പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽപതിനഞ്ചുകാരനായഇളയ സഹോദരൻ അറസ്റ്റിൽ……

കൊല്ലാങ്കോടിനു സമീപം പതിനാറുകാരിയെ പീഡനത്തിനിരയാക്കി ഗർഭിണിയാക്കിയ കേസിൽ പതിനഞ്ചുകാരനായ സഹോദരൻ അറസ്റ്റിൽ. കൊല്ലങ്കോട് പ്രൈമറി ഹെൽത്ത് സെന്ററിൽ പെൺകുട്ടി ചികിത്സയ്ക്ക് എത്തിയപ്പോഴാണ് ഗർഭിണിയാണെന്നുള്ള വിവരമറിഞ്ഞത്. ഏഴുമാസം ഗർഭിണിയായ കുട്ടിയെ നാഗർകോവിൽ ശിശുക്ഷേമ വകുപ്പ് അധികൃതർ ചോദ്യംചെയ്തപ്പോഴാണ് വിവരം പുറത്തുവന്നത്. കുട്ടികളുടെ അച്ഛന് ചെന്നൈയിലാണ് ജോലി. അമ്മയ്ക്കൊപ്പമാണ് കുട്ടികൾ വീട്ടിൽ താമസിക്കുന്നത്. ശിശുക്ഷേമ അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പതിനഞ്ചുകാരനെ അറസ്റ്റുചെയ്തു. നാഗർകോവിൽ ജുവനൈൽ കോടതിയിൽ ഹാജരാക്കിയശേഷം ജുവനൈൽ ഹോമിൽ എത്തിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here