വ​ട്ട​പ്പാ​റ​യി​ല്‍ വൃദ്ധ വീടിനുള്ളില്‍ മരിച്ച നിലയില്‍

173

വട്ടപ്പാറയില്‍ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന വൃദ്ധയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വട്ടപ്പാറ സ്വദേശിനി സുശീല (62) ആണ് മരിച്ചത്. സംഭവം കൊലപാതകമാണെന്നാണ് സംശയിക്കുന്നത്.

വീട് പുറത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം ഉണ്ടെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. വൃദ്ധയുടെ ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടുവെന്ന് ബന്ധുക്കള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

വട്ടപ്പാറ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. വിരലടയാള വിദഗ്ധരും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.