നെടുങ്കണ്ടം കസ്റ്റഡി മരണം; ഏഴ് പൊലീസുകാര്‍ പ്രതികളാകും

251

നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ഏഴ് പൊലീസുകാര്‍ പ്രതികളാകും. സസ്പെന്‍ഷനില്‍ കഴിയുന്ന നെടുങ്കണ്ടം സ്റ്റേഷനിലെ എട്ട് പൊലീസുകാരില്‍ ഏഴ് പേരും രാജ്കുമാറിനെ കസ്റ്റഡിയില്‍ ക്രൂരമായി മര്‍ദിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. മൊഴികളില്‍ വ്യക്തതവരുത്തിയ ശേഷം അറസ്റ്റിലേക്ക് നീങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം രാജ്കുമാര്‍ കസ്റ്റഡിയിലിരിക്കെ നെടുങ്കണ്ടം സ്റ്റേഷനിലെത്തിയ എ.ആര്‍ ക്യാംപിലെ പൊലീസുകാരെ കുറിച്ചും അന്വേഷണം ആരംഭിച്ചു.എ.എസ്.ഐ റെജിമോന്‍ സി.പി.ഒ നിയാസ് എന്നിവരാണ് മൂന്നാംമുറ പ്രയോഗിച്ചതെന്നാണ് മൊഴി. അറസ്റ്റിലായ എസ്.ഐ കെ.എ. സാബു, സി.പി.ഒ സജീവ് ആന്റണി എന്നിവര്‍ ഇത് സംബന്ധിച്ച്‌ മൊഴി നല്‍കി.

രാജ്കുമാര്‍ കസ്റ്റഡിയിലുണ്ടായ ദിവസങ്ങളില്‍ സ്റ്റേഷനിലുണ്ടായിരുന്ന പൊലീസുകാരുടെ മൊഴിയെടുപ്പ് തുടരുകയാണ്. മൊഴികളില്‍ പൊരുത്തക്കേട് കണ്ടെത്തിയതോടെയാണ് വീണ്ടും മൊഴിയെടുക്കുന്നത്.

കമ്ബം കമ്ബംമെട്ട് പാതയില്‍ മോഷണം തടയാന്‍ മുന്‍ എസ്.പി നിയോഗിച്ച പ്രത്യേക സംഘമാണ് സ്റ്റേഷനിലെത്തിയത്. സി.പി.ഒ നിയാസിനൊപ്പം ഇതില്‍ ചിലര്‍ രാജ്‌കുമാറിനെ പാര്‍പ്പിച്ച മുറിയിലും എത്തി. ഇവര്‍ രാജ്കുമാറിനെ മര്‍ദ്ദിച്ചിട്ടുണ്ടോ എന്നും ക്രൈം ബ്രാഞ്ച് സംഘം അന്വേഷിക്കുന്നുണ്ട്. റിമാന്‍ഡില്‍ കഴിയുന്ന എസ്.ഐ കെ.എ.സാബുവിനെതിരെ വ്യാജ രേഖ ചമച്ചതിനും കേസെടുത്തു. നു