കാമുകന് നിരവധി പുരുഷന്മാരുമായി അടുപ്പം; ഫുട്‌ബോള്‍ താരം നെയ്മറുടെ അമ്മ 23കാരനുമായുള്ള പ്രണയബന്ധം ഉപേക്ഷിച്ചു

287

ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം നെയ്മറുടെ അമ്മ നദീനെ ഗോണ്‍സാല്വസ തന്റെ മകനെക്കാള്‍ ഇളയവനായ യുവാവുമായി ഡേറ്റിങ്ങിലാണെന്ന വാര്‍ത്ത മാധ്യമങ്ങളിലെല്ലാം വലിയ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. എന്നാല്‍ . നെയ്മറുടെ അമ്മ പുതിയ ബന്ധം ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്. നെയ്മറെകാള്‍ ആറ് വയസ് ഇളയവനായ തിയാഗോ റാമോസുമായി താരത്തിന്റെ മാതാവ് 52കാരിയായ നദീന ഗോണ്‍സാല്‍വസ് ഡേറ്റിങ്ങില്‍ ഏര്‍പ്പെട്ടിരുന്നു. കാമുകന്റെ പ്രണയബന്ധങ്ങള്‍ അറിഞ്ഞതോടെയാണ് നദീനെ ഇയാളുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്. തിയാഗോക്ക് നിരവധി പുരുഷന്‍മാരുമായി ബന്ധമുണ്ടായിരുന്നതായി നദീനെ കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് ബന്ധം അവസാനിപ്പിക്കാന്‍ ഒരുങ്ങിയിരിക്കുന്നത്.

നെയ്മറിന്റെ പിതാവും ഏജന്റുമായ വാഗ്‌നര്‍ റിബെയ്‌റോയുമായി 2016 മുതല്‍ പിരിഞ്ഞു താമസിക്കുകയായിരുന്ന നദീനെ തിയാഗോയുമായി ഡേറ്റിങ്ങിലാണെന്ന വിവരം ദിവസങ്ങള്‍ക്കു മുമ്ബ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റിലൂടെയാണ് അറിയിച്ചത്. ഇരുവരുമൊത്തുള്ള ഒരു ചിത്രവും നദീനെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.

നദീനെയുടെ പോസ്റ്റിന് താഴെ ആശംസയുമായി നെയ്മര്‍ തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു. മാധ്യമങ്ങളിലെല്ലാം ഇത് വന്‍ വാര്‍ത്തയായി മാറിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ നദീനെ 23കാരനായ കാമുകനെ ഉപേക്ഷിച്ചുവെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

തിയാഗോയ്ക്ക് മുമ്ബ് നിരവധി പുരുഷന്മാരുമായി ബന്ധമുണ്ടായിരുന്നതായി കണ്ടെത്തിയതിന് പിന്നാലെയാണ് നദീനെ ബന്ധം ഉപേക്ഷിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. നദീനെയുമായി ബന്ധം സ്ഥാപിക്കുന്നതിനു മുമ്ബ് നെയ്മറുടെ പേഴ്‌സണല്‍ ഷെഫ് ഉള്‍പ്പെടെയുള്ളവരുമായി തിയാഗോയ്ക്ക് ബന്ധമുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബ്രസീലിയന്‍ നടനും, സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനുമായ കാര്‍ലിനോസ് മയിയുമായും തിയാഗോ അടുപ്പത്തിലായിരുന്നുവെന്നും പറയപ്പെടുന്നു.