Home Blog Page 241

തന്റെ ദേഹത്ത് കൈ വെയ്ക്കുന്നവന്‍ ആരായാലും വിവരം അറിയുമെന്ന് ആര്യ

തന്റെ ദേഹത്ത് കൈ വെയ്ക്കുന്നവന്‍ ആരായാലും വിവരം അറിയുമെന്ന് നടിയും അവതാരകയുമായ ആര്യ. തിരുവനന്തപുരത്തോ കൊച്ചിയിലോ എവിടെ ആയാലും തനിക്ക് പുറത്തിറങ്ങി നടക്കാന്‍ പേടിയില്ലെന്നും എല്ലാം ഒരു മനസ്സാന്നിദ്ധ്യമാണെന്നും ഭയം  തോന്നിപ്പോയാല്‍ പിന്നെ സ്ത്രീകള്‍ക്ക് ആശയക്കുഴപ്പം തോന്നുമെന്നും താരം പ്രതികരിച്ചു. മുകേഷും രമേഷ് പിഷാരടിയും പ്രത്യക്ഷപ്പെടുന്ന ചാനല്‍ഷോ ബഡായി ബംഗഌവിലൂടെശ്രദ്‌ധേയആര്യ രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന സ്ത്രീ പീഡനങ്ങളെ കുറിച്ച് സംസാരിക്കുമ്പോഴാണ് ഇക്കാര്യം പറഞ്ഞത്. പീഡനം ഏറിക്കൊണ്ടിരിക്കുന്ന ഇന്നത്തെകാലത്ത് ആണ്‍തുണ ഇല്ലാതെ സ്ത്രീകള്‍ക്ക് ജീവിക്കാന്‍ കഴിയില്ലെന്നത് മിഥ്യാധാരണയാണെന്നും ആണ്‍തുണ ഇല്ലാതെ വിജയം വരിച്ച സ്ത്രീകള്‍ നമുക്കിടയില്‍...

പ്രീയങ്ക ചോപ്രയെ പിന്തള്ളി ദീപിക പദുക്കോണ്‍ ഏഷ്യയിലെ ഏറ്റവും സെക്‌സിയായ സ്ത്രീ

ഏഷ്യയിലെ ഏറ്റവും  സെക്‌സിയായ സ്ത്രീയായി ബോളിവുഡ് താരംദീപിക പദുക്കോണിനെ തെരഞ്ഞെടുത്തു. ബ്രിട്ടീഷ് ദിനപത്രമായ ഈസ്റ്റന്‍ ഐ ആണ് ഏഷ്യയിലെ ആകര്‍ഷണമുളള സ്ത്രീകളുടെ പട്ടിക പ്രസിദ്ധീകരിച്ചത്. ആകര്‍ഷണം എന്നു പറയുന്നത് വ്യത്യസ്ഥ തരത്തിലുണ്ടെന്നാണ് ഇതിനെക്കുറിച്ചുള്ള ദീപികയുടെ പ്രതികരണം. വ്യത്യസ്ത പ്രേക്ഷകര്‍ വ്യത്യസ്ത രീതിയിലാണ് ആകര്‍ഷണം എന്നതിനെ നിര്‍വചിക്കുന്നത്. എന്റെ അഭിപ്രായത്തില്‍ ശാരീരികമായൊരു ആകര്‍ഷണം എന്നതിനേക്കാളുപരി ആത്മവിശ്വാസവും ആകര്‍ഷണമാണ്. മാത്രമല്ല, നിഷ്ങ്കളങ്കതയും ആകര്‍ഷണമാണെന്ന് ദീപിക പറഞ്ഞു. കഴിഞ്ഞവര്‍ഷം ബോളിവുഡ് താരമായ പ്രിയങ്ക ചോപ്രയും പട്ടികയില്‍ ഒന്നാമത് എത്തിയിരുന്നു. എന്നാല്‍ ഇത്തവണ പ്രിയങ്ക രണ്ടാംസ്ഥാനത്തേക്ക് തള്ളപ്പെട്ടു. ബോളിവുഡ് താരമായ നിയ ശര്‍മ്മ മൂന്നാം...

47 പേരുമായി പാക് യാത്രാ വിമാനം തകര്‍ന്നു വീണു

പാക് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിമാനം തകര്‍ന്നു വീണു. അബോട്ടാബാദിലെ പാക് ആയുധ ഫാക്ടറിക്കു സമീപം പടോലയിലാണ് വിമാനം തകര്‍ന്നു വീണതെന്ന് പാക് റേഡിയോ റിപ്പോര്‍ട്ട് ചെയ്തു. വിമാനത്തില്‍ 42 യാത്രക്കാരും അഞ്ച് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. യാത്രക്കാരില്‍ ഗായകനും ഇവാഞ്ചലിസ്റ്റുമായ ജുനൈദ് ജംഷദുമുണ്ടായിരുന്നു. ചിത്‌റാലില്‍നിന്നും ഇസ് ലാമാബാദിലേക്ക് പോകുകയായിരുന്ന വിമാനം യന്ത്ര തകരാറിനെ തുടര്‍ന്നാണ് തകര്‍ന്നു വീണത്. ബുധനാഴ്ച വൈകുന്നേരം 3.30 നാണ് ചിത്‌റാലില്‍നിന്നും വിമാനം പറന്നുയര്‍ന്നത്. ഇസ് ലാമാബാദില്‍ വൈകുന്നേരം 4.40 നാണ് വിമാനം ഇറങ്ങേണ്ടിയിരുന്നത്. പറന്നുയര്‍ന്നയുടന്‍ തന്നെ വിമാനവും കണ്‍ട്രോള്‍ യൂണിറ്റുമായുള്ള ബന്ധം...

കാണികളുടെ കണക്കിൽ ദുരൂഹത

ഐഎസ്‌എല്ലിൽ കൊച്ചിയിലെ മത്സരങ്ങൾ കാണാനെത്തിയവരുടെ എണ്ണം സംബന്ധിച്ച ലിസ്റ്റിൽ സംശയം പ്രകടിപ്പിച്ച്‌ ആരാധകർ. കാണികളുടെ ഔദ്യോഗിക കണക്ക്‌ പുറത്ത്‌ വന്നപ്പോൾ 53,767 മാത്രമാണ്‌ രേഖപ്പെടുത്തിയത്‌. അതായത്‌ കൊച്ചിയിൽ നടന്ന ആദ്യ രണ്ട്‌ കളിയിലെ ആരാധകരെക്കാൾ കുറവ്‌. സ്റ്റേഡിയത്തിലെത്തിയ ആരാധകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നതായിരുന്നു പുറത്ത്‌ വന്ന ഈ ഔദ്യോഗിക കണക്ക്‌. കാണികളുടെ എണ്ണം പ്രഖ്യാപിച്ചപ്പോൾ കൂക്കി വിളിച്ചാണ്‌ ആരാധകർ തങ്ങളുടെ പ്രതിഷേധം അധികൃതരെ അറിയിച്ചത്‌. ഐഎസ്‌എൽ അധികൃതർക്ക്‌ കാണികളുടെ എണ്ണം കണക്കാക്കുന്നതിൽ പിഴച്ചോ എന്ന ചോദ്യം ഇതോടെ ശക്തമാകുകയാണ്‌. ഗ്യാലറികൾ നിറഞ്ഞ്‌ സ്റ്റേഡിയം അടച്ചത്‌ മൂലം...

‘വിട വാങ്ങിയത് ഉരുക്ക് വനിത;മമ്മൂട്ടി

ജയലളിതയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി നടന്‍ മമ്മൂട്ടി. ജയലളിതയുടെ വിയോഗം തീരാദുഖമാണെന്ന് മമ്മൂട്ടി കൊച്ചിയില്‍ പറഞ്ഞു. ദീര്‍ഘനാള്‍ തമിഴ്‌നാട്ടില്‍ ജീവിച്ച തനിക്ക് ആ ജനതയുടെ ദുഖം മനസിലാകുമെന്നും അദേഹം പറഞ്ഞു. ‘സിനിമയില്‍ തിരക്കേറിയ നടിയായിട്ട് പോലും, അത് ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത് ജയലളിതയുടെ നല്ല തീരുമാനങ്ങളിലൊന്നായാണ് എനിക്ക് തോന്നുന്നത്. ഈ ഉരുക്ക് വനിതയുടെ വിയോഗം നമ്മുടെ സ്ത്രീസമൂഹത്തിനും രാഷ്ട്രീയത്തിലും തമിഴ്‌നാട്ടിലും ഒരു തീരാദുഖമാണ് സൃഷ്ടിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിലും കൂടി താമസിക്കുന്ന എനിക്ക് ആ ദുഖം മനസിലാകും. തമിഴ്ജനതയുടെ ദുഖത്തില്‍ ഞാനും പങ്കുചേരുന്നു. ജയലളിതയ്ക്ക് നിത്യശാന്തി നേരുന്നു.’-മമ്മൂട്ടി...

ഡിസംബർ മാസം എത്തിയാൽ പിന്നെ ആഫ്രിക്കൻ പെൺകൊടിമാരുടെ നെഞ്ചിൽ തീയാണ്

ആഫ്രിക്കൻ വന്‍കരയിലെ കിഴക്കൻ തീരത്തുള്ള ടാന്‍സാനിയൻ പെൺ കൊടിമാർക്ക്  ഡിസംബർ മാസം  പേടി സ്വപ്നമാണ് .  ഡിസംബർ മാസങ്ങളിലാണ്  അവർക്ക്  ചേലാ കർമ്മത്തിന് വിധേയാരാകേണ്ടിവരുന്നത്.  സ്ത്രീകളുടെ ബാഹ്യ ലൈംഗികാവയങ്ങൾ മതപരമായ  കാരണങ്ങൾ  പൂർണ്ണമായോ ഭാഗികമായോ നീക്കം ചെയ്യുന്ന പ്രക്രീയാണ് ചേലാ കർമ്മം  .  മുസ്ളിം മതവിഭാഗങ്ങൾക്കിടയിലാണ് ഈ ആചാരം നില നിൽക്കുന്നത്.  ഒന്നിട വിട്ടുള്ള വർഷങ്ങളിലെ ഡിസംബറിൽ  ടാൻസാനിയായിലെ നൂറ് കണക്കിന് പെൺകൊടിമാർ  ചേലകമ്മത്തിന് വിധേയരാകുന്നു. നാലുവയസ്സിനും  ആർത്തവാരംഭത്തിനും ഇടയിലാണ് ചേലാകർമ്മം ചെയ്യപ്പെടുന്നത്.   ഒരു കത്തിയോ റേസറോ കത്രികയോ ഉപയോഗിച്ച് ഒരു...

അർദ്ധരാത്രിയിൽ ഭർത്താവിന്റെ ‘സർജിക്കൽ ഒപ്പറേഷൻ ” . ഭാര്യയും കാമുകനും കുടുങ്ങി.

ഭാര്യയുടെ അവിഹിത ബന്ധം കണ്ടുപിടിയ്ക്കാൻ ഗൾഫിൽ നിന്നും രഹസ്യമായി നാട്ടിലെത്തിയ ഭർത്താവിന്റെ  'സർജിക്കൽ ഒപ്പറേഷനിൽ"   ഭാര്യയും കാമുകനും  കുടുങ്ങി . തിരുവനന്തപുരം പാങ്ങോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ  ഏതാനം ദിവസം മുമ്പാണ്  സംഭവം . ഭാര്യയും  കാമുകനായ യുവാവുമാണ് കെണിയിലായത് . ഭാര്യയ്ക്ക് സമീപത്തെ ഒരു യുവാവുമായി  അവിഹിത ബന്ധമുണ്ടെന്ന്  ഭർത്താവ്  നാട്ടിലെ സുഹൃത്തുക്കൾ വഴി അറിഞ്ഞിരുന്നു .  ആരോപണ വിധേയ  സ്വന്തം ഭാര്യ ആയതിനാൽ  സംഭവം നേരിൽ  ബോദ്ധ്യപ്പെട്ട ശേഷം മതി പിന്നെയുള്ള കാര്യങ്ങൾ  എന്ന നിലപാടിലായിരുന്ന ഭർത്താവ് രഹസ്യമായി...

പോലീസിന്റെ ഉറക്കം കെടുത്തുന്ന അഞ്ചംഗ സുന്ദരികള്‍

തിരുവനന്തപുരം  ജില്ലയിൽ കിളിമാന്നൂർ ബിവറേജിസ് കോർപ്പറേഷൻ ഒൗട്ട് ലെറ്റിന് സമീപം തമ്പടിച്ചിട്ടുള്ള അഞ്ച് സുന്ദരികളുടെ മുന്നിൽ സുല്ലിട്ടിരിയ്ക്കുകയാണ് പൊലീസ് . മദ്യത്തിനും മയക്കു മരുന്നിനുമൊക്കെ അടിമപ്പെട്ട ഇവർ കാട്ടി കൂട്ടുന്ന വിക്രിയകൾ വട്ടം ചുറ്റിയ്ക്കുകയാണ്. കട്ട മീശ വച്ച കുടിയൻ മാരായ പുരുഷ കേസരികൾ പോലും അഞ്ചംഗ വനിത സംഘത്തെ ഭയന്ന്  തങ്ങളുടെ താവളം  മാറ്റി. ചുമടെടുത്തും മേശൻ പണിയ്ക്കും പോയി  ജീവിച്ചിരുന്ന യുവതികൾ  അടുത്ത കാലത്താണ് മദ്യത്തിനും മയക്ക് മരുന്നിനും കീഴ്പ്പെട്ടത്. രാവിലെ തന്നെ വിദേശ മദ്യവിൽപ്പന ശാലയ്ക്ക് മുന്നിൽ  എത്തുന്ന...
3

Latest article

വ്യാജ പ്രചാരണങ്ങള്‍: ചിലര്‍ മിനക്കെട്ട് ഇറങ്ങിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കാത്തവര്‍ക്ക് നേരെ പൊലീസ് ശക്തമായി നടപടിയെടുക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാസ്‌ക്ക് ധരിക്കാത്ത 3261 സംഭവങ്ങള്‍ സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്വാറന്റൈന്‍ ലംഘിച്ച 38 പേര്‍ക്കെതിരെ ഇന്ന് കേസ് രജിസ്റ്റര്‍...

കുവൈറ്റിൽ നിന്ന് 13 വിമാനങ്ങൾ,​ ആദ്യവിമാനം വ്യാഴാഴ്ച തിരുവനന്തപുരത്തേക്ക്

വന്ദേഭാരത് ദൗത്യത്തിന്റെ മൂന്നാം ഘട്ടത്തിൽ കുവൈറ്റിൽനിന്ന് ഇന്ത്യയിലേക്ക് 13 വിമാനങ്ങൾ സർവീസ് നടത്തും . ഇതിൽ ആറെണ്ണം കേരളത്തിലേക്കും ഏഴ് വിമാനങ്ങൾ ഉത്തരേന്ത്യയിലേക്കുമാണ്. ആദ്യ വിമാനം വ്യാഴാഴ്ച രാവിലെ 11.30ന് കുവൈറ്റിൽ നിന്ന് തിരുവന്തപുരത്തേക്ക്...

ഇന്ത്യ-ചൈന സംഘര്‍ഷം: മധ്യസ്ഥതയ്ക്ക് തയ്യാറെന്ന് ട്രംപ്‌

ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നത്തില്‍ മധ്യസ്ഥം വഹിക്കാന്‍ തയ്യാറാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തനിക്ക് അതിനു സാധിക്കുമെന്നും ഇക്കാര്യം രണ്ട് രാജ്യങ്ങളേയും അറിയിച്ചിട്ടുണ്ടെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു. നേരത്തെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള കശ്മീര്‍...