ബി.ജെ.പിയും എന്‍.എസ്.എസും അണ്ണനുംതമ്പിയും .സമദൂരം അടവ്: വെള്ളാപ്പള്ളി

374

എന്‍.എസ്.എസ് ബി.ജെ.പിക്ക് കീഴടങ്ങിയെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു. ബി.ജെ.പിയും എന്‍.എസ്.എസും അണ്ണനും തമ്ബിയും പോലെയാണ്. എന്‍.എസ്.എസിന്റെ സമദൂരം ജനങ്ങളെ കബളിപ്പിച്ച്‌ കാര്യങ്ങള്‍ നേടാനുള്ള അടവാണെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു. സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്കക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ നന്ദി അറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ കത്തയച്ച സാഹചര്യത്തിലാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം.

സാമ്ബത്തിക സംവരണം നടപ്പാക്കിയതിലൂടെ എല്ലാ വിഭാഗങ്ങള്‍ക്കും സാമൂഹിക നീതി നടപ്പാക്കാന്‍ വേണ്ടിയുള്ള നീതി ബോധവും ഇച്ഛാശക്തിയുമാണ് നരേന്ദ്രമോദി നയിക്കുന്ന കേന്ദ്രസര്‍ക്കാര്‍ തെളിയിച്ചിരിക്കുന്നതെന്ന് സുകുമാരന്‍ നായരുടെ കത്തില്‍ പറഞ്ഞിരുന്നു.സമുദായത്തിന്റെ ദീര്‍ഘകാലത്തെ ആവശ്യം അംഗീകരിച്ചതിന് നന്ദി അറിയിക്കുന്നു. നിലവിലുള്ള സംവരണ വ്യവസ്ഥകള്‍ക്ക് യാതൊരു മാറ്റവും വരുത്താതെ തന്നെ പതിറ്റാണ്ടുകളായി അവഗണിക്കപ്പെട്ട മുന്നാക്ക വിഭാഗത്തിലെ സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് വിദ്യാഭ്യാസം, തൊഴില്‍ എന്നീ മേഖലകളില്‍ 10 ശതമാനം സാമ്ബത്തിക സംവരണം ഏര്‍പ്പെടുത്തികൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം ചരിത്രപരവും അഭിനന്ദനാര്‍ഹവുമാണെന്നും സുകുമാരന്‍ നായര്‍ കത്തില്‍ വ്യക്തമാക്കുന്നു