സിനിമനടിയെ ആക്രമിച്ച കേസില്‍ അപ്രതീക്ഷിത വഴിത്തിരിവ്. അന്വേഷണം എത്തി നില്‍ക്കുന്നത് ഒരു മാഡത്തിലേക്ക്.

10777

കൊച്ചിയില്‍ സിനിമനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ അപ്രതീക്ഷിത വഴിത്തിരിവ്. പുതിയ സൂചനകളുടെ പശ്ചാത്തലത്തില്‍ കേസ് അന്വേഷണം പുതിയ ആളുകളിലേക്ക് നീങ്ങുന്നതായാണ് സൂചന. ഇതുവരെ ചിത്രത്തില്‍ ഇല്ലാത്ത ഒരാളിലേക്കാണ് ഇപ്പോള്‍ അന്വേഷണം നീളുന്നതായി പ്രമുഖ മാധ്യമം റിപ്പോട്ട്്്‌ചെയ്യുന്നു.
കഴിഞ്ഞ ദിവസത്തെ പോലീസ് ചോദ്യംചെയ്യലില്‍ ദിലീപില്‍ നിന്ന് കിട്ടിയ മൊഴിയാണ് അന്വേഷണം പുതിയ ആളിലേക്ക് നയിച്ചിരിക്കുന്നത്. ഒരു മാഡത്തിലേക്കാണ് ഇപ്പോള്‍ കാര്യങ്ങള്‍ എത്തിനില്‍ക്കുന്നതായാണ് വാര്‍ത്ത്. കേസിലെ പ്രധാനപ്രതിയായ പള്‍സര്‍ സുനിയുടെ സുഹൃത്തുക്കളാണ് ഈ മാഡത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്.

സോളാര്‍ കേസിലെ പ്രതി സരിത എസ് നായരുടെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണന്റെ പേര് ദിലീപ് ചോദ്യം ചെയ്യലില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഫെനി തന്നെ വിളിച്ചിരുന്നതായാണ് ദിലീപ് പറഞ്ഞിട്ടുള്ളത്. ഈ മാഡത്തിന്റെ പേര് ഫെനി തന്നോട് പറഞ്ഞിരുന്നതായും ദിലീപിന്റെ മൊഴിയിലുണ്ട്. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ ഫെനി ബാലകൃഷ്ണനെ പൊലീസ് ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ്.

നടിയെ ആക്രമിച്ച കേസില്‍ കോടതിയില്‍ കീഴടങ്ങാന്‍ പള്‍സര്‍ സുനി സമീപിച്ചിരുന്നതായി ഫെനി തന്നോട് പറഞ്ഞതായാണ് ദിലീപിന്റെ മൊഴിയിലുള്ളത്. ഫെനി തന്നെ നാലോളം തവണ വിളിച്ചിട്ടുണ്ടെന്ന് ചോദ്യം ചെയ്യലില്‍ ദിലീപ് പറഞ്ഞതായാണ് വിവരം. ദിലീപ് വിളിച്ചകാര്യം ഫെനി ചാനലുകളിലൂടെ സമ്മതിച്ചിട്ടുമുണ്ട്.

സുനിയുടെ സുഹൃത്തുക്കളായ മനോജ്, മഹേഷ് എന്നിവരാണ് തന്നെ വന്നുകണ്ടതെന്ന് ഫെനി വ്യക്തമാക്കിയിട്ടുണ്ട്. ചെങ്ങന്നൂരില്‍ വെച്ചാണ് കൂടിക്കാഴ്ച നടന്നത്. ഇവരോട് മാവേലിക്കര കോടതിയില്‍ ഹാജരാകാന്‍ താന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അന്ന് മാവേലിക്കരയില്‍ ഹര്‍ത്താല്‍ ആയിരുന്നു. ധാരാളം പൊലീസുകാര്‍ ഉള്ളതിനാല്‍ മാവേലിക്കരയില്‍ ഹാജരാകാന്‍ അവര്‍ക്ക് താത്പര്യം ഉണ്ടായിരുന്നില്ല. മാഡത്തോട് അന്വേഷിച്ചിട്ട് മറുപടി പറയാം എന്ന് പറഞ്ഞായിരുന്നു അവര്‍ മടങ്ങിയത്. ഫെനി വ്യക്തമാക്കുന്നു.

കേസിന്റെ തുടക്കത്തില്‍ തന്നെ സ്ത്രീകളുടെ സാന്നിധ്യം സംശയിക്കപ്പെട്ടിരുന്നു. സുനിയുമായി ബന്ധപ്പെട്ടെ സ്ത്രീയെ ചുറ്റിപ്പറ്റി അന്ന് അന്വേഷണം നടന്നിരുന്നെങ്കിലും കാര്യമായ പുരോഗതിയൊന്നും ഉണ്ടായിരുന്നില്ല.