രണ്ട് കുട്ടികള്‍ കുളത്തില്‍ മുങ്ങി മരിച്ചു

912

തൃശൂര്‍ പുതുക്കാട് ആമ്പല്ലൂരിടനുത്ത് രണ്ട് കുട്ടികള്‍ പുഴയില്‍ മുങ്ങി മരിച്ചു. ആമ്ബല്ലൂര്‍ പച്ചലിപ്പുറം സ്വദേശി റോബിന്റെ മകന്‍ റൊണാള്‍ഡ്, പൊന്നരി ബൈജുവിന്റെ മകന്‍ സോജന്‍ എന്നിവരാണ് മരിച്ചത്. ഇന്ന് വൈകുന്നേരം കുളത്തിനടുത്ത് കുളിക്കാനെത്തിയ ഇരുവരും കാല്‍ വഴുതി വീഴുകയായിരുന്നു.

ഇരുവരും വെള്ളത്തില്‍ മുങ്ങുന്നത് കണ്ട് ഒപ്പമുണ്ടായിരുന്ന മറ്റൊരു കുട്ടി ഒച്ചവച്ചതോടെയാണ് വീട്ടുകാര്‍ വിവരമറിയുന്നുത്. ഉടന്‍ തന്നെ കുട്ടികളെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിന് മുമ്‌ബേ ജീവന്‍ നഷ്ടമായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വീട്ടുകാര്‍ക്ക് വിട്ടുനല്‍കും.