Tuesday, December 1, 2020
Home Blog Page 2

കെ സുരേന്ദ്രന് എതിരെ നിയമനടപടി; ഋഷിരാജ് സിങ്

സ്വപ്ന സുരേഷിനെ ജയിലില്‍ ഒട്ടേറെപ്പേര്‍ സന്ദര്‍ശിച്ചെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ആരോപണം തെറ്റെന്ന് ജയില്‍  ഡിജിപി ഋഷിരാജ് സിങ്. അമ്മ, ഭര്‍ത്താവ്, മക്കള്‍, സഹോദരന്‍ എന്നിവരാണ് ഇതുവരെ സ്വപ്നയെ സന്ദര്‍ശിച്ചത്. കെ സുരേന്ദ്രന്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തിയില്ലെങ്കില്‍ നിയമ നടപടി നിയമനടപടി സ്വീകരിക്കുമെന്ന് ഋഷിരാജ് സിങ് അറിയിച്ചു. ജയില്‍ ഉദ്യോഗസ്ഥരുടേയും കസ്റ്റംസ് ഉദ്യോഗസ്ഥരുടേയും സാന്നിധ്യത്തിലായിരുന്നു സ്വപ്‌നയുടെ അമ്മ, ഭര്‍ത്താവ്, മക്കള്‍, സഹോദരന്‍ എന്നിവരുടെ സന്ദര്‍ശനം. സന്ദര്‍ശന അപേക്ഷ കസ്റ്റംസ് ഉദ്യോഗസ്ഥരെ അറിയിച്ച് അവരുടെകൂടെ സമ്മതത്തിലും സാന്നിധ്യത്തിലും ബുധനാഴ്ച 3 മണിക്കാണ്...

വാസന്‍ ഐ കെയര്‍ സ്ഥാപകന്‍ മരിച്ച നിലയില്‍

വാസന്‍ ഐ കെയര്‍ സ്ഥാപകന്‍ Dr എ എം അരുണ്‍ അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. നെഞ്ച് വേദനയെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൃതദേഹം ഓമന്‍ദുരര്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി.വീട്ടില്‍ നിന്നും മരിച്ചാണ് കൊണ്ടു വന്നതെന്നും അതല്ല ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് മരണം സംഭവിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. പ്രാഥമിക അന്വേഷണത്തില്‍ ആത്മഹത്യയുടെയോ കൊലപാതകത്തിന്റെയോ ലക്ഷണങ്ങളില്ലെന്നും ഹൃദയാഘാതമാണ് മരണകാരണമെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു. എന്നാല്‍ മരണത്തില്‍ സംശയമാരോപിച്ച്‌ ചില ബന്ധുക്കളും സുഹൃത്തുക്കളും രംഗത്തെത്തിയിട്ടുണ്ട്. 2002ല്‍ തിരുച്ചിറപ്പള്ളിയില്‍ വാസന്‍ ഐ കെയര്‍...

ഇന്ത്യയോട് കളിച്ചാല്‍ ഇങ്ങനെയിരിക്കും,​

ഉത്സവകാലമാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ കച്ചവടം നടക്കപ്പെടുന്നത്.. ദീപാവലി ദിനത്തില്‍ ഈ വര്‍ഷം രാജ്യത്ത് നടന്നത് 70000 കോടി രൂപയുടെ വില്പനയാണെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കാനുള്ള ആഹ്വാനത്തിന്റെ ഫലമായി ചൈനയ്ക്ക് 40000 കോടിരൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നതകെന്ന വിവരവും പുറത്തുവന്നു.. ഇന്ത്യയിലെ പ്രമുഖ വിതരണ കേന്ദ്രങ്ങളായി കണക്കാക്കപ്പെടുന്ന 20 വ്യത്യസ്ത നഗരങ്ങളില്‍ നിന്ന് ശേഖരിച്ച റിപ്പോര്‍ട്ടുകള്‍ പ്രകാരം ദീപാവലി ഉത്സവ വില്‍പ്പനയില്‍ 72,000 കോടി രൂപയുടെ വിറ്റുവരവാണുണ്ടായതെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് അറിയിച്ചു. ഇ...

‘മുസ്ലിം രാഷ്ട്രം ഇന്ത്യയില്‍ പറ്റില്ല,സമസ്ത പ്രസിഡന്റ്

ജമാത്തിന്റെ നിയന്ത്രണത്തിലുള്ള വെല്‍ഫയര്‍ പാര്‍ട്ടിയുമായുള്ള സഖ്യം ചേരല്‍ കൊണ്ട് വന്നുചേരുന്ന ഗുണവും ദോഷവും മുസ്ലിം ലീഗ് തന്നെ അനുഭവിക്കേണ്ടതാണെന്നും മുസ്ലിം രാഷ്ട്രം ഇന്ത്യയില്‍ പറ്റില്ലെന്നും വ്യക്തമാക്കി സമസ്ത കേരള ജമീയത്തുല്‍ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. ജമാത്ത് ഇസ്‌ലാമിയുടെ പ്രത്യയശാസ്ത്രത്തോടും അവര്‍ സ്വയം മതസംഘടനയായി കണക്കാക്കുന്നതിലും തങ്ങള്‍ക്ക് എതിര്‍പ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം, മതരാഷ്ട്രവാദത്തോടും ദൈവരാജ്യത്തോടും യോജിപ്പില്ലെന്നും ജിഫ്രി മുത്തുകോയ തങ്ങള്‍ ചൂണ്ടിക്കാണിച്ചു. ഒരു മലയാള വാര്‍ത്താ ചാനലിന്റെ അഭിമുഖ പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. എ.ഐ.എം.ഐ.എം നേതാവ് അസാസുദീന്‍ ഒവൈസിയുടെ പാര്‍ട്ടിയെ സമസ്ത...

Mehbooba Mufti suffers setback; The senior PDP leader left the party

പിഡിപി നേതാവും, മുന്‍ ഉപമുഖ്യമന്ത്രിയുമായ മുസാഫിര്‍ ഹുസ്സൈന്‍ ബേയ്ഗ് പാര്‍ട്ടി വിട്ടു. ഡിസ്ട്രിക്റ്റ് ഡെവലപ്‌മെന്റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെ തുടര്‍ന്നാണ് അദ്ദേഹം പാര്‍ട്ടി വിട്ടത്.നവംബര്‍ 28 മുതല്‍ ഡിസംബര്‍ 19 വരെയാണ് ഡിസ്ട്രിക്റ്റ് ഡെവലപ്മെന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപിക്കെതിരെ നാഷണല്‍ കോണ്‍ഫറന്‍സുമായി ചേര്‍ന്നാണ് പിഡിപി മത്സരിക്കുന്നത്. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സീറ്റ് വിഭജനവുമായ് ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ക്കായി പിഡിപി-എന്‍സി സഖ്യം യോഗം ചേര്‍ന്നിരുന്നു. എന്നാല്‍ എന്‍സിയ്ക്ക് കൂടുതല്‍ സീറ്റുകള്‍ വേണമെന്ന് ആവശ്യമുയര്‍ന്നതോടെയാണ് ബേയ്ഗ് അതൃപ്തി പ്രകടിപ്പിച്ച്‌ രംഗത്തുവരികയായിരുന്നു.പിഡിപിയുടെ താത്പര്യത്തിന് വിരുദ്ധമായി തെരഞ്ഞെടുപ്പില്‍ കൂടുതല്‍...

ശബരിമലനട ഇന്ന് തുറക്കും

മണ്ഡലകാലപൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എ.കെ.സുധീര്‍ നമ്ബൂതിരി വൈകീട്ട് അഞ്ചിന് നട തുറന്ന് ദീപം തെളിക്കും . തിങ്കളാഴ്ചമുതലാണ് ഭക്തരെ അനുവദിക്കുക . വെര്‍ച്വല്‍ക്യൂവഴിയാണ് ദര്‍ശനം . ഞായറാഴ്ച വൈകീട്ട് ദീപാരാധനയ്ക്കുശേഷം മേല്‍ശാന്തി വി.കെ.ജയരാജ് പോറ്റിയെയും മാളികപ്പുറം മേല്‍ശാന്തി എം.എന്‍.രജികുമാറിനെയും മേല്‍ശാന്തിമാരായി അഭിഷേകം ചെയ്ത് അവരോധിക്കും.

സി.പി.ഐയോട് മത്സരിക്കാന്‍ കേരള കോണ്‍ഗ്രസ് വളര്‍ന്നിട്ടില്ലെന്ന് കാനം

തദ്ദേശ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ കേരള കോണ്‍ഗ്രസിനെതിരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എല്‍.ഡി.എഫിലെ രണ്ടാമത്തെ കക്ഷി സി.പി.ഐ ആണെന്നും സി.പി.ഐയോട് മത്സരിക്കാന്‍ കേരള കോണ്‍ഗ്രസ് ആയിട്ടില്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. സി.പി.ഐ ജില്ല എക്‌സിക്യൂട്ടീവില്‍ പങ്കെടുത്തതിനു ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കാനം. കോട്ടയത്ത് സീറ്റ് വിഭജനം സംബന്ധിച്ച്‌ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് കാനത്തിന്റെ പ്രതികരണം. ജില്ലാ പഞ്ചായത്തില്‍ സി.പി.ഐ മത്സരിക്കുന്ന അഞ്ച് സീറ്റുകളില്‍ രണ്ട് സീറ്റുകള്‍ ജോസ് കെ മാണി വിഭാഗത്തിനായി ഒഴിഞ്ഞു കൊടുക്കണമെന്നാണ് സി.പി.എം ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ അതിന് തയ്യാറല്ലെന്ന...

കൊല്‍ക്കത്തയില്‍ തീപിടിത്തം; നിരവധി വീടുകള്‍ കത്തി നശിച്ചതായി റിപ്പോര്‍ട്ടുകള്‍

ബംഗാള്‍ തലസ്ഥാനമായ കൊല്‍ക്കത്തയില്‍ വന്‍ തീപിടിത്തമെന്ന് റിപ്പോര്‍ട്ടുകള്‍. ചേരി പ്രദേശമായ നിവേദിത പാലിയിലാണ് തീപിടുത്തമുണ്ടായത്. നിരവധി വീടികള്‍ അഗ്‌നിക്കിരയായതായി റിപ്പോര്‍ട്ടുകളുണ്ട്. അഗ്‌നിശമന സേന സംഭവ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. മറ്റ് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

വെഞ്ഞാറമൂട്ടില്‍ ബിജെപിയില്‍ അടിയൊഴുക്ക്. ഒരു കൂട്ടം നേതാക്കള്‍ സി പി എമ്മില്‍.

വെഞ്ഞാറമൂട്ടില്‍ ബിജെപിയില്‍ അടിയൊഴുക്ക്. ഒരു കൂട്ടം നേതാക്കള്‍ സി പി എമ്മില്‍. തെരഞ്ഞെടുപ്പ് അടുത്തതോടെ പാര്‍ട്ടികളില്‍ നിന്നുള്ള കൂടുമാറ്റം കൂടുതല്‍ ശക്തിയാകുന്നു. വെഞ്ഞാറമൂട്ടിലെ ഒരു വിബാഗം ബിജെപി നേതാക്കള്‍ സ പി എമ്മില്‍ ചേര്‍ന്നു.പട്ടികജാതി മോര്‍ച്ച വാമനപുരം നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി വെഞ്ഞാറമൂട് സുരേഷ് ,ബി ജെ പി വാമനപുരം നിയോജക മണ്ഡലം വൈസ് പ്രസിഡന്റും മഹിള മോര്‍ച്ച നിയോജക മണ്ഡലം സെക്രട്ടറി ഉഷ , നെല്ലനാട് മണ്ഡലം മഹിളാ മോര്‍ച്ച സെക്രട്ടറി അഞ്ജലി തുടങ്ങിയവരാണ് സിപി എമ്മില്‍ ചേര്‍ന്നത്.വെഞ്ഞാറമൂട്ടില്‍ നടന്ന സ്വീകരണ...

വെഞ്ഞാറമൂട്ടില്‍ ഇത്തവണയും സി പി ഐയും സി പി എമ്മും പരസ്പരം ഏറ്റമുട്ടും

ധാരണ പാളി..വെഞ്ഞാറമൂട്ടില്‍ ഇത്തവണയും സി പി ഐയും സി പി എമ്മും പരസ്പരം ഏറ്റമുട്ടും..സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ് സി പി എമ്മും സി പി ഐയും. ആഹ്ലാദത്തില്‍ കോണ്‍ഗ്രസ്സ് ക്യാമ്പ്..നെല്ലനാട് ഗ്രാമപഞ്ചായത്തിലേയ്ക്കുള്ള തദ്ദേശതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ധാരണയില്‍ എത്താനാകാത്തതിനെ തുടര്‍ന്ന് ഇടതു പക്ഷത്തെ സി പി എം മുഴുവന്‍ സീറ്റുകളിലേയ്ക്കും സി പി ഐ 9 സിറ്റുകളിലേയ്ക്കും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. സീറ്റ് ധാരണയ്ക്കായുള്ള സി പി ഐയുമായുള്ള ചര്‍ച്ചകള്‍ പൊളിഞ്ഞതോടെയാണ് സി പി എം മുഴുവന്‍ സീറ്റുകളിലേയ്ക്കും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.സീറ്റ് ധാരണ സംബന്ധിച്ച് 11 ചര്‍ച്ചകള്‍...
3

Latest article

പണത്തിന്റെ കാര്യത്തില്‍ തർക്കം . പാമ്ബ് പിടിത്തക്കാരന്‍ പിടിച്ച അണലികളെ തുറന്നു വിട്ടു;

പാമ്ബ് പിടിത്തക്കാരന്‍ പണത്തിന്റെ കാര്യത്തില്‍ കടുംപിടിത്തം പിടിച്ചതോടെ വലഞ്ഞത് മുന്‍ കൗണ്‍സിലറും നാട്ടുകാരും. പ്രതിഭ ജംഗ്ഷന്‍ കുന്നേല്‍ മുക്കിനു സമീപം ഇന്നലെ ഉച്ചയോടെയാണ് സംഭവം. സമീപത്തെ പുരയിടത്തില്‍ രണ്ട് അണലികളെ കണ്ട നാട്ടുകാര്‍...

ദേശീയ പണിമുടക്ക് പൂര്‍ണം; സംസ്ഥാനത്ത് ഹര്‍ത്താല്‍ പ്രതീതി

കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ പത്തോളം തൊഴിലാളി ട്രേഡ് യൂണിയനുകള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് ആരംഭിച്ചു. സംസ്ഥാനത്ത് പണിമുടക്ക് ഹര്‍ത്താല്‍ പ്രതീതിയാണ് സൃഷ്‌ടിച്ചിരിക്കുന്നത്. ചുരുക്കം സ്വകാര്യ വാഹനങ്ങളല്ലാതെ വാഹനഗതാഗതം...

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് വധഭീഷണി; ഒരാള്‍ അറസ്റ്റില്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊലപ്പെടുത്തുമെന്ന് ഫോണിലൂടെ ഭീഷണിമുഴക്കിയ ആള്‍ അറസ്റ്റില്‍. ഡല്‍ഹി പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നിതിന്‍ എന്നയാളാണ് ഫോണ്‍വിളിച്ചതെന്ന് പൊലീസ് അറിയിച്ചു. ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി....