സൌദിയില്‍ മലയാളി നഴ്സ് ആത്മഹത്യ ചെയ്തു

1047

അല്‍ഹസ്സ: അല്‍ഹസ്സ ഹഫൂഫില്‍ നിന്നും 200 കിലോമീറ്റര്‍ അകലെയുള്ള ഹുറെസില്‍ ഒരു ഹെല്‍ത്ത്‌ സെന്റെറില്‍ ജോലി ചെയ്തിരുന്ന മലയാളിയായ നഴ്സ് താമസസ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.
തിരുവനന്തപുരം പള്ളിക്കല്‍ പകല്ക്കുറി ആറയില്‍ പുന്നവിള വീട്ടില്‍ നീനയാണ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്. 27 വയസ്സായിരുന്നു,

മൂന്നു വര്‍ഷമായി അല്‍ഹസ്സയില്‍ ജോലി നോക്കുന്ന നീന കഴിഞ്ഞ മാസം 24 നാണ് അവധി കഴിഞ്ഞു നാട്ടില്‍ നിന്നും മടങ്ങി എത്തിയത്. ഇതിനിടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. അമ്മയ്ക്ക് പെട്ടെന്ന് സുഖമില്ലതായപ്പോള്‍ ഉടനെ പത്തു ദിവസത്തേയ്ക്ക് നാട്ടില്‍ പോകാന്‍ നീന അവധി ആവശ്യപ്പെട്ടിരുന്നുവെങ്കിലും ആശുപത്രി അധികാരികള്‍ അനുമതി നല്‍കിയില്ല. അതിന്റെ പേരില്‍ നീന ഏറെ മാനസികവിഷമത്തില്‍ ആയിരുന്നു. ഇതാണ് പെട്ടെന്ന് ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്ന് സംശയിയ്ക്കുന്നു.

കശുവണ്ടി തൊഴിലാളിയായ നളിനിയാണ് മാതാവ്‌. ഏക സഹോദരന്‍ വിഷ്ണു. പിതാവ് തമ്പി നേരത്തെ ഇവരെ ഉപേക്ഷിച്ചു പോയിരുന്നു.

കിംഗ്‌ ഫഹദ് ആശുപത്രിയില്‍ സൂക്ഷിച്ചിരിയ്ക്കുന്ന മൃതദേഹം നാട്ടിലെത്തിയ്ക്കാന്‍ നവയുഗം സാംസ്ക്കാരികവേദി അല്‍ഹസ്സ ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ അബ്ദുള്‍ലത്തീഫ് മൈനാഗപ്പള്ളിയുടെയും, മണി മാര്‍ത്താണ്ടത്തിന്റെയും നേതൃത്വത്തില്‍ ശ്രമം നടന്നു വരുന്നു.