമര്‍ശനം ഉയരുന്നണ്ട്. ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വെച്ചിട്ടുള്ള മേശയ്ക്കുമുന്നില്‍ അര്‍ധനഗ്‌നയായ കന്യാസ്ത്രീയ്‌ക്കൊപ്പം...

എ’ പടം കാണിക്കുന്ന തിയേറ്ററില്‍ ദേശീയ ഗാനത്തിന് മുന്‍പ് എഴുന്നേല്‍ക്കാതെ പ്രേക്ഷകര്‍

എ പടം പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററില്‍ ദേശീയ ഗാനത്തിനു മുന്‍പ് എഴുന്നേല്‍ക്കാതെ പ്രേക്ഷകര്‍. സിനിമ തുടങ്ങുന്നതിനു മുന്‍പ് തിയേറ്ററില്‍  ദേശിയഗാനം വച്ചിരുന്നെങ്കിലും ഒരാള്‍ പോലും എഴുന്നേറ്റില്ലെന്ന് ഡെക്കാള്‍ ക്രോണിക്കള്‍ റിപ്പോര്‍ട്ട് ചെയ്തുകൊല്‍ക്കത്തയിലെ റീഗല്‍ തിയേറ്ററില്‍ കഴിഞ്ഞദിവസമാണ് സംഭവം നടന്നത്.അശ്ലീലത കാണാന്‍ വേണ്ടിയാണ് പ്രേക്ഷകര്‍ എത്തുന്നതെന്നും അതിനിടയ്ക്ക് അവര്‍ക്ക് ദേശീയ ഗാനത്തിന്റെ പ്രസക്തി മനസിലാകില്ലെന്നും തിയേറ്റര്‍ ജീവനക്കാരന്‍ പറയുന്നു.തങ്ങള്‍ ചെയ്തതില്‍ തെറ്റൊന്നുമില്ലെന്നാണ് ഒരു പ്രേക്ഷകന്റെ വാദം. എ പടം കാണുന്നത് മറ്റൊരു ലക്ഷ്യത്തിനു വേണ്ടിയാണെന്നും അതിനിടയില്‍ തനിക്ക് ദേശീയത ഉണ്ടെന്ന് മറ്റുള്ളവരെ ബോധിപ്പിക്കേണ്ട ആവശ്യം എന്താണെന്നും...
3

Latest article

സ്വപ്ന സുരേഷും സന്ദീപ് നായരും പിടിയിൽ

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്‌ന സുരേഷും സന്ദീപ് നായരും എന്‍ഐഎ കസ്റ്റഡിയില്‍. ബംഗളൂരുവില്‍ വെച്ചാണ് അറസ്റ്റ് നടന്നത്. ഇരുവരെയും ബെംഗളൂരുവില്‍നിന്ന് കേരളത്തിലേയ്ക്ക് കൊണ്ടുവന്നുകൊണ്ടിരിക്കുകയാണ്. രാവിലെയോടെ ഇവരെ കൊച്ചിയിലെത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്. ബെംഗളൂരു പോലീസിന്റെയും മധുരയിലെ കസ്റ്റംസ്...

കമാന്റോകള്‍ വന്നിട്ടും കുലുക്കമില്ല;പൂന്തുറയില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് ജനങ്ങള്‍ തെരുവില്‍; പൊലീസുമായി വാക്കേറ്റം

അതീവ ഗുരുതരമായ സാഹചര്യം നിലനില്‍ക്കുന്ന തിരുവനന്തപുരം പൂന്തുറയില്‍ ലോക്ക്ഡൗണ്‍ ലംഘനം. ഭക്ഷണ സാധനങ്ങള്‍ വാങ്ങാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ നിയന്ത്രണം ലംഘിച്ച് തെരുവില്‍ തടിച്ചുകൂടി. ഇവര്‍ പൊലീസിന് നേരെ പ്രതിഷേധിക്കുകയാണ്. സമ്പര്‍ക്കത്തിലൂടെയുളള രോഗവ്യാപനം ഉയര്‍ന്നതോടെ...

വിശ്വാസ് മേത്തയുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്.

ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെതുടർന്ന് പ്രാഥമിക സമ്പർക്ക പട്ടികയിലുണ്ടായിരുന്ന ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്. ചീഫ് സെക്രട്ടറിയുടെ ഡ്രൈവറായ വട്ടപ്പാറ വേങ്ങോട് സ്വദേശിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നാലാം തീയതി വരെ...