Home Blog Page 231

ബഹ്‌റൈനിലെ സിഗരറ്റ് കമ്പനിയില്‍ നിന്നും കോടികള്‍ തട്ടിച്ച് നാട്ടിലേയ്ക്ക് കടന്ന ദമ്പതികള്‍ പിടിയില്‍

ബഹ്‌റൈനിലെ സിഗരറ്റ് കമ്പനിയില്‍ നിന്നും ഒരു കോടിയോളം രൂപ തട്ടിച്ച് നാട്ടിലേയ്ക്ക് കടന്ന ദമ്പതികളെ് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പാങ്ങോട് കൊച്ചാലുംമൂട് സ്വദേശികളായ അബ്ദുല്‍ഹക്കിം (54) ഭാര്യ നസീമ ബീവി ( 46) എന്നിവരാണ് അറസ്സിലായത് . കമ്പനി അധികൃതര്‍ ബഹ്‌റൈനിലെ ഇന്‍ഡ്യന്‍ എംബസി വഴി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. നാട്ടിലെത്തിയ ശേഷം കുറച്ച് നാള്‍ കൊച്ചാലും മൂട്ടില്‍ താമസിച്ചിരുന്ന ദമ്പതികള്‍ പൊലീസ് അന്വേഷിയ്ക്കുന്ന വിവരം അറിഞ്ഞ് ഒളിവില്‍ പോയിരുന്നു. ദമ്പതികള്‍ തിരുവനന്തപുരം കരകുളത്തുള്ള ഫ്‌ളാറ്റില്‍ ഉള്ളതായി ആറ്റിങ്ങല്‍ എ....

ദൈവവിശ്വസികള്‍ കുറവ്,മതവിശ്വാസികള്‍ കുറവ്, ജാതി ചിന്ത ഇല്ലേയില്ല.ലോകത്ത് ഏറ്റവും സന്തുഷ്ട രാജ്യം എന്ന പദവി ഇനി നോര്‍വേക്ക് സ്വന്തം

ദൈവവിശ്വസികള്‍ കുറവ്,മതവിശ്വാസികള്‍ കുറവ്, ജാതി ചിന്ത ഇല്ലേയില്ല.ലോകത്ത് ഏറ്റവും സന്തുഷ്ട രാജ്യം എന്ന പദവി ഇനി നോര്‍വേക്ക് സ്വന്തം.  ഏറ്റവും സന്തോഷം നോര്‍വേക്ക്. ഇതുവരെ ലോകത്തെ ഏറ്റവും 'സന്തുഷ്ടരാജ്യ'മായിരുന്ന ഡെന്‍മാര്‍ക്കിനെ പിന്തള്ളി നോര്‍വേ ആ സ്ഥാനം കൈപ്പിടിയിലാക്കി.ഐക്യരാഷ്ട്രസഭയുടെ സസ്‌റ്റൈനബിള്‍ ഡെവലപ്പ്‌മെന്റ് സൊല്യൂഷസ് നെറ്റ്വര്‍ക്ക് (എസ്.ഡി.എസ്.എന്‍.) പുറത്തിറക്കിയ 2017ലെ വേള്‍ഡ് ഹാപ്പിനെസ്സ് റിപ്പോര്‍ട്ടിലാണ് ലോകരാജ്യങ്ങളെ സന്തുഷ്ടരും ദുഃഖിതരുമായി തിരിച്ചിരിക്കുന്നത്. പതിവുപോലെ നോര്‍ഡിക് രാജ്യങ്ങളാണ് ലോകത്തില്‍ ഏറ്റവും സന്തുഷ്ടം. 155 രാജ്യങ്ങളാണ് റിപ്പോര്‍ട്ടിലെ പട്ടികയിലുള്ളത്. സിറിയയും യെമനും സഹാറ മരുഭൂമിക്ക് തെക്കുള്ള ആഫ്രിക്കന്‍ രാജ്യങ്ങളുമാണ് ഏറ്റവും അസന്തുഷ്ടം....

ദാസ് എ ട്രൂ സ്‌റ്റോറി

സമകാലീന സമൂഹത്തിലെ ചില നേര്‍ക്കാഴ്ചകള്‍ വരച്ച് കാട്ടുന്ന " ദാസ് എ ട്രൂ സ്‌റ്റോറി" എന്ന ഹ്രസ്വ ചിത്രം ശ്രദ്ദേയമാകുന്നു. സംഭവകഥയെ അധികരിച്ച്  ഒരുകൂട്ടം യുവാക്കളുടെ സ്യഷ്ടിയാ്ണ് ഈ ചിത്രം ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന കഥയാണഈ ചിത്രമെന്നാണ് അണിയറപ്രവര്‍ത്തകരുടെ അവകാശവാദം.'നമ്മുടെ പെങ്ങന്മാര്‍ അറിയേണ്ട പാഠം.. ആങ്ങളമാര്‍ അറിയേണ്ട സത്യം...' എന്നാണ് ഈ ചിത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. നൈമിഷിക സുഖം പ്രണയത്തിന് അടിയറവ് വെക്കുമ്പോള്‍ അച്ഛനമ്മമാരെ മറന്ന് പോകുന്ന യുവ തലമുറക്ക് നേര്‍ക്കാഴ്ച്ചയാകുകയാണ് "ദാസ് എ ട്രൂ സ്‌റ്റോറി'.രാജേഷ് വടക്കോട് രചനയും സംവിധാനവും അണിയിച്ചൊരുക്കിയ ഈ ഹ്രസ്വ ചിത്രത്തില്‍ ടൈറ്റില്‍...

കെ എസ് ആര്‍ ടി സി വെഞ്ഞാറമൂട് ഡിപ്പോ പൂട്ടുന്നു

പ്രതിദിനം അമ്പതിലേറെ സര്‍വ്വീസുകള്‍ ഓപ്പറേറ്റ്‌ചെയ്യുന്ന കെ എസ് ആര്‍ ടി സി വെഞ്ഞാറമൂട് ഡിപ്പോ പൂട്ടുന്നു.വെഞ്ഞാറമൂട് കെ എസ്ആര്‍ടിസി ഡിപ്പോയിലെ കെട്ടിടങ്ങള്‍ക്ക് 30ാം തീയതിക്ക് മുമ്പ് നെല്ലനാട് പഞ്ചായത്ത് നമ്പര്‍ ഇട്ട് നല്‍കിയില്ലങ്കില്‍ ഡിപ്പോ പൂട്ടാന്‍ അധിക്യതരുടെ തീരുമാനം. ഇനി പഞ്ചായത്തിന് മുന്നില്‍ കീഴടങ്ങില്ലന്നും പഞ്ചായത്തിന്റെ രാഷ്ട്രീയ പക്ഷനിലപാട് അംഗീകരിക്കണ്ടന്നും കെ എസ് ആര്‍ ടിസിയുടെ അടിയന്തിരയോഗം തീരുമാനിച്ചു. .അടുത്തിടെ നെല്ലനാട് പഞ്ചായത്തും കെ എസ്ആര്‍ ടിസിഡിപ്പോ അധിക്യതരും തമ്മില്‍ പബ്ലിക്ക്കംഫര്‍ട്ട് സ്റ്റേഷന്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഉടലെടുത്ത സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് മുന്നൂറോളം ജീവനക്കാരുള്ള ഈ...

വര്‍ക്കലഎം ജി എം സ്‌ക്കൂള്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു.മാനസികമായി പീഡിപ്പിച്ചെന്നു ബന്ധുക്കൾ

തിരുവനന്തപുരം ജില്ലയിലെ വർക്കലയിൽ പ്ലസ് വൺ വിദ്യാർത്ഥി സ്‌കൂൾ മാനേജ്‌മെന്റിന്റെ പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്തു. വര്‍ക്കല അയിരൂര്‍ എംജിഎം സ്‌കൂളില്‍ പഠിക്കുന്ന വര്‍ക്കല മരക്കടമുക്ക് സ്വദേശി അര്‍ജുന്‍ (17) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. . സ്‌കൂൾ മാനേജ്‌മെന്റിന്റെ പീഡനമാണ് അർജുൻ ആത്മഹത്യ ചെയ്യാൻ കാരണമെന്നു ബന്ധുക്കൾ പരാതിപ്പെടുന്നു. അർജുന്റെ അമ്മ വർക്കല പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അർജുന്റെ മരണത്തിൽ സ്‌കൂൾ മാനേജ്‌മെന്റിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ബന്ധുക്കൾ ഉന്നയിക്കുന്നത്. കോപ്പിയടിച്ചെന്ന് ആരോപിച്ച് സ്‌കൂൾ മാനേജ്‌മെന്റ് മാനസികമായി പീഡിപ്പിച്ചതായി ബന്ധുക്കൾ പരാതിപ്പെടുന്നു. മാനേജ്‌മെന്റ് ഭീഷണിപ്പെടുത്തിയിരുന്നതായി അർജുന്റെ...

ഗ്രേറ്റ്ഫാദറിന്റെ രണ്ടാം ടീസര്‍ പുറത്തിറങ്ങി

മമ്മൂട്ടിയെ നായകനാക്കി ഹനീഫ് അദേനി ഒരുക്കുന്ന ദി ഗ്രേറ്റ്ഫാദറിന്റെ രണ്ടാം ടീസര്‍ പുറത്തിറങ്ങി.  മമ്മൂട്ടിഅവതരിപ്പിക്കുന്ന ഡേവിഡ് നൈനാന്‍ എന്ന കഥാപാത്രത്തെകുറിച്ച്  മകള്‍ സഹപാഠികള്‍ക്ക്  പറഞ്ഞുകൊടുക്കുന്നതാണ് ടീസറിലുള്ളത്. പെയ്യുന്ന മഴയിലും വീശുന്ന കാറ്റിലും ചോര മണക്കുന്ന, ഗണ്ണുകള്‍ കഥ പറയുന്ന,ഗലികളില്‍ ചോരയൊഴുകുന്ന മുംബൈയിലാണ് അവളുടെ പപ്പ ഡേവിഡ് നൈനാനുള്ളത്. ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ സന്തോഷ് ശിവനും പൃഥ്വിരാജും ഷാജി നടേശയും ആര്യയുമാണ് ചിത്രം നിര്‍മ്മിക്കുന്നത്‌ https://www.youtube.com/watch?v=cB0290L4-xA

അമ്യതാന്ദമയിയുടെ ആശുപത്രിയിലെ ചടങ്ങില്‍ ആള്‍ ദൈവങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് പിണറായി

ആള്‍ദൈവങ്ങള്‍ക്കെതിരെ അമ്യതാന്ദമയിയുടെ ആശുപത്രിയിലെ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗം. കഴിവുകള്‍ നേടിയവര്‍ അവരുടെ സിദ്ധികള്‍ മാര്‍ക്കറ്റ് ചെയ്യാറില്ല. ആള്‍ ദൈവമെന്ന് അവകാശപ്പെടുന്നത് മാര്‍ക്കറ്റിംഗിന്റെ ഭാഗമായെന്നും അദ്ദേഹം പറഞ്ഞു.മഹാകഴിവുകള്‍ നേടിയവര്‍ അവരുടെ സിദ്ധി മാര്‍ക്കറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നവരല്ല. ഇടപ്പള്ളി അമൃത ആശുപത്രിയില്‍ അതിസൂക്ഷ്മ റേഡിയേഷന്‍ തെറാപ്പി സെന്റര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ചടങ്ങില്‍ സംസാരിച്ച അമൃതാനന്ദമയി മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദപുരിയുടെ വാക്കുകള്‍ പരാമര്‍ശിച്ചാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ആള്‍ദൈവം എന്ന രീതിയില്‍ തെറ്റായ പരാമര്‍ശം ഉണ്ടാകുന്നതിനെക്കുറിച്ചാണ് സ്വാമി പൂര്‍ണാമൃതാനന്ദപുരി പറഞ്ഞത്. മനുഷ്യന്...

ഞെട്ടിപ്പിക്കുന്ന ദ്യശ്യങ്ങള്‍ ,സന്യാസി മനുഷ്യന്റെ തലച്ചോറ് ടിവി അവതാരകനെകൊണ്ട് തീറ്റിക്കുന്നു

വിചിത്രവും ദുരൂഹവുമായജീവിതചര്യ പിന്തുടരുന്നവരായാണ് ആഘോരികള്‍ അറിയപ്പെടുന്നത്. അവരുടെ ജീവിതം ദ്യശ്യവല്‍ക്കരിക്കാനെത്തിയ സിഎന്‍എന്‍ ചാനല്‍ അവതാരകന്‍ അഘോരി സന്യാസിക്ക് മുന്നില്‍ അകപ്പെട്ട വീഡിയോ വൈറലാകുന്നു.വിശ്വാസം എന്ന പേരില്‍ നടത്തുന്ന പരിപാടിക്കു വേണ്ടി ചിത്രീകരണം നടത്തുന്നതിനിടയിലായിരുന്നു സംഭവം. ലോകത്തിലെ വിവിധ മതവിഭാഗങ്ങളുടെ വ്യത്യസ്തമായ ആചാരങ്ങളാണു പരിപാടിയില്‍ പരിചയപ്പെടുത്തുന്നത്. ഇതിനായി മാസങ്ങള്‍ നീണ്ട പര്യയടനത്തിലായിരുന്നു റാസ അസ്ലാന്‍ എന്ന റിപ്പോര്‍ട്ടര്‍. ഇന്ത്യയിലെ വാരണാസിയില്‍ അഖോരി സന്യാസികള്‍ക്കിടയില്‍ ഷൂട്ട് നടന്നപ്പോഴായിരുന്നു അതു സംഭവിച്ചത്. സന്യാസിയെ ഇന്റെര്‍വ്യൂ ചെയ്യാനെത്തിയ എഴുത്ത്കാരന്‍ കൂടിയായ   അവതാരകനാണ് മനുഷ്യന്റെ തലച്ചോറ് ഭക്ഷിക്കേണ്ടിവന്നത്. മനുഷ്യന്റെ തലച്ചോറ...

എട്ടാംക്ലാസിലെ ആണ്‍കുട്ടിയും പെണ്‍കുട്ടിയും ക്ലസ്‌റൂമില്‍ മോതിരം മാറി വിവാഹിതരായി. പിന്നെ ഇരുവരും മുത്തവുംകൈമാറി. കൂട്ടൂകാര്‍ കുരവയിട്ട് ദ്യശ്യങ്ങള്‍ പകര്‍ത്തി.പിന്നെ നടന്നത്…

ദൂരെയൊന്നും അല്ല.,തിരുവനന്തപുരം ജില്ലയിലെ പ്രമുഖ വി്ദ്യാലയത്തില്‍.എട്ടാംക്ലാസിലെ ആണ്‍കുട്ടിയും പെണ്‍കുട്ടിയും ക്ലസ്‌റൂമില്‍ മോതിരം മാറി വിവാഹിതരായി. പിന്നെ ഇരുവരും മുത്തവുംകൈമാറി. കൂട്ടൂകാര്‍ കുരവയിട്ട് ദ്യശ്യങ്ങള്‍ പകര്‍ത്തി.പിന്നെ നടന്നത്...എല്ലാത്തിനും  ഒരുപ്രായമുണ്ടെന്ന് പറയുന്നത് വെറുതെയാണെന്നാണ് ഇപ്പോഴത്തെ ഓരോകാര്യങ്ങളും വെളിവാക്കുന്നത്. സ്‌ക്കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന  ആണ്‍കുട്ടിയും പെണ്‍കുട്ടിതമ്മില്‍ വിവാഹത്തിന്റെ ബാലപാഠങ്ങള്‍ ക്ലാസ് റൂമില്‍ തന്നെ അഭ്യസിക്കുക.അത് പക്ഷേ പൊല്ലാപ്പിലാക്കിയത് രക്ഷിതാക്കളെയും .തിരുവനന്തപുരം ജില്ലയില്‍ എം സി റോഡിനോട്‌ചേര്‍ന്നുള്ള സര്‍ക്കാര്‍ സ്‌ക്കൂളിലാണ് കുട്ടിക്കല്ല്യാണം കാര്യമായിമാറിയത്.ഒരെ ക്ലാസിലെ വിദ്യാര്‍ത്ഥികളായ കുട്ടികളാണ് വിവാഹം പരീക്ഷിച്ചത്.ഇരുവരും പ്രണയത്തിലെന്നാണ് സഹപാഠികള്‍ പറയുന്നത്. സഹപാഠികളുടെവെല്ലുവിളി ഏറ്റെടുത്താണ്...

ലോക്കപ്പ് മര്‍ദ്ദനം..?പ്രതി ലോക്കപ്പില്‍ മരിച്ച നിലയില്‍

ലോക്കപ്പ് മര്‍ദ്ദനത്തെ തുടര്‍ന്ന്  പ്രതി ലോക്കപ്പില്‍ വച്ച് മരിച്ചതായ് ആരോപണം. പോലീസ് കസ്‌ററഡിയിലെടുത്ത പ്രതിയെയാണ്‌ ലോക്കപ്പല്‍മരിച്ച നിലയില്‍ കണ്ടെത്തി.തിരുവനന്തപുരം  ആറ്റിങ്ങല്‍കടയ്ക്കാവൂര്‍ പോലീസ് സ്‌റ്റേഷനിലാണ് സംഭവം . നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ച കടയ്ക്കാവൂര്‍ സ്വദേശി ബാബു(32) ആണ്  മരിച്ചത്. വ്യാഴാഴ്ച രാത്രിയാണ് ഇയാളെ നാട്ടുകാര്‍ പോലീസില്‍ ഏല്‍പ്പിച്ചത്  .എന്നാല്‍ ലോക്കപ്പില്‍ അവശനിലയില്‍ കണ്ട ഇയാളെ ചിറയന്‍കീഴ് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മരിക്കുകയായിരുന്നുവെന്നാണ് പോലീസ്പറയുന്നു.എന്നാല്‍ ലോക്കപ്പ് മര്‍ദ്ദനമെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്‌
3

Latest article

ദൈവം പൊറുക്കുമോ ഈ ക്രൂരത ? പൈനാപ്പിളില്‍ പടക്കം നിറച്ച് കെണി. വായ പൊട്ടിത്തെറിച്ച്...

പൈനാപ്പിളില്‍ പടക്കം നിറച്ച് കണ്ണില്‍ ചോരയില്ലാത്ത മനുഷ്യരാരോ ഒരുക്കിയ കെണിയില്‍ പൊലിഞ്ഞത് ഒരു കാട്ടാനയുടേയും അവളുടെ വയറ്റിലെ ഒരു കുരുന്നിന്റേയും ജീവന്‍. സൈലന്റ് വാലി നാഷണല്‍ പാര്‍ക്കില്‍പ്പെട്ട ഗര്‍ഭിണിയായ കാട്ടാനയാണ് ഭക്ഷണം പോലും...

ഇനി കണ്ടെയ്ന്‍മെന്റ് സോണുകളില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ സമാന കര്‍ശന നിയന്ത്രണം. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്കും മാത്ര൦...

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ സമാന കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇവിടങ്ങളില്‍ മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും ബന്ധുക്കളുടെ മരണാനന്തര ചടങ്ങുകള്‍ക്കും മാത്രമായിരിക്കും അനുമതി. ഇതിനായി പോലീസ്...

എറണാകുളം മുതല്‍ കാബൂള്‍ വരെ: ISS ല്‍ ചേര്‍ന്ന മെറിന്‍ ജേക്കബ് പള്ളത്ത് എന്ന മറിയം പറയുന്നത്

കേരളത്തില്‍ ഒരു കത്തോലിക്കക്കാരിയായി ജനിച്ചുവളരുകയും, പിന്നീട് ഐസിസിന്റെ ഉപവിഭാഗമെന്നറിയപ്പെടുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഖോറസ്ഥാന്‍ പ്രോവിന്‍സിന്റെ സംഘാംഗമെന്ന നിലയില്‍ അഫ്ഗാനിസ്ഥാനിലെ ജയിലില്‍ അടയ്ക്കപ്പെടുകയും ചെയ്തത  മെറിന്‍ ജേക്കബ് പള്ളത്ത് എന്ന മറിയം ഇപ്പോള്‍ നാട്ടിലെക്ക് തിരിച്ചുപോകാനാണ്...