കത്തെഴുതി വച്ച്‌ ഒളിച്ചോട്ടം; 71ാം നാളില്‍; കൊന്ന് കെട്ടിതൂക്കി.

637

പ്രണയ വിവാഹം നടന്ന് 71 ദിവസം കഴിയുമ്ബോള്‍ ഉണ്ടായ മകളുടെ അപ്രതീക്ഷിത മരണത്തില്‍ ദുരൂഹതയുണ്ടെന്നു ആരോപിക്കുകയാണ് രാകേന്ദുവിന്റെ കുടുംബം. രാകേന്ദുവിന് പിറകെ ആദര്‍ശ് നടന്നത് പ്രണയിക്കാനോ അതോ വാശി തീര്‍ക്കാനോ എന്ന ചോദ്യവുമായി രാകേന്ദുവിന്റെ ബന്ധുക്കള്‍. യഥാര്‍ത്ഥ പ്രണയമായിരുന്നെങ്കില്‍ എഴുപത് ദിവസത്തിനുള്ളില്‍ ആദര്‍ശ് രാകേന്ദുവിനെ കെട്ടിത്തൂക്കി കൊല്ലുമായിരുന്നോ എന്ന ചോദ്യമാണ് ബന്ധുക്കള്ളത്.  അവന്‍ അവളുടെ പുറകെ നടന്നു വീട്ടില്‍ നിന്നും ഇറക്കിക്കൊണ്ട് പോയി.ഇത് കഴിഞ്ഞു എഴുപത്തൊന്നാം ദിവസം രാകേന്ദുവിന്റെ മരണവുമെത്തി. രാകേന്ദു മരിക്കുന്ന ദിവസം എന്തോ വീട്ടില്‍ സംഭവിച്ചു എന്നാണ് ബന്ധുക്കള്‍ കരുതുന്നത്.   പോത്തിനറിയില്ലല്ലോ കേരളത്തിൽ ലോക് ഡൗൺ ആണെന്ന്;കൊച്ചിയില്‍ പോത്ത് വിരണ്ടോടി; അതിസാഹസികമായി കീഴടക്കി;>CLICK

മരണം വന്ന വഴി

ഇരുപത്തിമൂന്നിന് വൈകീട്ട് ആറുമണിക്ക് രാകേന്ദു വിളിച്ചു. പിന്നീട് രാവിലെ വിളിക്കാം എന്ന് പറഞ്ഞു. രാത്രി പതിനൊന്നു മണിക്ക് വീണ്ടും വിളിച്ചു.അത് മിസ്ഡ് കോള്‍ ആയിരുന്നു. പിന്നീട് പത്തു പതിനാറു പ്രാവശ്യം വീട്ടുകാര്‍ തിരികെ വിളിച്ചു. കോള്‍ എടുക്കുന്നുണ്ട്, സംസാരിക്കുന്നില്ല. എന്തോ ബഹളം നടക്കുന്നതായി ഇവര്‍ക്ക് തോന്നി. അതിനു ശേഷം രാകേന്ദു തിരികെ വിളിച്ച്‌ വിളിച്ച്‌ എന്റെ കൈ തട്ടി കോള്‍ വന്നതാണെന്നാണ് മതാപിതാക്കളോടു പറഞ്ഞത്.ഇതില്‍ തന്നെ വീട്ടുകാര്‍ എന്തോ അസ്വഭാവികത മണത്തിരുന്നു. പിറ്റേന്ന് രാവിലെ പത്തര കഴിഞ്ഞതിനു ശേഷം രാകേന്ദുവിന്റെ അമ്മ ഫോണില്‍ വിളിച്ചു. പക്ഷെ ഫോണ്‍ സ്വിച്ച്‌ ഓഫ് ആയിരുന്നു. തുടര്‍ന്നു വേറെ ഒരു നമ്ബറിലേക്ക് വിളിച്ചു. അതിലും റെസ്‌പോണ്‍സ് വന്നില്ല. പിന്നെ വിളിച്ചപ്പോള്‍ ഒരാള്‍ ഫോണ്‍ എടുത്ത് നിങ്ങളുടെ മോള്‍ അബദ്ധം കാണിച്ചു. ഞങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട് പോവുകയാണ്. ആണുങ്ങള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ മെഡിക്കല്‍ കോളെജിലേക്ക് എത്തണം എന്ന് പറഞ്ഞു.തുടർന്ന് പോത്തന്‍കോട് പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടപ്പോഴാണ് മരണവിവരം അറിയുന്നത്.  അമൃതാനന്ദമയിക്കെതിരെ ദേശദ്രോഹ നിയമമനുസരിച്ച് കേസെടുക്കണമെന്ന് ആവിശ്യം CLICK

ബന്ധം വീട്ടുകാർ അറിയുന്നത് ഫോൺ പരിശോധിച്ചപ്പോൾ

എട്ടു, ഒന്‍പത്, പത്ത് ക്ലാസുകളില്‍ രാകേന്ദുവിനെ പഠിപ്പിച്ചത് ആദര്‍ശായിരുന്നു. ഈ ബന്ധമാണ് ഇവര്‍ തമ്മില്‍ പ്രണയമായി മാറിയത്.പാരലല്‍ കോളേജിലാണ് ട്യൂഷന് വിട്ടത്. അവിടെ രാകേന്ദുവിന്റെ അദ്ധ്യാപകനായിരുന്നു ആദര്‍ശ്. ഈ ബന്ധമാണ് ഇവര്‍ തമ്മില്‍ പ്രണയമായി മാറിയത്.ഡിഗ്രിക്ക് നിറമണ്‍കര പഠിക്കാന്‍ ചേര്‍ന്നപ്പോഴാണ് ഈ ബന്ധം തുടരുന്നുവെന്ന് വീണ്ടും പുറത്തറിയുന്നത്. നിറമണ്‍കര എന്‍എസ് എസ് കോളേജിൽ ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയായിരിക്കെ രാകേന്ദുവിന്റെ ഫോണ്‍ കോളേജ് അധികൃതരുടെ കയ്യില്‍ വന്നു. കോളേജ് അധികൃതര്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ആദര്‍ശ്-രാകേന്ദു ബന്ധം വീട്ടുകാര്‍ക്ക് മനസിലാകുന്നത്.ഫോണ്‍ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കുന്ന സ്വഭാവം രാകേന്ദുവിനുണ്ടായിരുന്നു. ഇതില്‍ ആദര്‍ശുമായുള്ള സംഭാഷണമുണ്ടായിരുന്നു. കൂട്ടുകാരികളോടും രാകേന്ദു ഈ ബന്ധത്തെക്കുറിച്ച്‌ പറഞ്ഞിരുന്നു.

ഞാന്‍ ആദര്‍ശ് ഏട്ടനോട് കൂടി പോകുന്നു …..  നൊമ്പരപ്പെടും ഈ കഥയറിഞ്ഞാല്‍CLICK

അവള്‍ ഒരു എഴുത്ത് എഴുതിവെച്ചിരുന്നു. ഞാന്‍ ഒരുപാട് തവണ ഈ ബന്ധത്തിന്റെ കാര്യം പറഞ്ഞു. നിങ്ങള്‍ ആരും കേട്ടില്ല. ഞാന്‍ ആദര്‍ശ് ഏട്ടനോട് കൂടി പോകുന്നു എന്നാണ് എഴുതിയത്. ഇത് കഴിഞ്ഞു എഴുപത്തൊന്നാം ദിവസം അവളുടെ മരണവുമെത്തി. അവളുടെ ദേഹത്ത് അടികൊണ്ട പാടുകള്‍ ഒരുപാട് ഉണ്ടായിരുന്നു. കൊലപാതകത്തില്‍ ആദര്‍ശിന്റെ മാതാപിതാക്കളുടെ ബന്ധം കൂടി അന്വേഷിക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെടുന്നു. വെറും 71 ദിവസം മാത്രം നീണ്ട ദാമ്ബത്യത്തിന്നൊടുവിലാണ് കഴിഞ്ഞ 23 നു ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ രാകേന്ദുവിനെ കണ്ടത്. തുടര്‍ന്നുള്ള പൊലീസ് അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന് തെളിയുന്നത്. രാകേന്ദുവിനെ ജീവനോടെ കെട്ടിത്തൂക്കി കൊല്ലുകയായിരുന്നു എന്നാണ് ചോദ്യം ചെയ്യല്‍ വേളയില്‍ ഭര്‍ത്താവ് ആദര്‍ശ് വെളിപ്പെടുത്തിയത്.

കൊലപാതകം പര സ്ത്രി ചോദ്യം ചെയ്തതിന്

ആദര്‍ശിന്റെ പരസ്ത്രീ ബന്ധം രാകേന്ദു ചോദ്യം ചെയ്തതില്‍ രോഷാകുലനായാണ് ഭാര്യയെ കെട്ടിത്തൂക്കി കൊന്നത് എന്നാണ് ആദര്‍ശ് മൊഴി നല്‍കിയത്. ക്രൂരമായ വിധത്തിലാണ് രാകേന്ദു കൊല ചെയ്യപ്പെട്ടത്. മറ്റൊരു പെണ്‍കുട്ടിയുമായുള്ള ആദര്‍ശിന്റെ ബന്ധം രാകേന്ദു ചൂണ്ടിക്കാട്ടി. ഇത് തര്‍ക്കത്തിന് വഴിവെച്ചു. കുപിതനായ ആദര്‍ശ് അന്ന് രാത്രി വാതിലടച്ച്‌ രാകേന്ദുവിനെ മര്‍ദ്ദിക്കുകയായിരുന്നു. കമ്ബി വടി കൊണ്ട് മര്‍ദ്ദിച്ച്‌ അവശയാക്കിയ ശേഷം മദ്യം വായിലൊഴിച്ച്‌ അര്‍ദ്ധബോധാവസ്ഥയിലാക്കി. അതിനു ശേഷം പുതപ്പെടുത്ത് കുരുക്കുണ്ടാക്കി ഭാര്യയെ കെട്ടിത്തൂക്കി കൊല്ലുകയായിരുന്നു.

അഞ്ചു വര്‍ഷം പ്രേമവുമായി പിറകെ നടന്ന ശേഷമാണ് ടിപ്പര്‍ ലോറി ഡ്രൈവറായ ആദര്‍ശ് രാകേന്ദുവിനെ താലി ചാര്‍ത്തുന്നത്.  രണ്ടു വീട്ടുകാരും ഇവരുടെ പ്രണയത്തിനു എതിരായിരുന്നു. നിറമണ്‍കര എന്‍എന്‍എസ് കോളജില്‍ ബി.എ ഹിസ്റ്ററി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു മരിച്ച രാകേന്ദു. ആദര്‍ശ് ടിപ്പര്‍ ലോറി ഡ്രൈവറും ട്യൂട്ടോറിയല്‍ അദ്ധ്യാപകനുമായിരുന്നു.

മകളുടെ മരണത്തില്‍ വിശദ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പിതാവ് വേറ്റിനാട് ഐകുന്നത്തില്‍ ശിവാലയത്തില്‍ രാജേന്ദ്രന്‍ നായര്‍ പോത്തന്‍കോട് പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തിലാണ് മരണം കൊലപാതകമെന്നു തെളിയുന്നത്. രാകേന്ദുവിന്റെ കൊലപാതകത്തെ തുടര്‍ന്നു അറസ്റ്റിലായ ആദര്‍ശിനെ പോത്തന്‍കോട് പൊലീസ് ഇന്നു റിമാന്‍ഡ് ചെയ്യും.