പിടി വിട്ട് ഉത്തരേന്ത്യ. മഹാരാഷ്ട്രയില്‍ മാത്രം 1000 രോഗികള്‍; യു.പിയില്‍ 15 ജില്ലകള്‍ അടച്ചിട്ടു.

284

ഉത്തര്‍പ്രദേശില്‍ കൊവിഡ് രോഗം രൂക്ഷമായ 15 ജില്ലകള്‍ ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ ഏപ്രില്‍ 15 വരെ സമ്ബൂര്‍ണമായി അടച്ചുപൂട്ടി. തലസ്ഥാനമായ ലക്‌നൗ, നോയിഡ, ആഗ്ര, ഷാംലി, കാണ്‍പുര്‍,വാരണാസി, ബറേലി, സിതാപുര്‍,ബുലന്ദ്ശഹര്‍, മീററ്റ്, മഹാരാജ്ഗഞ്ച്, ഫിറോസാബാദ്, ബസ്തി, സഹരന്‍പുര്‍,ഗാസിയാബാദ് എന്നീ ജില്ലകളാണ് അടച്ചത്. അവശ്യവസ്തുക്കള്‍ വീട്ടിലെത്തിച്ച്‌ നല്‍കും. ഓണ്‍ലൈനായി അവശ്യവസ്തുക്കളും മരുന്നുകളും ബുക്ക് ചെയ്യാം. പുറത്തിറങ്ങുന്നത് കര്‍ശനമായി തടഞ്ഞു.

മേഖലയിലെ വീടുകളടക്കം അണുവിമുക്തമാക്കും. മാദ്ധ്യമങ്ങള്‍ക്കും പ്രവേശന വിലക്കുണ്ട്. .

യു.പിയില്‍ ഇതുവരെ 332 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. 3 പേര്‍ മരിച്ചു
ആഗ്രയില്‍ 22 ഹോട്ട്‌സ്‌പോട്ടുകളുണ്ട്. നോയിഡ 12, കാണ്‍പുര്‍ 12, മീററ്റ് 7, വാരണാസി 4, ഷാംലി 3 എിūനെയാണ് മറ്റ് ഹോട്ട്സ്‌പോട്ടുകള്‍. ഡല്‍ഹി തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത നിരവധി പേര്‍ക്ക് യു.പിയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ള മുംബയില്‍ പുറത്തിറങ്ങുന്നവര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കി. ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്യും. അവശ്യവസ്തുക്കള്‍ വാങ്ങാന്‍ പുറത്തിറങ്ങുന്നവര്‍ മാസ്‌ക് ധരിക്കണമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അഭ്യര്‍ത്ഥിച്ചിരുന്നു.

ചണ്ഡീഗഡ്,നാഗാലാന്‍ഡ്,ഒഡിഷ സംസ്ഥാനങ്ങളിലും പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി.

24 മണിക്കൂറിനിടെ രാജ്യത്ത് 32 മരണവും 773 പുതിയ കേസുകളും ഉണ്ടായെന്ന് കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു. ആകെ 5194കേസുകള്‍. ഡിസ്ചാര്‍ജ് ചെയ്തത് 402. covid19india.org വെബ്‌സൈറ്റിന്റെ കണക്കില്‍ രാജ്യത്തെ മരണം 170 ആയി. ആകെ കേസുകള്‍ 5480.

– മദ്ധ്യപ്രദേശില്‍ അവശ്യസര്‍വീസുകള്‍ ഉറപ്പാക്കാന്‍ എസ്‌മ നിയമം.
-ഡല്‍ഹിയില്‍ എട്ടുപേര്‍ വെന്റിലേറ്ററിലാണ്. ഒരു എ.എസ്.ഐയ്ക്ക് കൊവിഡ്
-ഡല്‍ഹിയിലെ കേസുകളില്‍ നാലുപേര്‍ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരാണ്.
-ഗുജറാത്തില്‍ മരിച്ച 14 മാസം പ്രായമുള്ള കുഞ്ഞാണ് ഇന്ത്യയില്‍ കൊവിഡ് ബാധിച്ച്‌ മരിച്ച ഏറ്റവും പ്രായം കുറഞ്ഞ രോഗി.

-മഹാരാഷ്ട്രയില്‍ 1078 കേസുകള്‍. മരണം 69.
-തമിഴ്‌നാട് 690.മരണം 7
-ഡല്‍ഹി 576. മരണം 9
-തെലങ്കാന 404. മരണം 11
-രാജസ്ഥാന്‍ 363.മരണം 2.
-ഉത്തര്‍പ്രദേശ് 332. മരണം 3
-ആന്ധ്രപ്രദേശ് 329. മരണം 3
-മദ്ധ്യപ്രദേശ് 290. മരണം 21
-കര്‍ണാടക 181. മരണം 5
-ഗുജറാത്ത് 179. മരണം 16.
-ഹരിയാന 155. മരണം 2
-ജമ്മുകാശ്മീര്‍ 125. മരണം 3
-പഞ്ചാബ് 101.മരണം 8
-പശ്ചിമബംഗാള്‍ 99. മരണം 5
-ഒഡിഷ 42. മരണം 1
-ബീഹാര്‍ 38. മരണം 1

-ഉത്തരാഖണ്ഡ് -32
-അസാം-28
-ഹിമാചല്‍പ്രദേശ് -27 മരണം 2
-ചണ്ഡീഗഡ്-18
-ലഡാക്ക്-14
-ആന്‍ഡമാന്‍-11
-ചത്തീസ്ഗഡ്-10
-ഗോവ-7
-പുതുച്ചേരി-5
-ജാര്‍ഖണ്ഡ് -4
-മണിപ്പുര്‍-2
-അരുണാചല്‍പ്രദേശ്-1
-ദാദ്ര നഗര്‍ഹവേലി-1
-മിസോറാം-1
-ത്രിപുര-1