25 വയസ് കഴിഞ്ഞ എല്ലാവർക്കും വാ‌ക്‌സിൻ നൽകണം;സോണിയാഗാന്ധി

രാജ്യത്തെ 25 വയസിന് മുകളിലുളള എല്ലാവര്‍ക്കും പ്രതിരോധ വാക്സിന്‍ നല്‍കണമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി.
കൊവിഡിന്റെ രണ്ടാം തരംഗം മുന്‍കൂട്ടി കണ്ട് പ്രതിരോധിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിന് പാളിച്ച പറ്റിയെന്നും സോണിയ കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു സോണിയ ഗാന്ധി.

കൊവിഡ് രോഗമുണ്ടായി ഒരു വർഷം പിന്നിട്ടിട്ടും അവശ്യമായ സംവിധാനങ്ങൾ സജ്ജീകരിക്കാനാകാത്തത് ദു:ഖകരമാണ്. വാക്‌സിൻ വിതരണത്തിലും പക്ഷപാതിത്വം കാണിക്കുകയാണ്. ഞങ്ങളും നിങ്ങളും എന്ന മനോഭാവം തിരുത്തണം. മഹാമാരിക്കെതിരായ യുദ്ധം, രാഷ്ട്രീയത്തിനപ്പുറം ദേശീയമായ വെല്ലുവിളിയായി കാണണമെന്നും സോണിയ ആവശ്യപ്പെട്ടു.

കൊവിഡ് വ്യാപനം തടയാൻ കേന്ദ്രസർക്കാർ കൃത്യമായ നടപടികൾ കൈക്കൊളേണ്ടതുണ്ട്. വാക്‌സിനുകളുടെയും മരുന്നുകളുടെയും ദൗർലഭ്യം, ആശുപത്രിയിലെ കിടക്കകളുടെ കുറവ്, ഓക്‌സിജന്റെ ദൗർലഭ്യം തുടങ്ങിയവയെപ്പറ്റിയുളള റിപ്പോർട്ടുകൾ ആശങ്കപ്പെടുത്തുന്നതാണ്. പല സംസ്ഥാനങ്ങളും ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടും പ്രധാനമന്ത്രി മൗനം പാലിക്കുകയാണെന്നാണ് സോണിയ ഗാന്ധിയുടെ ആക്ഷേപം.

LEAVE A REPLY

Please enter your comment!
Please enter your name here