സണ്ണിലിയോണിന്‌ പിന്നാലെ മിയ മല്‍കോവ ബോളിലുഡിൽ !

1590

സിനിമാ ലോകത്തെ ഞെട്ടിക്കുന്ന മറ്റൊരു സിനിമയുമായിട്ടാണ് രാം ഗോപാല്‍ വര്‍മ്മയുടെ വരവ്.ഗോഡ്, സെക്സ് ആന്‍ഡ് ട്രൂത്ത്ബോളിവുഡിലെ പ്രമുഖ സംവിധായകനായ രാം ഗോപാല്‍ വര്‍മ്മ സംവിധാനം ചെയ്യാന്‍ പോവുന്ന ഏറ്റവും പുതിയ സിനിമയാണ് ഗോഡ്, സെക്സ് ആന്‍ഡ് ട്രൂത്ത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ സിനിമ ഇത്തിരി കുഴപ്പം പിടിച്ചതാണ്..അശ്ലീല സിനിമകളിലെ നായികയായിരുന്ന മിയാ മാല്‍കോവയാണ് ചിത്രത്തിലെ നായികയാവുന്നത്. നടി താന്‍ രാം ഗോപാല്‍ വര്‍മ്മയുടെ സിനിമയില്‍ അഭിനയിക്കുന്ന കാര്യം ട്വിറ്ററിലൂടെ വ്യക്തമായിരുന്നു. സണ്ണി ലിയോണിന് ശേഷം ഇന്ത്യന്‍ സിനിമയിലേക്കെത്തുന്ന പോണ്‍ താരം കൂടിയാണ് മിയാ മാല്‍കോവ.സിനിമയില്‍ നിന്നും പുറത്ത് വന്ന പോസ്റ്ററുകള്‍ കണ്ട് എല്ലാവരും ഞെട്ടിയിരിക്കുകയാണ്. നടി പൂര്‍ണ നഗ്നായി നില്‍ക്കുന്നതും ഇരിക്കുന്നതും മറ്റുമാണ് പോസ്റ്ററിലുള്ളത്. ഒപ്പം സംവിധായകനും പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.പോസ്റ്ററുകള്‍ വന്നതിന് ശേഷം ജനുവരി 16 ന് രാവിലെ 9 മണിക്ക് സിനിമയില്‍ നിന്നും പുതിയ ട്രെയിലര്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തന്നെ സിനിമയിലേക്ക് ക്ഷണിച്ചതിനുള്ള നന്ദിയും നടി ട്വിറ്ററിലൂടെ രേഖപ്പെടുത്തിരുന്നു.